scorecardresearch

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യഷ് ദയാലിനെതിരെ കേസെടുത്ത് പൊലീസ്

Yash Dayal rape case: "വിവാഹ വാഗ്ദാനം നൽകി യഷ് ദയാൽ എന്നെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കി. യഷ് ദയാലിന്റെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു"

Yash Dayal rape case: "വിവാഹ വാഗ്ദാനം നൽകി യഷ് ദയാൽ എന്നെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കി. യഷ് ദയാലിന്റെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു"

author-image
Sports Desk
New Update
Virat Kohli, Yash Dayal

Virat Kohli, Yash Dayal: (IPL, Instagram)

Rape case against Yash Dayal: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യഷ് ദയാലിന് എതിരെ കേസെടുത്ത് പൊലീസ്. ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് മാനസികമായും ശാരീരികമായും യഷ് ദയാൽ തന്നെ പീഡിപ്പിച്ചതായി പരാതി നൽകിയത്. 

Advertisment

യുവതിയുടെ പരാതിയിൽ ബിഎൻസി സെക്ഷൻ 69 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം ഉൾപ്പെടെ നൽകി കബളിപ്പിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച കുറ്റമാണ് ആർസിബി ബോളർക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന് ഗാസിയാബാദ് ഡിസിപി പാടിൽ നിമിഷ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 

Also Read: എട്ട് ഇന്നിങ്സ്; 3365 റൺസ്; കരുണിന്റെ സംഭാവന 77 മാത്രം; ലോർഡ്സിൽ തലവെട്ടുമോ?

യഷ് ദയാലിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണവുമായി മുൻപോട്ട് പോവുകയാണ്. ജൂൺ 21ന് മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രശ്നപരിഹാര പോർട്ടൽ വഴിയാണ് യുവതി ആർസിബി ബോളർക്കെതിരെ ലൈംഗികാതിക്രമ കുറ്റം ആരോപിച്ച് പരാതി നൽകിയത്. 

"ആത്മാർഥമായാണ് ഞാൻ യഷ് ദയാലുമായുള്ള ബന്ധം തുടർന്നത്"

Advertisment

യഷ് ദയാലും താനും അഞ്ച് വർഷത്തോളം റിലേഷൻഷിപ്പിലായിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. "വിവാഹ വാഗ്ദാനം നൽകി യഷ് ദയാൽ എന്നെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കി. യഷ് ദയാലിന്റെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഞാൻ അവരുടെ മരുമകളാവും എന്ന് യഷ് ദയാലിന്റെ കുടുംബവും എനിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതോടെ ആത്മാർഥമായാണ് ഞാൻ യഷ് ദയാലുമായുള്ള ബന്ധം തുടർന്നത്," യുവതി പരാതിയിൽ പറഞ്ഞു. 

Also Read: ഇന്നെന്താ വിഷു ആണോ! 367 റൺസുമായി മൾഡർ; വെടിക്കെട്ടോടെ ക്യാപ്റ്റൻസി അരങ്ങേറ്റം

"പലവട്ടം ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു. വിഷാദ രോഗത്തിലേക്ക് വീണു. എന്നാൽ യഷ് ദയാലിന്റെ കുടുംബം എനിക്ക് വ്യാജ ഉറപ്പുകൾ നൽകുകയാണ് ചെയ്തത്. മറ്റ് യുവതികളുമായി യഷ് ദയാൽ റിലേഷൻഷിപ്പിലായത് എനിക്ക് ട്രോമയായി മാറി. മാനസികമായി എനിക്ക് തിരികെ കയറാൻ സാധിക്കാത്ത അവസ്ഥയായി," പരാതിയിൽ യുവതി വ്യക്തമാക്കുന്നു. 

Also Read: Akash Deep Net Worth: ആകാശ് ദീപിന്റെ ആസ്തി അറിയുമോ? ഗില്ലിനേക്കാൾ കൂടുതൽ?

കഴിഞ്ഞ ഐപിഎൽ സീസണിൽ ആർസിബി കിരീടം ഉയർത്തിയപ്പോൾ 13 വിക്കറ്റ് ആണ് 15 കളിയിൽ നിന്ന് യഷ് ദയാൽ വീഴ്ത്തിയത്. ഐപിഎൽ കരിയറിൽ 43 കളിയിൽ നിന്ന് 41 വിക്കറ്റ് ആണ് യഷ് ദയാലിന്റെ സമ്പാദ്യം. 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ഐപിഎല്ലിലെ യഷ് ദയാലിന്റെ മികച്ച പ്രകടനം. 

Read More: Shubman Gill: എവിടെ എന്റെ പ്രിയപ്പെട്ട റിപ്പോർട്ടർ? അന്ന് പരിഹസിച്ചയാളെ തിരഞ്ഞ് ഗിൽ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: