scorecardresearch

ജോട്ടയെ കാണാൻ എത്തിയില്ല; 60 കോടിയുടെ കപ്പലിൽ അവധി ആഘോഷിച്ച് റൊണാൾഡോ

Cristiano Ronaldo Yacht: 60 കോടി രൂപയോളം വിലമതിക്കുന്ന തന്റെ ആഡംബര നൗകയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗേൾഫ്രണ്ട് ജോർജീനയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്

Cristiano Ronaldo Yacht: 60 കോടി രൂപയോളം വിലമതിക്കുന്ന തന്റെ ആഡംബര നൗകയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗേൾഫ്രണ്ട് ജോർജീനയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്

author-image
Sports Desk
New Update
Cristiano Ronaldo Georgina Diogo Jota

Cristiano Ronaldo, Georgina and Diogo Jota: (Source: Instagram)

പോർച്ചുഗൽ ടീമിലെ  സഹതാരം ഡിയാഗോ ജോട്ടയുടെ അവസാന യാത്രയിൽ പങ്കെടുക്കാൻ എത്തിതിരുന്നതിന്റെ പേരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ ഉയർന്ന വിമർശനങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. അതിനിടയിൽ കുടുംബത്തിനൊപ്പം റൊണാൾഡോ അവധി ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. 

Advertisment

60 കോടി രൂപയോളം വിലമതിക്കുന്ന തന്റെ ആഡംബര നൗകയിലാണ് റൊണാൾഡോ ഗേൾഫ്രണ്ട് ജോർജീനയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. മകൻ ക്രിസ്റ്റ്യാനോ ജൂനിയറും ഇവർക്കൊപ്പമുണ്ടായി. സ്പെയ്നിലെ മയോർക്കയിലാണ് റൊണാൾഡോ കുടുംബത്തിനൊപ്പം സമയം ആസ്വദിച്ചത്. 

Also Read: 'പിതാവ് മരിച്ചപ്പോൾ ക്യാമറകളുടെ പ്രളയം'; ജോട്ടയെ കാണാൻ റൊണാൾഡോ വരാതിരുന്നതിന്റെ കാരണം

ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെടാതെ റൊണാൾഡോ

എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അവധി ആഘോഷിക്കുകയല്ല, മറിച്ച് മറ്റ് തിരക്കുകളിൽ നിന്നും ആൾക്കൂട്ടത്തിൽ നിന്നും മാറി നിൽക്കുകയാണ് ലക്ഷ്യമിടുന്നത് എന്നും റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് റൊണാൾഡോ 88 അടി വലിപ്പമുള്ള തന്റെ ആഡംബര നൗകയിൽ കുടുംബത്തിനൊപ്പം സമയം ചിലവഴിച്ചത് എന്നാണ് വിവരം. പൊതുപരിപാടികളെല്ലാം റൊണാൾഡോ ഒഴിവാക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. 

ഡിയാഗോ ജോട്ടയ്ക്ക് അവസാന യാത്രയയപ്പ് നൽകാൻ എത്താതിരുന്നതിന്റെ കാരണത്തെ കുറിച്ച് റൊണാൾഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആ ചടങ്ങിലേക്ക് എത്തിയാൽ എല്ലാ ശ്രദ്ധയും തന്നിലേക്ക് വരികയും ജോട്ടയുടെ വിടപറയൽ ചടങ്ങിന് അത് അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ വരികയും ചെയ്യും എന്ന് കരുതിയാണ് പോർച്ചുഗൽ ക്യാപ്റ്റൻ വിട്ടുനിന്നത് എന്ന വിലയിരുത്തൽ ശക്തമാണ്. 

Also Read: ഏഴ് താരങ്ങളെ ഡ്രിബിൾ ചെയ്ത് മെസി; 2007ലെ അത്ഭുത ഗോൾ പോലൊന്ന് വീണ്ടും

റൊണാൾഡോയ്ക്ക് എതിരെ വലിയ വിമർശനം ഉയർന്നപ്പോൾ പ്രതിരോധിച്ച് താരത്തിന്റെ സഹോദരി രംഗത്തെത്തിയിരുന്നു. തങ്ങളുടെ പിതാവ് മരിച്ച സമയം ക്യാമറകളുടേയും കാഴ്ച്ചക്കാരുടേയും പ്രളയമായിരുന്നു എന്നും ഇത് തങ്ങളെ ഒരുപാട് ബാധിച്ചിരുന്നു എന്നും ചൂണ്ടിക്കാണിച്ചാണ് റൊണാൾഡോയുടെ സഹോദരി പ്രതികരിച്ചത്. 

Also Read: ജോട്ടയുടെ ക്യാപ്റ്റനല്ലേ? എന്നിട്ടും റൊണാൾഡോ വന്നില്ല; താരത്തിനെതിരെ വിമർശനം

എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുന്ന ഈ സമയവും റൊണാൾഡോ പ്രധാനപ്പെട്ട വ്യക്തികളുമായി കോൺടാക്സ് നിലനിർത്തുന്നുണ്ട് എന്നാണ് സൂചന. ആരാധകർക്ക് നടുവിൽ എത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് റൊണാൾഡോ. അൽ നസറുമായി പുതിയ കരാറിലെത്തിയ താരം പ്രീസീസൺ ക്യാംപിനായി ക്ലബിനൊപ്പം ചേരും. 

Read More: രാത്രി ക്ലബ് ലോകകപ്പിൽ കളിച്ചു; പിന്നാലെ ജോട്ടയെ കൈകളിലേന്താൻ പറന്നെത്തി നെവസ്

Cristiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: