/indian-express-malayalam/media/media_files/2025/05/04/1Aii6YLVpXeTpIG8gBCQ.jpg)
Yash Dayal: (IPL, Instagram)
ഗാസിയാബാദ് യുവതി നൽകിയ പീഡന പരാതിയിൽ പൊലീസ് കേസെടുത്തതോടെ 2026 ഐപിഎൽ സീസണിൽ നിന്ന് ആർസിബി ബോളർ യഷ് ദയാലിനെ വിലക്കുമോ എന്ന ചോദ്യം ശക്തമാവുന്നു. വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയതായാണ് യുവതി ജൂണിൽ യഷ് ദയാലിന് എതിരെ പരാതി നൽകിയത്.
സംഭവത്തിൽ പൊലീസ് യഷ് ദയാലിന്റെ മൊഴിയെടുത്തു. വ്യക്തമായി തെളിവുകൾ യഷ് ദയാലിനെതിര ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന താരത്തെ ഐപിഎല്ലിൽ നിന്ന് വിലക്കണം എന്ന ആവശ്യം ശക്തമാണ്.
Also Read: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യഷ് ദയാലിനെതിരെ കേസെടുത്ത് പൊലീസ്
ഒരു കളിക്കാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ ഏത് തരം കേസ് ആണ്, ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തെല്ലാമാണ്, ഐപിഎൽ എന്ന ബ്രാൻഡിനെ അത് എങ്ങനെ ബാധിക്കും എന്നെല്ലാം വിലയിരുത്തിയാവും ബിസിസിഐയുടെ നടപടി വരിക. ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ ഗാർഹീക പീഡന പരാതി ഉൾപ്പെടെ നൽകിയപ്പോൾ അത് വ്യക്തിപരമായ പ്രശ്നമാണ് എന്ന നിലപാടായിരുന്നു ബിസിസിഐ സ്വീകരിച്ചത്.
എന്നാൽ അതേ സമയം മുഹമ്മദ് ഷമിക്ക് എതിരെ മുൻ ഭാര്യ ഉന്നയിച്ച ഒത്തുകളി ആരോപണത്തിൽ ബിസിസിഐ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി മുഹമ്മദ് ഷമിയുടെ വാർഷിക കരാർ ബിസിസിഐ മരവിപ്പിച്ചിരുന്നു. എന്നാൽ ഗാർഹീക പീഡനം, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിച്ചാണ് ഷമിക്കെതിരെ ഹസിൻ ജഹാൻ പരാതി നൽകിയിരുന്നത്. ഇപ്പോൾ യഷ് ദയാലിന് എതിരെ യുവതി പരാതി നൽകിയത് വിവാഹ വാഗ്ദാനം നൽകി മാനസികമായും ശാരീരികമായും പീഡിനത്തിനിരയാക്കി എന്ന് പറഞ്ഞാണ്.
Also Read: എട്ട് ഇന്നിങ്സ്; 3365 റൺസ്; കരുണിന്റെ സംഭാവന 77 മാത്രം; ലോർഡ്സിൽ തലവെട്ടുമോ?
യഷ് ദയാലിന്റെ പ്രശ്നം വ്യക്തിപരം എന്ന് ബിസിസിഐ നിലപാട് സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. എന്നാൽ ഫ്രാഞ്ചൈസിയുടേയും ഐപിഎല്ലിന്റേയും പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തിലേക്ക് കേസ് മാറുകയാണ് എങ്കിൽ യഷ് ദയാലിനെതിരെ നടപടി വന്നേക്കും.
യുവതിയുടെ പരാതിയിൽ ബിഎൻസി സെക്ഷൻ 69 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം ഉൾപ്പെടെ നൽകി കബളിപ്പിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച കുറ്റമാണ് ആർസിബി ബോളർക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന് ഗാസിയാബാദ് ഡിസിപി പാടിൽ നിമിഷ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: ഇന്നെന്താ വിഷു ആണോ! 367 റൺസുമായി മൾഡർ; വെടിക്കെട്ടോടെ ക്യാപ്റ്റൻസി അരങ്ങേറ്റം
യഷ് ദയാലിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണവുമായി മുൻപോട്ട് പോവുകയാണ്. ജൂൺ 21ന് മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രശ്നപരിഹാര പോർട്ടൽ വഴിയാണ് യുവതി ആർസിബി ബോളർക്കെതിരെ ലൈംഗികാതിക്രമ കുറ്റം ആരോപിച്ച് പരാതി നൽകിയത്.
യഷ് ദയാലും താനും അഞ്ച് വർഷത്തോളം റിലേഷൻഷിപ്പിലായിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. "വിവാഹ വാഗ്ദാനം നൽകി യഷ് ദയാൽ എന്നെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കി. യഷ് ദയാലിന്റെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഞാൻ അവരുടെ മരുമകളാവും എന്ന് യഷ് ദയാലിന്റെ കുടുംബവും എനിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതോടെ ആത്മാർഥമായാണ് ഞാൻ യഷ് ദയാലുമായുള്ള ബന്ധം തുടർന്നത്," യുവതി പരാതിയിൽ പറഞ്ഞു.
Read More: "കാൻസറിന്റെ മൂന്നാം സ്റ്റേജിലാണ്; രാജ്യം മുഴുവൻ ഒപ്പമുണ്ടെന്ന് ആകാശ് പറഞ്ഞു"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.