scorecardresearch

India Vs England Test: സ്കോർ ടൈ ആയത് തലവേദന; കണക്കുകൾ ഇന്ത്യക്ക് എതിര്

India Vs England 3rd Test: 1958ൽ ആണ് ആദ്യമായി ഇന്ത്യയുടേയും എതിർ ടീമിന്റേയും ഒന്നാം ഇന്നിങ്സ് സ്കോർ ടൈ ആവുന്നത്. വെസ്റ്റ് ഇൻഡീസും ഇന്ത്യയും അന്ന് ഒന്നാം ഇന്നിങ്സിൽ കണ്ടെത്തിയത് 222 റൺസ്

India Vs England 3rd Test: 1958ൽ ആണ് ആദ്യമായി ഇന്ത്യയുടേയും എതിർ ടീമിന്റേയും ഒന്നാം ഇന്നിങ്സ് സ്കോർ ടൈ ആവുന്നത്. വെസ്റ്റ് ഇൻഡീസും ഇന്ത്യയും അന്ന് ഒന്നാം ഇന്നിങ്സിൽ കണ്ടെത്തിയത് 222 റൺസ്

author-image
Sports Desk
New Update
Shubman Gill against England Players

Shubman Gill against England Players: (Source: ICC, Instagram)

india Vs England 3rd Test: ലോർഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാന ഒരോവറിൽ സിനിമയെ വെല്ലും സംഭവങ്ങളാണ് ക്രിക്കറ്റ് ലോകത്തിന് മുൻപിലെത്തിയത്.  ഇംഗ്ലണ്ട് ബാറ്റർമാർക്ക് മുൻപിൽ നെഞ്ചുവിരിച്ച് നിന്ന് വിരാട് കോഹ്ലിയുടെ അഗ്രസീവ് സ്റ്റൈൽ ആരാധകരെ വീണ്ടും ഓർമിപ്പിച്ചു ശുഭ്മാൻ ഗിൽ. മൂന്നാം ദിനം അവസാന ആറ് മിനിറ്റ് ത്രില്ലറിന് തുല്യമായെങ്കിലും ലോർഡ്സിലെ ഒന്നാം ഇന്നിങ്സ് സ്കോർ ടൈ ആയതോടെ അത് ഇന്ത്യക്ക് തിരിച്ചടിയാവുമോ എന്ന ചോദ്യം ഉയരുന്നു.

Advertisment

ഇതിന് മുൻപ് ടെസ്റ്റിൽ ഇന്ത്യയുടേയും എതിർ ടീമിന്റേയും ഒന്നാം ഇന്നിങ്സ് സ്കോർ തുല്യമായപ്പോൾ ഒന്നും ഇന്ത്യക്ക് ആ ടെസ്റ്റ് ജയിക്കാനായിട്ടില്ല. ലോർഡ്സിൽ ഈ പതിവ് തിരുത്താൻ ഗില്ലിനും സംഘത്തിനും സാധിക്കുമോ? 

Also Read: Vaibhav Suryavanshi: റെഡ് ബോളിൽ നിരാശപ്പെടുത്തി വൈഭവ്; സെഞ്ചുറിയടിച്ച് ആയുഷ്

ഇതിന് മുൻപ് രണ്ട് വട്ടം ആണ് ഇന്ത്യയുടേയും എതിർ ടീമിന്റേയും സ്കോർ ഒന്നാം ഇന്നിങ്സിൽ ടൈ ആയത്. അതിൽ ഒന്നിൽ ഇന്ത്യ തോൽക്കുകയും രണ്ടാമത്തേതിൽ സമനിലയിലേക്ക് വീഴുകയും ചെയ്തു. 1958ൽ ആണ് ആദ്യമായി ഇന്ത്യയുടേയും എതിർ ടീമിന്റേയും ഒന്നാം ഇന്നിങ്സ് സ്കോർ ടൈ ആവുന്നത്. വെസ്റ്റ് ഇൻഡീസും ഇന്ത്യയും അന്ന് ഒന്നാം ഇന്നിങ്സിൽ സ്കോർ ചെയ്തത് 222 റൺസ്. ആ ടെസ്റ്റ് ഇന്ത്യ തോറ്റു. 

Advertisment

1986ൽ ഇംഗ്ലണ്ടും ഇന്ത്യയും ഒന്നാം ഇന്നിങ്സിൽ സ്കോർ ചെയ്തത് 390 റൺസ്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലായിരുന്നു ഇത്. ഈ ടെസ്റ്റ് സമനിലയിലായി. ഒന്നാം ഇന്നിങ്സിലെ സ്കോർ ടൈ ആയതിന് ശേഷം ഇന്ത്യ ജയിക്കുന്ന ആദ്യ ടെസ്റ്റ് ആവുമോ ലോർഡ്സിലേത്? 

Also Read: ഇത് ക്രിക്കറ്റ് അല്ല; ലെഗ് സൈഡിൽ 6 ഫീൽഡർമാർ; 'ബോഡിലൈൻ' തന്ത്രത്തിനെതിരെ ഗാവസ്കർ

ലോർഡ്സിൽ ഇംഗ്ലണ്ടും ഇന്ത്യയും പുറത്തായത് 387 എന്ന സ്കോറിൽ. മൂന്നാം ദിനം ഒരോവർ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ഇപ്പോൾ രണ്ട് റൺസ് ലീഡാണ് ഉള്ളത്. 344 റൺസ് ആണ് ലോർഡ്സിൽ റെഡ് ബോളിൽ ഇതുവരെ പിന്തുടർന്ന് ജയിച്ച ഏറ്റവും ഉയർന്ന സ്കോർ. ഇംഗ്ലണ്ടിനെതിരെ 1984ൽ വെസ്റ്റ് ഇൻഡീസ് ആണ് ഈ കൂറ്റൻ ജയം നേടിയത്. 

Also Read: 'എന്റെ വിവാഹ ദിനം നശിപ്പിച്ചു'; ജാവേദ് മിയാൻദാദിനെതിരെ ആമിർ ഖാൻ

ഇന്ത്യ ലോർഡ്സിൽ നാലാം ഇന്നിങ്സിൽ ചെയ്സ് ചെയ്ത് ജയിച്ച ഉയർന്ന സ്കോർ 136 റൺസ് ആണ്. ഇംഗ്ലണ്ടിനെതിരെ 1986ൽ ആയിരുന്നു ഇത്. കപിൽ ദേവായിരുന്നു ആ സമയം ഇന്ത്യൻ ക്യാപ്റ്റൻ. 

Read More: 'ഡിയാഗോ ജോട്ട, മറക്കില്ല നിന്നെ'; സിറാജിന്റെ 'നമ്പർ 20' സെലിബ്രേഷൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: