/indian-express-malayalam/media/media_files/2025/07/11/suresh-raina-and-virat-kohli-2025-07-11-15-27-31.jpg)
Suresh Raina and Virat Kohli: (Source: Suresh Raina, Instagram)
"കോഹ്ലി ബാറ്റ് ചെയ്യമ്പോൾ കയ്യടിക്കാൻ മകളും ഒപ്പമുണ്ട് എങ്കിലോ? തന്റെ ഏറ്റവും മികച്ച പ്രകടമനമാവും കോഹ് ലി അവിടെ പുറത്തെടുക്കുക. ഏറ്റവും അഭിമാനകരമായ നിമിഷമാവും കോഹ്ലിക്കത്." വിദേശ പര്യടനങ്ങളുടെ സമയം കളിക്കാർക്കൊപ്പം കുടുംബാംഗങ്ങൾ ചേരുന്നതിന് നിയന്ത്രണം കൊണ്ടുവന്ന ബിസിസിഐയുടെ നീക്കത്തെ വിമർശിച്ച് ഇന്ത്യൻ മുൻ താരം സുരേഷ് റെയ്നയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. കോഹ്ലി ടെസ്റ്റിൽ നിന്ന് പ്രതീക്ഷിച്ചതിലും നേരത്തെ വിരമിക്കൽ പ്രഖ്യാപിക്കാൻ കാരണം ബിസിസിഐയുടെ ഈ നീക്കം കൂടി ആണെന്ന് സുരേഷ് റെയ്ന കുറ്റപ്പെടുത്തി.
"നമ്മുക്ക് മെന്റൽ ഹെൽത്ത് പ്രശ്നങ്ങളുണ്ടാവും. മോശം പ്രകടനത്തിലൂടെ കടന്ന് പോകുന്ന സമയം നമ്മുടെ സ്ഥാനം ലക്ഷ്യമിട്ട് മറ്റ് കളിക്കാരുമുണ്ടെങ്കിൽ ഏറെ സമ്മർദത്തിലാവും. പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെടുമോ എന്ന ഭയമുണ്ടാവും. സാഹചര്യം മോശമാകുമ്പോൾ സംസാരിക്കാൻ നമുക്കൊപ്പം ആരെങ്കിലും വേണ്ടതുണ്ട്. മോശം പ്രകടനം വരുമ്പോൾ നമ്മുടെ ചിന്തകൾ കോച്ചുമായോ ക്യാപ്റ്റനുമായോ പങ്കുവയ്ക്കാൻ കളിക്കാർ മടിക്കും," സുരേഷ് റെയ്ന പറഞ്ഞു.
Also Read: IND vs ENG: 'മികച്ച ബാറ്റിങ്, നേതൃപാടവം'; ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ
"കളിക്കാരുടെ കുടുംബാംഗങ്ങൾ രാജ്യത്തിന് എതിരെയല്ല"
"വിദേശ പര്യടനങ്ങളിൽ കുടുംബാംഗങ്ങളും ഒപ്പമുണ്ടാവേണ്ടത് ഏറെ പ്രാധാന്യമർഹിക്കുന്നു. കുടുംബാംഗങ്ങളെ കളിക്കാർക്കൊപ്പം ചേരാൻ അനുവദിക്കാത്ത ബിസിസിഐയുടെ നീക്കത്തിനെതിരെയാണ് ഞാൻ. കുടുംബാംഗങ്ങൾ കളിക്കാർക്ക് എതിരെയല്ല. നമ്മൾ റൺസ് കണ്ടെത്തണം എന്നും രാജ്യത്തിനായി ജയിക്കണം എന്നുമാണ് കുടുംബാംഗങ്ങളും ആഗ്രഹിക്കുന്നത്," സുരേഷ് റെയ്ന ചൂണ്ടിക്കാണിച്ചു.
Also Read: ഗ്യാലറിയിൽ അവ്നീത് കൗറും; കോഹ്ലിയുടെ ടെൻഷന് കാരണം ഇതെന്ന് ആരാധകർ
കുടുംബാംഗങ്ങളെ ഒപ്പം വരാൻ അനുവദിക്കാത്ത ബിസിസിഐ തീരുമാനത്തിന് എതിരെ നേരത്തെ കോഹ്ലിയും പരസ്യമായി പ്രതികരിച്ചിരുന്നു. "ഏറെ മാനസിക സമ്മർദം അനുഭവിച്ചതിന് ശേഷം വീട്ടിലേക്ക് തിരികെ വന്ന് അതെല്ലാം വിശദീകരിക്കുക എന്നത് പ്രയാസമാണ്. പര്യടനങ്ങൾക്കിടയിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ സാധിക്കാത്തവരുമായി സംസാരിക്കേണ്ടി വരുന്നു എന്നത് പ്രയാസം സൃഷ്ടിക്കുന്നതാണ്," വിരാട് കോഹ്ലി പറഞ്ഞു.
Also Read: അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ; ഐസിസി അംപയർ മരിച്ചു
ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യ 3-1ന് തോറ്റതിന് പിന്നാലെയാണ് വിദേശ പര്യടനങ്ങളിൽ കുടുംബാംഗങ്ങളെ കളിക്കാർക്ക് ഒപ്പം കൂട്ടുന്നതിൽ ബിസിസിഐ നിയന്ത്രണം കൊണ്ടുവന്നത്. ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർക്കായി 10 മാർഗ നിർദേശങ്ങൾ ബിസിസിഐ പുറത്തിറക്കിയിരുന്നു. എന്നാൽ കോഹ്ലി ഉൾപ്പെടെയുള്ള താരങ്ങൾ ഇതിനെതിരെ പരസ്യമായി പ്രതികരിക്കുകയുണ്ടായി.
Read More: ലൈംഗിക പീഡന പരാതി; യഷ് ദയാലിനെ 2026 ഐപിഎല്ലിൽ നിന്ന് വിലക്കുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.