/indian-express-malayalam/media/media_files/2025/07/12/magnus-carlsen-and-cristiano-ronaldo-2025-07-12-18-23-46.jpg)
Magnus Carlsen and Cristiano Ronaldo: (Source: Instagram)
പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ ചെസ് മത്സരം കളിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസൻ. ഇസ്പോർട്സ് വേൾഡ് കപ്പിന്റെ ഭാഗമായി സംസാരിക്കുമ്പോഴാണ് തനിക്കെതിരെ ചെസ് കളിക്കാൻ റൊണാൾഡോയെ അഞ്ച് വട്ടം ലോക ചാംപ്യനായ കാൾസൻ വെല്ലുവിളിക്കുന്നത്.
ഈസ്പോർട്സ് ലോകകപ്പിന് വേദിയാവുന്നത് റിയാദ് ആണ്. മാഗ്നസ് കാൾസനും റൊണാൾഡോയും ഇസ്പോർട്സ് ലോകകപ്പിന്റെ ആഗോള അംബാസിഡർമാരാണ്. മാഗ്നസ് കാൾസൻ റിയാദിൽ നടക്കുന്ന ഇഡബ്ല്യുസി ചെസ് ടൂർണമെന്റിന്റേയും ഭാഗമാവുന്നുണ്ട്. റിയാദിൽ ജൂലൈ 29 മുതൽ 31 വരെയാണ് ടൂർണമെന്റ്.
Also Read: 'ഡിയാഗോ ജോട്ട, മറക്കില്ല നിന്നെ'; സിറാജിന്റെ 'നമ്പർ 20' സെലിബ്രേഷൻ
"ചെസ് ബോർഡിൽ എങ്ങനെയാണ് റൊണാൾഡോയുടെ പ്രകടനം എന്ന് എനിക്ക് അറിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതവും ഫുട്ബോൾ കരിയറും ഏറെ ആകർഷകമാണ്. അതുകൊണ്ട് തന്നെ റൊണാൾഡോയെ നേരിൽ കാണാനും ഒപ്പം ചെസ് കളിക്കാനും സാധിച്ചാൽ അത് ഏറെ സന്തോഷം നൽകും, " കാൾസൻ പറഞ്ഞു.
Also Read: ജോട്ടയെ കാണാൻ എത്തിയില്ല; 60 കോടിയുടെ കപ്പലിൽ അവധി ആഘോഷിച്ച് റൊണാൾഡോ
കടുത്ത ഫുട്ബോൾ ആരാധകനാണ് കാൾസൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഫാന്റസി ഫുട്ബോൾ ഗെയിം കാൾസൻ കളിക്കാറുണ്ട്. 2019 ഡിസംബറിൽ കാൾസൻ ഫാന്റസി ഫുട്ബോളിന്റെ ഒഫീഷ്യൽ ലിസ്റ്റിൽ ഏതാനും സമയം മുൻപിലെത്തിയിരുന്നു.
Also Read: ഏഴ് താരങ്ങളെ ഡ്രിബിൾ ചെയ്ത് മെസി; 2007ലെ അത്ഭുത ഗോൾ പോലൊന്ന് വീണ്ടും
ഇതിന് മുൻപ് കാൾസൻ റയൽ മാഡ്രിഡിന്റെ ട്രെന്റ് അലക്സാണ്ടർർ അർനോൾഡിന് എതിരെ ചെസ് മത്സരം കളിച്ചിരുന്നു. 17 നീക്കങ്ങളിലൂടെ മുൻ ലിവർപൂൾ താരത്തെ കാൾസൻ വീഴ്ത്തി. ലിവർപൂൾ താരം മുഹമ്മദ് സലയ്ക്കൊപ്പം ചെസ് കളിക്കാൻ ആഗ്രഹിക്കുന്നതായും കാൾസൻ പറഞ്ഞിരുന്നു.
Read More: Diogo Jota Death: ലംബോർഗിനിയുടെ ടയറുകൾ പൊട്ടി തീപടർന്നു; ജോട്ടയുടെ ജീവനെടുത്ത അപകടം ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.