scorecardresearch

PSG vs Inter Milan: എംബാപ്പെയും മെസിയും നെയ്മറും പോയതോടെ രക്ഷപെട്ടു; പിഎസ്ജിയുടെ കളി മാറിയത് എങ്ങനെ?

PSG vs Inter Milan Champions League Final: മൂന്ന് വർഷത്തിന് ഇടയിൽ താൻ നേരിട്ട എതിരാളികളിൽ ഏറ്റവും മികച്ച ടീം.. പിഎസ്ജിയോട് തോറ്റതിന് പിന്നാലെ ലിവർപൂൾ താരം വാൻഡൈക്കിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

PSG vs Inter Milan Champions League Final: മൂന്ന് വർഷത്തിന് ഇടയിൽ താൻ നേരിട്ട എതിരാളികളിൽ ഏറ്റവും മികച്ച ടീം.. പിഎസ്ജിയോട് തോറ്റതിന് പിന്നാലെ ലിവർപൂൾ താരം വാൻഡൈക്കിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

author-image
Sports Desk
New Update
psg, mbappe, neymar, messi

psg, mbappe, neymar, messi Photograph: (PSG, Instagram)

PSG vs Inter Milan Champions League Final: എംബാപ്പെ, നെയ്മർ, മെസി... ഈ സൂപ്പർ താരങ്ങൾ ഒരുമിച്ച് കളിച്ചിട്ടും ചാംപ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് എത്താൻ പിഎസ്ജിക്ക് സാധിച്ചില്ല. എന്നാൽ മ്യൂണിക്കിലെ അലയൻസ് അരീനയിൽ ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.30ന് ഇറങ്ങുമ്പോൾ ഫുട്ബോൾ ലോകം അടക്കി വാഴുന്ന സൂപ്പർ താരനിരകളൊന്നുമില്ല പിഎസ്ജി സ്ക്വാഡിൽ. ഇന്റർ മിലാനെ വീഴ്ത്തി പിഎസ്ജി ആദ്യമായി ചാംപ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടും എന്ന വിലയിരുത്തലുകളാണ് ശക്തം. സൂപ്പർ താരങ്ങളുടെ സ്വാർഥതയിൽ നിന്ന് മുക്തമായതോടെയാണ് പിഎസ്ജിയുടെ ഈ ഉയർത്തെഴുന്നേൽപ്പ്..

Advertisment

"മൂന്ന് വർഷത്തിന് ഇടയിൽ താൻ നേരിട്ട എതിരാളികളിൽ ഏറ്റവും മികച്ച ടീം.." ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പിഎസ്ജിയോട് തോറ്റതിന് പിന്നാലെ ലിവർപൂൾ താരം വാൻഡൈക്കിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. യൂറോപ്പിൽ ഇത്തവണ ബാഴ്സയെ പോലെ അതിശയിപ്പിച്ച് പന്ത് തട്ടിയ മറ്റൊരു ടീമാണ് പിഎസ്ജി. 

Also Read: Cristiano Ronaldo: റൊണാൾഡോയ്ക്കായി വിചിത്ര ഓഫർ വെച്ച് അൽ നസർ; ചിരവൈരികൾക്കായി കളിക്കാം

ചാംപ്യൻസ് ലീഗ് സെമിയിൽ പിഎസ്ജി വീഴ്ത്തിയത് ആർതെറ്റയുടെ ആഴ്സണലിനെ. ക്വാർട്ടറിൽ തോൽപ്പിച്ചത് ആസ്റ്റൺ വില്ലയെ. പ്രീക്വാർട്ടറിൽ ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിലും വീഴ്ത്തി. കളി മെനയലിലും തീവ്രതയിലും വിട്ടുവീഴ്ചയില്ലാതെയാണ് പിഎസ്ജി സ്വപ്ന നേട്ടത്തിനരികെ എത്തി നിൽക്കുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ടീം എന്ന് ലിവർപൂൾ പരിശീലകൻ സ്ലോട്ട് പിഎസ്ജിയെ ചൂണ്ടി പറഞ്ഞത് ഇതിന് തെളിവ്. 

Advertisment

പേസും മധ്യനിരയിലെ ക്വാളിറ്റിയും കഴിഞ്ഞ മൂന്ന് ട്രാൻസ്ഫർ വിൻഡോ ഉപയോഗിച്ച് പിഎസ്ജി മെച്ചപ്പെടുത്തുകയായിരുന്നു. ചാംപ്യൻസ് ലീഗിലെ ഈ സീസണിൽ ഓരോ മത്സരത്തിലും ശരാശരി 117.94 കിമീ ആണ് പിഎസ്ജി താരങ്ങൾ ഓടിയത്. കഴിഞ്ഞ സീസണിൽ ഈ ശരാശരി നോക്കിയാൽ മനസിലാവും വ്യത്യാസം. 

Also Read: Cristiano Ronaldo: രണ്ട് സാധ്യതകൾ റൊണാൾഡോയ്ക്ക് മുൻപിൽ; ക്രിസ്റ്റൽ പാലസിന്റെ ഓഫറും; ട്വിസ്റ്റ് ഇങ്ങനെ

"എല്ലാ കളിക്കാരോടും ആക്രമിച്ച് കളിക്കാനും എല്ലാ കളിക്കാരോടും പ്രതിരോധിക്കാനുമാണ് ഞാൻ ആവശ്യപ്പെട്ട്. പന്ത് കൈവശം വെക്കാൻ എതിരാളികൾക്ക് ഒരവസരവും നൽകാതിരിക്കുക. പന്ത് നഷ്ടപ്പെട്ടാൽ എത്രയും പെട്ടെന്ന് തിരികെയെടുക്കുക, " പിഎസ്ജിയെ മാറ്റി മറിച്ച തന്റെ തന്ത്രം വെളിപ്പെടുത്തി പിഎസ്ജി പരിശീലകൻ എൻറിക്വെ പറഞ്ഞതിങ്ങനെ. 

ഈ സീസണിൽ ചാംപ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ആക്രമിച്ച് കളിച്ച ടീമാണ് പിഎസ്ജി. ഏറ്റവും കൂടുതൽ ഡ്രിബിൾ ചെയ്ത ടീമാണ് പിഎസ്ജി. പ്രസ്സിങ്ങിലും കൗണ്ടർ പ്രസ്സിങ്ങിലും പിഎസ്ജി തന്നെ മുൻപിൽ. ഏറ്റവും കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചതും അവർ തന്നെ. 

Also Read: Cristiano Ronaldo: തകർപ്പൻ നേട്ടം ഒരു ഗോൾ അകലെ; റെക്കോർഡ് വേണ്ടെന്ന് വെച്ച് പടിയിറക്കം?

ഡെംബെലെയെ രക്ഷിച്ച എൻറിക്വെ

സെന്റർ ഫോർവേർഡ് ആയി കളിച്ച ഡെംബെലെയെ പിഎസ്ജി പരിശീലകൻ വലത് വിങ്ങിലേക്ക് കൊണ്ടുവന്നു. ഇതോടെ കാര്യങ്ങൾ മാറി. പിഎസ്ജിയുടെ പോർച്ചുഗൽ താരം വിറ്റിന ഹോൾഡിങ് മിഡ്ഫീൽഡറായി കളി മെനഞ്ഞു. ഹക്കിമിക്ക് ഇൻഫീൽഡിലേക്ക് വരാൻ കൂടുതൽ സ്വാതന്ത്രം നൽകിയതിനൊപ്പം വലത് വശത്തേക്ക് വന്ന് കളിക്കാനും സ്പേസ് നൽകി. 

ഇതിന് മുൻപ് 2020ൽ ആണ് പിഎസ്ജി കിരീടത്തിന് അടുത്തെത്തിയത്. കോവിഡിനെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ നട്ന ഫൈനലിൽ ബയേണിന് മുൻപിൽ പിഎസ്ജി വീണു. എന്നാൽ സൂപ്പർ സ്റ്റാറുകളെ ടീമിലെത്തിക്കുന്ന പോളിസി മാറ്റി എത്തുന്ന പിഎസ്ജിക്ക് ഇത്തവണ അന്ന് നേരിട്ട തോൽവിക്ക് ബയേണിന്റെ മണ്ണിൽ വെച്ച് തന്നെ കണക്ക് തീർക്കാനായേക്കും. 

Read More

Psg Champions League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: