scorecardresearch

IND vs ENG: 'മികച്ച ബാറ്റിങ്, നേതൃപാടവം'; ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഗിൽ മികച്ച രീതിയിലാണ് കളിക്കുന്നതെന്നും വളരെ ശാന്തനും സംയമനമുള്ളവനുമാണെന്ന് സച്ചിൻ പറഞ്ഞു

ഗിൽ മികച്ച രീതിയിലാണ് കളിക്കുന്നതെന്നും വളരെ ശാന്തനും സംയമനമുള്ളവനുമാണെന്ന് സച്ചിൻ പറഞ്ഞു

author-image
Sports Desk
New Update
Sachin Tendulkar Shubman Gill

ചിത്രം: എക്സ്/ബിസിസിഐ

ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഗിൽ മികച്ച രീതിയിലാണ് ബാറ്റു ചെയ്യുന്നതെന്നും നേതൃപാടവമുണ്ടെന്നും സച്ചിൻ പറഞ്ഞു. നന്നായി ചിന്തിച്ച ശേഷമാണ് ഗിൽ ഓരോ തീരുമാനങ്ങളെടുക്കുന്നതെന്നും സച്ചിൻ പറഞ്ഞു.

Advertisment

'ഗിൽ മികച്ച രീതിയിലാണ് കളിക്കുന്നത്. വളരെ ശാന്തനും സംയമനമുള്ളവനുമാണ്. ബാക്കിയുള്ള 10 കളിക്കാരും അവൻ്റെ തീരുമാനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നന്നായി ചിന്തിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. ബാറ്റിങ്ങും ഒരു ക്യാപ്റ്റൻ്റെ നല്ല ഫോമിന് അനുബന്ധമാണ്. കാരണം പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ ഇത് വലിയ മാറ്റമുണ്ടാക്കുന്നു. ശരിയായ തീരുമാനങ്ങളെടുക്കാൻ ശരിയായ മാനസികാവസ്ഥയിലായിരിക്കണം,' സച്ചിൻ പറഞ്ഞു.

Also Read: ഗ്യാലറിയിൽ അവ്നീത് കൗറും; കോഹ്ലിയുടെ ടെൻഷന് കാരണം ഇതെന്ന് ആരാധകർ

Advertisment

ആദ്യ മത്സരത്തിലെ പരാജയത്തിനു ശേഷമുള്ള ഇന്ത്യയുടെ തിരിച്ചുവിൽ വളരെ സന്തോഷമുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്നായി ഇരട്ട സെഞ്ചുറിയടക്കം 505 റൺസ് നേടിയ ശുഭ്മാന്‍ ഗിൽ മികച്ച ഫോമിലാണ്. എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെ 336 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ 1-1ന് പരമ്പര സമനിലയിലാക്കിയപ്പോൾ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ വിജയവും ഗിൽ നേടി.

Also Read: സഞ്ജുവിനൊപ്പം സഹോദരനും തകർത്തടിക്കുമോ? ആകാംക്ഷയിൽ ആരാധകർ

അതേസമയം, മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു ടെസ്റ്റിലും ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് ആയിരുന്നു തിരഞ്ഞെടുത്തത്. രണ്ടാം ടെസ്റ്റിലെ ടീമില്‍ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നത്. പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം ജസ്പ്രീത് ബുമ്ര ടീമിൽ തിരികെയെത്തി.

Read More:  "കാൻസറിന്റെ മൂന്നാം സ്റ്റേജിലാണ്; രാജ്യം മുഴുവൻ ഒപ്പമുണ്ടെന്ന് ആകാശ് പറഞ്ഞു"

Sachin Tendulkar Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: