scorecardresearch

പി.എസ്.ജിയെ അട്ടിമറിച്ച് ക്ലബ് ലോക കപ്പ് കിരീടം ചെൽസിക്ക്

രണ്ടാം പകുതിയിൽ മത്സരത്തിൽ ആധിപത്യം നേടാൻ ശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം പിഎസ്ജി താരങ്ങളെ ശരിക്കും വരിഞ്ഞുമുറുക്കി. ഇതോടെ പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല

രണ്ടാം പകുതിയിൽ മത്സരത്തിൽ ആധിപത്യം നേടാൻ ശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം പിഎസ്ജി താരങ്ങളെ ശരിക്കും വരിഞ്ഞുമുറുക്കി. ഇതോടെ പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല

author-image
WebDesk
New Update
chelsa crop

ക്ലബ് ലോക കപ്പ് കിരീടം നേടിയ ചെൽസി ടീമംഗങ്ങൾ

PSG vs Chelsea Club World Cup Final Updates: ഞായറാഴ്ച അമേരിക്കയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ക്ലബ് ലോക കപ്പ് ഫൈനലിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരീസ് സെയ്ന്റ് ജർമ്മൻ (പിഎസ്ജി)നെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ചെൽസി കിരീടം ചൂടി. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി. 43-ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിലായിരുന്നു ജോവാ പെഡ്രോ മൂന്നാം ഗോൾ നേടിയത്.

Advertisment

Also Read:'ഞങ്ങൾക്ക് ഇത് തമാശ; ഇതിനപ്പുറവും ചെയ്യും'; ഇംഗ്ലണ്ടുകാരുടെ വായടപ്പിച്ച് രവി ശാസ്ത്രി

 ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പർ കപ്പ്, കഴിഞ്ഞ വർഷം ക്ലബ്ബിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം എന്നിവ നേടി ചരിത്രമെഴുതിയ പിഎസ്ജിയുടെ നിഴൽ മാത്രമായിരുന്നു ഫൈനലിൽ കണ്ടത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തെത്തിയ ചെൽസിയാകട്ടെ അനായാസം പിഎസ്ജിയുടെ മേൽ ആധിപത്യം സ്ഥാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള 81,118 കാണികൾക്ക് മുമ്പിൽ തങ്ങളുടെ രണ്ടാം കിരീടം ഉയർത്തി.

Also Read:സ്കോർ ടൈ ആയത് തലവേദന; കണക്കുകൾ ഇന്ത്യക്ക് എതിര്

രണ്ടാം പകുതിയിൽ മത്സരത്തിൽ ആധിപത്യം നേടാൻ ശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം പിഎസ്ജി താരങ്ങളെ ശരിക്കും വരിഞ്ഞുമുറുക്കി. ഇതോടെ പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. മികച്ച സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസും പ്രതിരോധമതിലിന്റെ ഭാഗമായതോടെ പിഎസ്ജി മുട്ടുമടക്കി. 

Advertisment

Also Read:എംബാപ്പെയും മെസിയും നെയ്മറും പോയതോടെ രക്ഷപെട്ടു; പിഎസ്ജിയുടെ കളി മാറിയത് എങ്ങനെ?

വീറും വാശിയും നിറഞ്ഞ ചില നിമിഷങ്ങൾ മത്സരത്തിലുണ്ടായത് അത് താരങ്ങൾ തമ്മിലുള്ള കൈയ്യാങ്കളിയിലേക്ക് എത്തി. 86-ാം മിനിറ്റിൽ പിഎസ്ജി താരം ജോവോ നെവസിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. ചെൽസി ഡിഫൻഡർ മാർക്ക് കുക്കുറെല്ലയുടെ നീളൻ മുടിയിൽ പിടിച്ചുവലിച്ച് വീഴ്ത്തിയതിനായിരുന്നു റെഡ്കാർഡ്. തൊട്ട് മുമ്പ് കുക്കുറെല്ല അദ്ദേഹത്തെ ഫൗൾ ചെയ്തിരുന്നു. ഇതിന് പകരമെന്നോണമായിരുന്നു ഈ നീക്കം. എന്നാൽ കടുത്ത ശിക്ഷ തന്നെ റഫറി നൽകി.

Read More

റൊണാൾഡോയ്ക്കെതിരെ ചെസ് കളിക്കണം; കാൾസന്റെ വെല്ലുവിളി

Chelsea Club Football

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: