/indian-express-malayalam/media/media_files/2025/07/09/virat-kohli-anushka-sharma-and-avneet-kaur-2025-07-09-18-57-01.jpg)
Virat Kohli Anushka Sharma and Avneet Kaur: (Source: Instagram)
സെർബിയൻ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചിന്റെ വിംബിൾഡണിലെ പോര് കാണാനാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്കാ ശർമയും എത്തിയത്. മത്സരത്തിന് പിന്നാലെ ഗ്ലാഡിയേറ്റർ എന്നാണ് ഇൻസ്റ്റാ സ്റ്റോറിയിൽ ജോക്കോവിച്ചിനെ കോഹ്ലി വിശേഷിപ്പിച്ചത്. എന്നാൽ ഇതിന് ഇടയിൽ മറ്റൊരു സംഭവവും ആരാധകരുടെ ശ്രദ്ധയിൽ ഉടക്കി.
വിരാട് കോഹ്ലിയും അനുഷ്കാ ശർമയും കാണാൻ എത്തിയ വിംബിൾഡൺ മത്സരത്തിൽ കാണികളായി ഉണ്ടായിരുന്നവരുടെ കൂട്ടത്തിൽ ബോളിവുഡ് നടി അവ്നീത് കൗറുമുണ്ടായി. ഇത് യാദൃശ്ചികമായി സംഭവിച്ചതാണോ എന്നാണ് ആരാധകരുടെ ചോദ്യം.
This was the reason why Virat Kohli looked off-mood at Wimbledon.
— Selfless⁴⁵ (@SelflessCricket) July 8, 2025
Avneet Kaur was also there. 😭 pic.twitter.com/MssVYnOr71
Also Read: ലൈംഗിക പീഡന പരാതി; യഷ് ദയാലിനെ 2026 ഐപിഎല്ലിൽ നിന്ന് വിലക്കുമോ?
അവ്നീത് കൗറിന്റെ ഒരു ഇൻസ്റ്റഗ്രാം ഫോട്ടോയ്ക്ക് വിരാട് കോഹ്ലി ലൈക്ക് ചെയ്തത് വലിയ അലയൊലിയാണ് ഏതാനും മാസം മുൻപ് സൃഷ്ടിച്ചത്. അവ്നീതിന്റെ ഫോട്ടോയ്ക്ക് കോഹ്ലി ലൈക്ക് ചെയ്തത് ആരാധകരുടെ ശ്രദ്ധയിലുടക്കിയതോടെ സംഭവം ചൂടുള്ള ചർച്ചയായി. ഇതോടെ വിരാട് കോഹ്ലി വിശദീകരണവുമായി എത്തി.
Virat Kohli at Wimbledon in 2015 and 2025.
— Pari (@BluntIndianGal) July 7, 2025
A decade apart but still the same Aura 🥹 pic.twitter.com/Nigqs4IBrv
Also Read: Sanju Samson: സഞ്ജുവിനൊപ്പം സഹോദരനും തകർത്തടിക്കുമോ? ആകാംക്ഷയിൽ ആരാധകർ
ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നതിന് ഇടയിൽ അൽഗോരിതത്തിൽ വന്ന പിഴവിനെ തുടർന്നാണ് അവ്നീതിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് തന്റെ അക്കൗണ്ടിൽ നിന്ന് ലൈക്ക് വീണത് എന്നാണ് കോഹ്ലി വിശദീകരിച്ചത്. താൻ അറിഞ്ഞുകൊണ്ട് ലൈക്ക് ചെയ്തതല്ല എന്ന് കോഹ്ലി പറഞ്ഞെങ്കിലും ആരാധകർ അത് വിടാൻ തയ്യാറായില്ല. ട്രോളുകൾ നിറഞ്ഞിരുന്നു.
Anushka Sharma checking Virat Kohli and Avneet instagram dms 😭😭 pic.twitter.com/AUUoTVwK3N
— Mrs. Villaaww' (@OkayAchaa) July 7, 2025
Also Read: "കാൻസറിന്റെ മൂന്നാം സ്റ്റേജിലാണ്; രാജ്യം മുഴുവൻ ഒപ്പമുണ്ടെന്ന് ആകാശ് പറഞ്ഞു"
ഇത്തവണ വിംബിൾഡൺ മത്സരം കാണാൻ കോഹ്ലിയും അനുഷ്കയും എത്തിയപ്പോൾ ഇരുവരുടേയും മുഖത്ത് വലിയ സന്തോഷം ഉണ്ടായിരുന്നില്ല എന്നാണ് സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ പ്രതികരണങ്ങൾ. അവ്നീത് കൗറും ഈ മത്സരം കാണാൻ എത്തിയതിനെ തുടർന്നാവാം ഇതെന്നാണ് പ്രതികരണങ്ങൾ ഉയരുന്നത്.
Read More: എട്ട് ഇന്നിങ്സ്; 3365 റൺസ്; കരുണിന്റെ സംഭാവന 77 മാത്രം; ലോർഡ്സിൽ തലവെട്ടുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us