scorecardresearch

Sanju Samson: സഞ്ജുവിനൊപ്പം സഹോദരനും തകർത്തടിക്കുമോ? ആകാംക്ഷയിൽ ആരാധകർ

Sanju Samson and Saly Samson: 34കാരനായ സാലി സാംസൺ 2021ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഓൾറൗണ്ടറാണ് സഞ്ജുവിന്റെ സഹോദരൻ സാലി.

Sanju Samson and Saly Samson: 34കാരനായ സാലി സാംസൺ 2021ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഓൾറൗണ്ടറാണ് സഞ്ജുവിന്റെ സഹോദരൻ സാലി.

author-image
Sports Desk
New Update
Sanju Samson and Saly Samson

Sanju Samson and Saly Samson: (Instagram)

പ്രതീക്ഷിച്ചത് പോലെ തന്നെ സഞ്ജു സാംസൺ കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും വിലയേറിയ താരമായി. 28 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. സഞ്ജു സാംസൺ കേരള ക്രിക്കറ്റ് ലീഗ് കളിക്കാനെത്തും എന്നത് മാത്രമല്ല ഇവിടെ ആരാധകരെ സന്തോഷിപ്പിക്കുന്നത്. സഞ്ജുവും സഹോദരനും ഒന്നിച്ച് കളിക്കുന്നതും നമുക്ക് കാണാനായേക്കും. ഇവിടെ സഞ്ജുവിന്റേത് പോലെ തകർപ്പൻ ബാറ്റിങ് സാലിയിൽ നിന്ന് വരുമോ? 

Advertisment

കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ സഞ്ജു പങ്കെടുത്തിരുന്നില്ല. എന്നാൽ രണ്ടാം സീസണിൽ ഇന്ത്യൻ ഓപ്പണറുടെ പേര് താര ലേലത്തിലേക്ക് എത്തി. കളിക്കാരെ നിലനിർത്താതിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ പക്കലുള്ള തുകയുടെ പകുതിയും മുടക്കിയാണ് സഞ്ജുവിനെ സ്വന്തമാക്കിയത്. 

Also Read: എട്ട് ഇന്നിങ്സ്; 3365 റൺസ്; കരുണിന്റെ സംഭാവന 77 മാത്രം; ലോർഡ്സിൽ തലവെട്ടുമോ?

സഞ്ജുവിനെ റാഞ്ചിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് തന്നെയാണ് സഞ്ജുവിന്റെ ജേഷ്ഠൻ സാലി സാംസണിനേയും വാങ്ങിയത്. അടിസ്ഥാന വിലയായ 75000 രൂപയ്ക്കാണ് സാലി സാംസണിനെ കൊച്ചി സ്ക്വാഡിലെത്തിച്ചത്. 

Advertisment

Also Read: ഇന്നെന്താ വിഷു ആണോ! 367 റൺസുമായി മൾഡർ; വെടിക്കെട്ടോടെ ക്യാപ്റ്റൻസി അരങ്ങേറ്റം

അഗ്രസീവ് ബാറ്റിങ് ശൈലി

ഇതോടെ സഞ്ജുവും സാലിയും ഒരുമിച്ച് ഫീൽഡിൽ വരുന്നത് കാണാനാവും എന്ന കൗതുകവുമുണ്ട്. 34കാരനായ സാലി സാംസൺ 2021ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ലിസ്റ്റ് എയിൽ ആറു മത്സരങ്ങൾ കളിച്ചു. വലംകയ്യൻ ബാറ്ററാണ് സാലി. അഗ്രസീവ് ബാറ്റിങ് ശൈലിയാണ് സാലിയുടേയും. 

Also Read: Akash Deep Net Worth: ആകാശ് ദീപിന്റെ ആസ്തി അറിയുമോ? ഗില്ലിനേക്കാൾ കൂടുതൽ?

സാലി അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനായി കളിച്ചിട്ടുണ്ട്. കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു സഞ്ജുവിന്റെ സഹോദരൻ. ഓഗസ്റ്റ് 21ന് ആണ് കേരള ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നത്. സെപ്റ്റംബർ ആറ് വരെയാണ് ടൂർണമെന്റ്. തിരുവനന്തപുരത്താണ് മത്സരങ്ങൾ.

Read More: Shubman Gill: എവിടെ എന്റെ പ്രിയപ്പെട്ട റിപ്പോർട്ടർ? അന്ന് പരിഹസിച്ചയാളെ തിരഞ്ഞ് ഗിൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: