scorecardresearch

എട്ട് ഇന്നിങ്സ്; 3365 റൺസ്; കരുണിന്റെ സംഭാവന 77 മാത്രം; ലോർഡ്സിൽ തലവെട്ടുമോ?

India Vs England Lords Test: ലീഡ്സിലും എഡ്ജ്ബാസ്റ്റണിലുമായി എട്ട് ഇന്നിങ്സിൽ നിന്ന് പിറന്നത് 3365 റൺസ് ആണ്. അതിൽ കരുൺ നായരുടെ സംഭാവന 77 റൺസ് മാത്രം

India Vs England Lords Test: ലീഡ്സിലും എഡ്ജ്ബാസ്റ്റണിലുമായി എട്ട് ഇന്നിങ്സിൽ നിന്ന് പിറന്നത് 3365 റൺസ് ആണ്. അതിൽ കരുൺ നായരുടെ സംഭാവന 77 റൺസ് മാത്രം

author-image
Sports Desk
New Update
Sai Sudharshan Karun Nair and Abhimanyu Easwaran

Sai Sudharshan, Karun Nair and Abhimanyu Easwaran: (Source: Indian Cricket Team, Instagram)

എഡ്ജ്ബാസ്റ്റണിലെ ഇംഗ്ലണ്ടിന്റെ ഉരുക്ക് കോട്ട തകർത്ത ശുഭ്മാൻ ഗില്ലും സംഘവും ഇംഗ്ലണ്ട് പര്യടനത്തിന്റെ ആവേശം ഇരട്ടിയാക്കി കഴിഞ്ഞു. മൂന്നാമത്തെ ടെസ്റ്റ് ലോർഡ്സിൽ നടക്കുമ്പോൾ ഇംഗ്ലണ്ടിനെ എഡ്ജ്ബാസ്റ്റണിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യക്ക് നേരിടാം. എന്നാൽ ലോർഡ്സിലേക്ക് വരുമ്പോൾ കരുൺ നായർ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഉണ്ടാവുമോ എന്ന വലിയ ചോദ്യം ഉയരുന്നുണ്ട്. 

Advertisment

ലീഡ്സിലും എഡ്ജ്ബാസ്റ്റണിലുമായി എട്ട് ഇന്നിങ്സിൽ നിന്ന് പിറന്നത് 3365 റൺസ് ആണ്. അതിൽ കരുൺ നായരുടെ സംഭാവന 77 റൺസ് മാത്രം. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിൽ ഡക്കായ കരുണിന്റെ പിന്നെ വന്ന ഇന്നിങ്സുകളിലെ സ്കോർ ഇങ്ങനെ, 20,31,26. രണ്ട് ടെസ്റ്റിൽ നിന്നുള്ള കരുണിന്റെ ബാറ്റിങ് ശരാശരി 19.25 ആണ്. 

Also Read: ഇന്നെന്താ വിഷു ആണോ! 367 റൺസുമായി മൾഡർ; വെടിക്കെട്ടോടെ ക്യാപ്റ്റൻസി അരങ്ങേറ്റം

34കാരനായ കരുൺ നായർക്ക് പകരം സായ് സുദർശൻ, ധ്രുവ് ജുറെൽ, അഭിമന്യു ഈശ്വരൻ എന്നിവർ ഇന്ത്യൻ സ്ക്വാഡിൽ അവസരം കാത്തിരിക്കുന്നുണ്ട്. സായ് സുദർശൻ ആദ്യ ടെസ്റ്റിൽ കളിച്ചപ്പോൾ ആദ്യ ഇന്നിങ്സിൽ ഡക്കാവുകയും രണ്ടാം ഇന്നിങ്സിൽ 30 റൺസ് സ്കോർ ചെയ്യുകയുമാണ് ചെയ്തത്. 

