scorecardresearch

ഇത് ക്രിക്കറ്റ് അല്ല; ലെഗ് സൈഡിൽ 6 ഫീൽഡർമാർ; 'ബോഡിലൈൻ' തന്ത്രത്തിനെതിരെ ഗാവസ്കർ

India Vs England 3rd Test: ഋഷഭ് പന്ത് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ബെൻ സ്റ്റോക്ക്സിന്റെ ഡെലിവറികൾ പലവട്ടം പന്തിന്റെ ഇടത് കയ്യിൽ കൊണ്ടിരുന്നു.

India Vs England 3rd Test: ഋഷഭ് പന്ത് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ബെൻ സ്റ്റോക്ക്സിന്റെ ഡെലിവറികൾ പലവട്ടം പന്തിന്റെ ഇടത് കയ്യിൽ കൊണ്ടിരുന്നു.

author-image
Sports Desk
New Update
Rishabh Pant against England

Rishabh Pant against England: (Source: Indian Cricket Team, Instagram)

india Vs England 3rd Test: ഋഷഭ് പന്തിന് നേരെ ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബോളർമാർ ഷോർട്ട് ബോൾ തന്ത്രവുമായി എത്തിയതിനെതിരെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. ഋഷഭ് പന്തിന് ലോർഡ്സ് ടെസ്റ്റിന്റെ ആദ്യ ദിനം വിക്കറ്റ് കീപ്പിങ്ങിന് ഇടയിൽ ചൂണ്ടുവിരലിന് പരുക്കേറ്റിരുന്നു. പന്തിന്റെ ഈ പരുക്ക് മനസിൽ വെച്ചാണ് ഇംഗ്ലീഷ് ബോളർമാർ ഇന്ത്യൻ വൈസ് ക്യാപ്റ്റനെ ഷോർട്ട് പിച്ച് ബോൾ തന്ത്രവുമായി നേരിട്ടത് എന്ന് ഗാവസ്കർ കുറ്റപ്പെടുത്തുന്നു. 

Advertisment

ലോർഡ്സിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ഋഷഭ് പന്ത് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ബെൻ സ്റ്റോക്ക്സിന്റെ ഡെലിവറികൾ പലവട്ടം പന്തിന്റെ ഇടത് കയ്യിൽ കൊണ്ടു. ഋഷഭ് പന്തിന്റെ ഇടത് കൈ ലക്ഷ്യമിട്ടാണ് സ്റ്റോക്ക്സിന്റെ ബൗൺസറുകൾ വന്നത്. മൂന്നാം ദിനം ലോർഡ്സിൽ ഇംഗ്ലീഷ് ബോളർമാർ എറിഞ്ഞ ഡെലിവറികളിൽ 60 ശതമാനവും ഷോർട്ട് പിച്ച് ഡെലിവറികളായിരുന്നു. 

Also Read: 'ഡിയാഗോ ജോട്ട, മറക്കില്ല നിന്നെ'; സിറാജിന്റെ 'നമ്പർ 20' സെലിബ്രേഷൻ

"50-60 ശതമാനം ബോളുകളും മൂന്നാം ദിനം വന്നത് ഷോർട്ട് പിച്ച് ഡെലിവറികളായിരുന്നു. ബൗണ്ടറി ലൈനിന് സമീപം അവർ നാല് ഫീൽഡർമാരെ നിർത്തി. ഇത് ക്രിക്കറ്റ് അല്ല. വെസ്റ്റ് ഇൻഡീസ് ബോളർമാർ ഷോർട്ട് പിച്ച് ഡെലിവറികൾ എറിയുമ്പോൾ ഓവറിൽ രണ്ട് ബൗൺസറുകൾ മാത്രം എന്ന നിയമം കൊണ്ടുവന്നു. വെസ്റ്റ് ഇൻഡീസിന്റെ ശക്തി കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്," കമന്ററി ബോക്സിലിരുന്ന് ഗാവസ്കർ പറഞ്ഞു. 

Advertisment

Also Read: സാറയെ കണ്ടതോടെ എന്താ ചിരി! ഗില്ലിനെ കളിയാക്കി ജഡേജയും രാഹുലും

"ഇംഗ്ലണ്ട് ഇന്ന് ഫീൽഡ് സെറ്റ് ചെയ്തത് നോക്കു. ഇത് ക്രിക്കറ്റ് അല്ല. ലെഗ് സൈഡിൽ ആറിൽ കൂടുതൽ ഫീൽഡർമാർ പാടില്ല. ഐസിസി ക്രിക്കറ്റ് കമ്മിറ്റി തലവനായ സൗരവ് ഗാംഗുലി ഇത് കാണുന്നുണ്ടെങ്കിൽ ദയവായി ഇത് ആവർത്തിക്കുന്നത് തടയൂ. ലെഗ് സൈഡിൽ ആറിൽ കൂടുതൽ ഫീൽഡർമാരെ നിലനിർത്താൻ അനുവദിക്കരുത്."

Also Read: Virat Kohli: 'കോഹ്ലി വിരമിക്കാൻ കാരണം ബിസിസിഐയാണ്'; കാരണം ചൂണ്ടി സുരേഷ് റെയ്ന

വിരലിന് പരുക്കേറ്റ ഋഷഭ് പന്ത് ലോർഡ്സിൽ ബാറ്റിങ്ങിന് ഇറങ്ങി 74 റൺസ് കണ്ടെത്തി. 112 പന്തിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്സും സഹിതമാണ് ഋഷഭ് പന്ത് 74 റൺസ് എടുത്തത്. ഒടുവിൽ ബെൻ സ്റ്റോക്ക്സ് ഋഷഭ് പന്തിനെ റൺഔട്ടാക്കുകയായിരുന്നു. 

Read More: ലൈംഗിക പീഡന പരാതി; യഷ് ദയാലിനെ 2026 ഐപിഎല്ലിൽ നിന്ന് വിലക്കുമോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: