/indian-express-malayalam/media/media_files/2025/07/07/akash-deep-and-shubman-gill-2025-07-07-16-38-26.jpg)
Akash Deep and Shubman Gill: (Indian Cricket Team, Instagram)
Akash Deep Net Worth: എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയുടെ ചരിത്ര ജയത്തോടെ ആകാശ് ദീപ് ആണ് ഹീറോയാവുന്നത്. ബുമ്രയുടെ അഭാവത്തിൽ ഇന്ത്യയുടെ ബിർമിങ്ഹാമിലെ അവസ്ഥ ദയനീയമാവും എന്ന് പറഞ്ഞവർ ജോ റൂട്ടിനെ പുറത്താക്കാൻ ആകാശ് ദീപിൽ നിന്ന് വന്ന ആ ഒരൊറ്റ പന്ത് മാത്രം കണ്ടാൽ മതിയാവും. ആകാശ് ദീപ് എന്ന പേര് ട്രെൻഡിങ് ആവുമ്പോൾ താരത്തിന്റെ നെറ്റ് വർത്തും ആരാധകർ തിരയുന്നുണ്ട്.
ബിസിസിഐയുടെ വാർഷിക കരാറിൽ ആകാശ് ദീപ് ഇടം പിടിച്ചിട്ടുണ്ട്. ഗ്രേഡ് സി വിഭാഗത്തിലാണ് ആകാശ് ഉൾപ്പെട്ടിരിക്കുന്നത്. പൊലീസ് കോൺസ്റ്റബിൾ, പ്യൂൺ ജോലികൾക്കായി ശ്രമിക്കാനായിരുന്നു ആകാശിനോട് വീട്ടിലേയും നാട്ടിലേയും പലരും പറഞ്ഞിരുന്നത്. 2007ൽ ആണ് ആകാശ് ടെന്നീസ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. എന്താണ് ക്രിക്കറ്റ് എ്ന് ആകാശ് മനസിലാക്കുന്നത് 2016ന് ശേഷവും.
Also Read: മാഗി മാത്രം കഴിച്ച് വിശപ്പടക്കിയ കാലം; ഹർദിക്കിന്റെ ഇന്നത്തെ ആസ്തി അറിയുമോ?
എന്നാൽ അച്ഛനും സഹോദരനും ആറ് മാസത്തിനിടയിൽ മരിച്ചതിന്റെ ആഘാതം കുടുംബത്തെ ഉലച്ചതോടെ മൂന്ന് വർഷത്തോളം ആകാശിന് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. എന്നാൽ പ്രതിസന്ധികൾക്ക് മുൻപിൽ ആകാശ് തളർന്നില്ല. ഇന്ന് ആകാശ് ദീപിന്റെ നെറ്റ് വർത്ത് എത്രയാണ് എന്ന് അറിയണ്ടേ?
42 കോടി രൂപയാണ് ആകാശ് ദീപിന്റെ നെറ്റ് വർത്ത് എന്നാണ് റിപ്പോർട്ടുകൾ. ആകാശ് ദീപിന്റെ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ നെറ്റ് വർത്തിനേക്കാൾ കൂടുതലാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ ആകാശ് ദീപിന്റെ 42 കോടി നെറ്റ് വർത്ത് എന്നത് സ്ഥിരീകരിച്ച കണക്കുകൾ അല്ല. 34 കോടി രൂപയാണ് ശുഭ്മാൻ ഗില്ലിന്റെ നെറ്റ് വർത്ത്.
/filters:format(webp)/indian-express-malayalam/media/media_files/2025/07/07/akash-deep-with-his-family-2025-07-07-16-47-31.png)
Also Read: Diogo Jota Net Worth: ടർബോ ചാർജ്ഡ് കാറുകളോട് ഇഷ്ടം; ജോട്ടയുടെ ആസ്തി ഞെട്ടിക്കുന്നത്
2019ൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ച ആകാശിന്റെ വരുമാനത്തിലെ ഭൂരിഭാഗവും വരുന്നത് ഐപിഎല്ലിലെ പ്രതിഫലത്തിൽ നിന്നാണ്. 2020ൽ 20 ലക്ഷം രൂപയ്ക്കാണ് ആകാശിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിലെത്തിച്ചത്. 2025ൽ ആകാശ് ദീപിന്റെ ഐപിഎൽ പ്രതിഫലം എട്ട് കോടി രൂപയായി ഉയർന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/07/07/akash-deep-bought-new-home-2025-07-07-16-48-39.png)
ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ബ്രാൻഡ് എൻഡോഴ്സ്മെന്റുകളും ആകാശിനെ തേടി എത്തിയിരുന്നു. നിലവിൽ യീസി സ്നീക്കേഴ്സുമാണ് ആകാശിന് കരാറുണ്ട്. ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കുന്നതിലൂടെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും ആകാശിന്റെ അക്കൗണ്ടിലേക്ക് പണം വരുന്നു.
Also Read: Vaibhav Suryavanshi: വൈഭവ് സൂര്യവൻഷിയുടെ ആസ്തി എത്രയെന്ന് അറിയുമോ?
കൊൽക്കത്തയിൽ ആകാശ് രണ്ട് കോടി രൂപയടെ പുതിയ വീട് വാങ്ങിയതായാണ് വിവരം. പുതിയ വീടിന്റെ ദൃശ്യങ്ങൾ ആകാശ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. മഹീന്ദ്ര ഥാർ, കിയ സെൽറ്റോസ് എന്നീ വാഹനങ്ങളാണ് ഇപ്പോൾ ആകാശിന്റെ പക്കലുള്ളത്. ബിഎംഡബ്ല്യു അല്ലെങ്കിൽ ഔഡി സ്വന്തമാക്കാൻ തയ്യാറെടുക്കുകയാണ് താരം എന്നാണ് റിപ്പോർട്ടുകൾ.
Read More: Cristiano Ronaldo: റൊണാൾഡോയുടെ പക്കലുള്ള ഏറ്റവും വിലയേറിയ വസ്തു ഏതെന്ന് അറിയുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.