Advertisment

എഡ്ജ്ബാസ്റ്റണിലേക്ക് വന്നപ്പോൾ മൂന്നാം സ്ഥാനം ഇന്ത്യ കരുൺ നായർക്ക് നൽകി. എന്നാൽ മറ്റ് ഇന്ത്യൻ താരങ്ങൾ റൺസ് വാരിക്കൂട്ടിയപ്പോൾ കരുൺ മാത്രമാണ് നിരാശപ്പെടുത്തിയത്. എന്നാൽ പരിചയസമ്പത്തുള്ളതും കൗണ്ടി കളിച്ചതുമായ ഒരു താരം പ്ലേയിങ് ഇലവനിൽ ഉള്ളത് കരുത്താണ് എന്നാണ് പരിശീലകൻ ഗൗതം ഗംഭീറിന്റെ വാക്കുകൾ. ഒന്ന് രണ്ട് ടെസ്റ്റിലെ പ്രകടനം വെച്ച് ഞങ്ങൾ ആരെയും ജഡ്ജ് ചെയ്യില്ല എന്നും ഗംഭീർ വ്യക്തമാക്കുന്നു.

Also Read: MS Dhoni Birthday: എന്തൊരു സിംപിളാണ്! ലളിതമായി ധോണിയുടെ ജന്മദിനാഘോഷം 

ഗംഭീറിന്റെ ഈ വാക്കുകൾ മൂന്നാം ടെസ്റ്റിൽ കരുൺ നായരെ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്. ബാക്ക്അപ്പ് ഓപ്പണർ ആയാണ് അഭിമന്യൂ ഈശ്വരൻ ഇന്ത്യൻ സ്ക്വാഡിൽ ഇടംപിടിച്ചത്. എന്നാൽ മൂന്നാം സ്ഥാനത്തും ബാറ്റ് ചെയ്യാൻ അഭിമന്യുവിന് സാധിക്കും. 

ബാറ്റിങ്ങിൽ ഇന്ത്യയുടെ മൂന്നാം സ്ഥാനത്തെ ഭാവിയായി വിലയിരുത്തപ്പെടുന്ന താരമാണ് സായ് സുദർശൻ. ഈ പരമ്പരയിൽ ഇനിയും അവസരം നൽകി സായ് സുദർശന് ഇംഗ്ലീഷ് മണ്ണിൽ വേണ്ട പരിചയസമ്പത്ത് കണ്ടെത്താൻ ടീം മാനേജ്മെന്റ് സഹായിച്ചേക്കും. ഇവിടെ റൺസ് കണ്ടെത്താൻ സാധിച്ചാൽ അത് സായ് സുദർശന്റെ ആത്മവിശ്വാസം കൂട്ടും. 

Also Read: ചേച്ചിക്ക് കാൻസർ; ആറ് മാസത്തിനിടെ അച്ഛനും സഹോദരനും മരിച്ചു; തളരാതെ ആകാശ്

കരുൺ നായർക്ക് പകരം ഇന്ത്യക്ക് ഇറക്കാനുള്ള മറ്റൊരു ഓപ്ഷനാണ് ധ്രുവ് ജുറെൽ. എന്നാൽ ധ്രുവ് ജുറെൽ ടോപ് ഓർഡർ ബാറ്റർ അല്ല. നാല് ടെസ്റ്റുകളാണ് ജുറെൽ ഇതുവരെ കളിച്ചത്. ഇംഗ്ലണ്ട് ലയേൺസിന് എതിരായ ഇന്ത്യ എയുടെ മത്സരത്തിൽ 94, 53, 52, 28 എന്നിങ്ങനെയാണ് ജുറെൽ സ്കോർ ചെയ്തത്. 

ലോർഡ്സ് ടെസ്റ്റിലേക്ക് ബുമ്ര മടങ്ങി എത്തുമ്പോൾ പ്രസിദ്ധ് കൃഷ്ണയ്ക്ക് സ്ഥാനം നഷ്ടമാവും എന്നുറപ്പാണ്. അതല്ലാതെ പ്ലേയിങ് ഇലവനിൽ ഇന്ത്യ മാറ്റം വരുത്താൻ സാധ്യതയില്ല. കരുൺ നായർക്ക് പകരം സായ് സുദർശൻ മൂന്നാം സ്ഥാനത്ത് എന്ന പരീക്ഷണം ഇന്ത്യക്ക് നടത്താമെങ്കിലും കരുണിന് വീണ്ടും അവസരം ലഭിക്കാനുള്ള സാധ്യതയാണ് കൂടുതൽ. 

Read More: ഗില്ലിന്റെ ഇന്നിങ്സ് ഡിക്ലയറേഷൻ ബിസിസിഐയെ കുരുക്കിലാക്കിയേക്കും; കരാർ ലംഘനം?

india vs england

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: