/indian-express-malayalam/media/media_files/2025/07/12/ayush-mhatre-2025-07-12-21-56-05.jpg)
(Screengrab)
ഇന്ത്യ അണ്ടർ 19 ടീമിനായി യൂത്ത് ഏകദിനത്തിൽ റെക്കോർഡുകൾ പലതും വൈഭവ് സൂര്യവൻഷി തിരുത്തി എഴുതിയിരുന്നു. എന്നാൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ആദ്യ യൂത്ത് ടെസ്റ്റിലേക്ക് വന്നപ്പോൾ നിരാശപ്പെടുത്തി 14കാരൻ. ക്യാപ്റ്റൻ ആയുഷ് മാത്രേയ്ക്ക് ഒപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത വൈഭവ് 14 റൺസ് മാത്രം എടുത്ത് പുറത്തായി.
14 റൺസ് വൈഭവ് എടുത്തപ്പോൾ അതിൽ 12 റൺസും വന്നത് ബൗണ്ടറിയിൽ നിന്നാണ്. ഒരോവറിൽ വൈഭവ് മൂന്ന് ബൗണ്ടറി പായിച്ചു. പിന്നാലെ പുറത്താവുകയായിരുന്നു. തന്റെ തനത് ശൈലിയിൽ യൂത്ത് ടെസ്റ്റിലും ബാറ്റ് വീശാനാണ് വൈഭവ് ശ്രമിച്ചത്. ഇന്ത്യയുടെ സ്കോർ 17ൽ നിൽക്കെയാണ് വൈഭവിന്റെ വിക്കറ്റ് വീണത്. നേരത്തെ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ യൂത്ത് ഏകദിനത്തിൽ വൈഭവ് തകർപ്പൻ സെഞ്ചുറി കണ്ടെത്തി റെക്കോർഡിട്ടിരുന്നു.
Also Read: 'ഡിയാഗോ ജോട്ട, മറക്കില്ല നിന്നെ'; സിറാജിന്റെ 'നമ്പർ 20' സെലിബ്രേഷൻ
അണ്ടർ 19 ക്രിക്കറ്റിൽ യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. 14 വയസും 241 ദിവസവും പ്രായമുള്ളപ്പോൾ ബംഗ്ലാദേശ് താരം ഷാന്റോ സെഞ്ചുറിയടിച്ചതിന്റെ റെക്കോർഡ് ആണ് വൈഭവ് മറികടന്നത്. 52 പന്തിൽ നിന്ന് ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ സെഞ്ചുറി തികച്ച വൈഭവ് 78 പന്തിൽ നിന്ന് 143 റൺസ് അടിച്ചെടുത്താണ് ക്രീസ് വിട്ടത്.
യൂത്ത് ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് വൈഭവ് തന്റെ പേരിലാക്കിയത്. 53 പന്തിൽ അണ്ടർ 19 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ പാക്കിസ്ഥാന്റെ കമ്രാൻ ഗുലമിനെയാണ് വൈഭവ് ഇവിടെ പിന്നിലാക്കിയത്.
Also Read: സാറയെ കണ്ടതോടെ എന്താ ചിരി! ഗില്ലിനെ കളിയാക്കി ജഡേജയും രാഹുലും
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തിൽ വൈഭവ് 86 റൺസും കണ്ടെത്തിയിരുന്നു. 31 പന്തിൽ നിന്നായിരുന്നു ഈ 86 റൺസ് വന്നത്. എന്നാൽ ആദ്യ യൂത്ത് ടെസ്റ്റിലേക്ക് വന്നപ്പോൾ വൈഭവിന് സ്കോർ ഉയർത്താനായില്ല.
Also Read: Virat Kohli: 'കോഹ്ലി വിരമിക്കാൻ കാരണം ബിസിസിഐയാണ്'; കാരണം ചൂണ്ടി സുരേഷ് റെയ്ന
ക്യാപ്റ്റന്റെ ഇന്നിങ്സുമായി ആയുഷ് മാത്രേ
യൂത്ത് ടെസ്റ്റിൽ വൈഭവ് നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റൻ ആയുഷ് മാത്രേ സെഞ്ചുറി കണ്ടെത്തി. 115 പന്തിൽ നിന്ന് 102 റൺസ് എടുത്താണ് ആയുഷ് മടങ്ങിയത്. ആയുഷും വിഹാനും ചേർന്ന് 173 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി. 67 റൺസ് ആണ് വിഹാൻ മൽഹോത്ര കണ്ടെത്തിയത്. അഭിഗ്യാൻ 95 പന്തിൽ നിന്ന് 90 റൺസ് എടുത്ത് മടങ്ങി. രാഹുൽ കുമാർ 81 പന്തിൽ നിന്ന് 85 റൺസും അടിച്ചെടുത്തു.
Read More: ലൈംഗിക പീഡന പരാതി; യഷ് ദയാലിനെ 2026 ഐപിഎല്ലിൽ നിന്ന് വിലക്കുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us