scorecardresearch

റൊണാൾഡോയുടെ വലത് കാലിൽ നിന്ന് പറന്ന അത്ഭുത ഗോൾ; 21ാം മിനിറ്റിലെ ഗോൾ യാദൃച്ഛികമോ?

Cristiano Ronaldo Goal for Portugal: നെറ്റൊ ബോക്സിലേക്ക് റൊണാൾഡോയെ ലക്ഷ്യമാക്കി ക്രോസ് കൊടുക്കുമ്പോൾ റൊണാൾഡോയെ പൂട്ടാൻ മൂന്ന് അര്‍മേനിയൻ താരങ്ങളാണ് നിന്നിരുന്നത്.

Cristiano Ronaldo Goal for Portugal: നെറ്റൊ ബോക്സിലേക്ക് റൊണാൾഡോയെ ലക്ഷ്യമാക്കി ക്രോസ് കൊടുക്കുമ്പോൾ റൊണാൾഡോയെ പൂട്ടാൻ മൂന്ന് അര്‍മേനിയൻ താരങ്ങളാണ് നിന്നിരുന്നത്.

author-image
Sports Desk
New Update
ronaldo

Cristiano Ronaldo Goal for Portugal: ഡിയാഗോ ജോട്ടയുടെ വിയോഗത്തിന് ശേഷമുള്ള പോർച്ചുഗൽ ഫുട്ബോൾ ടീമിന്റെ ആദ്യ മത്സരം. 21ാം മിനിറ്റിൽ റൊണാൾഡോ വലകുലുക്കിയത് യാദൃച്ഛികമായാണോ? ജോട്ടയുടെ ജഴ്സി നമ്പറായിരുന്നു 21. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനായുള്ള കരിയറിെ 139ാമത്തെ ഗോളായിരുന്നു അത്. എന്നാൽ രണ്ടാം പകുതി ആരംഭിച്ചതിന് തൊട്ടുപിന്നാലെ വന്ന റൊണാൾഡോയുടെ ഗോൾ പ്രായം വെറും സംഖ്യ മാത്രമാണെന്നും 2026 ലോകകപ്പിലും തനിക്ക് അത്ഭുതം കാണിക്കാൻ സാധിക്കും എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. ആരാധകരെ ത്രില്ലടിപ്പിച്ച ഗോളായി അത് മാറി.

Advertisment

ജോട്ടയുടെ മരണശേഷമുള്ള ആദ്യ മത്സരം എന്നത് കൊണ്ട് തന്നെ വൈകാരികമായിരുന്നു റിപ്പബ്ലിക്കൻ സ്റ്റേഡിയത്തിലെ കാഴ്ചകൾ. 46ാം മിനിറ്റിലാണ് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച റൊണാൾഡോയുടെ അതിശയിപ്പിക്കുന്ന ഗോൾ വന്നത്. അർമേനിയയുടെ പ്രതിരോധ താരം ജോര്‍ജിയുടെ കാലിൽ തട്ടി പന്ത് റൊണാൾഡോയ്ക്ക് നേരെയെത്തി.

Also Read: 39ാം വയസിൽ ലോകകപ്പ്; അത് സാധ്യമായേക്കില്ല; ആശങ്ക നിറച്ച് മെസി

പന്ത് വരുതിയിലാക്കിയതിന് ശേഷം റൊണാൾഡോ വലത് കാലുകൊണ്ട് ഉതിർത്ത ഷോട്ട് തടഞ്ഞിടാൻ അർമേനിയൻ ഗോൾകീപ്പർക്കായില്ല. ശരവേഗത്തിലെത്തിയ പന്ത് വലയിലായതോടെ പോർച്ചുഗൽ 4-0 ആയി ലീഡ് ആ സമയം തന്നെ ഉയർത്തി. 

Advertisment

Also Read: വിങ്ങിപ്പൊട്ടി മെസി; സ്വന്തം മണ്ണിലെ അവസാന മത്സരത്തിൽ ഇരട്ട ഗോൾ; ഹൃദയം തൊട്ട് ആരാധകർ

ഫെലിക്സ് ആണ് അർമേനിയയെ പ്രഹരിച്ച് തുടങ്ങിയത്. പിന്നാലെ റൊണാൾഡോയുടെ ഊഴമായിരുന്നു. പെഡ്രൊ നെറ്റൊ ബോക്സിലേക്ക് റൊണാൾഡോയെ ലക്ഷ്യമാക്കി ക്രോസ് കൊടുക്കുമ്പോൾറൊണാൾഡോയെ പൂട്ടാൻ മൂന്ന് അര്‍മേനിയൻ താരങ്ങളാണ് നിന്നിരുന്നത്. പക്ഷേ പന്ത് മൈതാനം തൊടും മുൻപ് റൊണാൾഡോ വലയിലേക്ക് തിരിച്ചുവിട്ടു. 21ാം മിനിറ്റിലെ ഈ ഗോളിന് ശേഷം ജോട്ടയുടെ ചിത്രത്തിന് മുന്നില്‍ നിന്ന് ആകാശത്തേക്ക് വിരല്‍ ചൂണ്ടുകയാണ്റൊണാൾഡോ ചെയ്തത്

Also Read: ത്രില്ലടിപ്പിക്കുന്ന മെസിയുടെ നോ ലുക്ക് ബാക്ക് ഹീൽ പാസ്; മെസി-ഡിപോൾ-സുവാരസ്; ഒന്നൊന്നര സഖ്യം

32ാം മിനിറ്റിൽ വന്ന മൂന്നാം ഗോള്‍ ജാവൊ ക്യാൻസലോ ജോട്ടയ്ക്ക് സമര്‍പ്പിച്ചു, ജോട്ടയുടെ ഗോള്‍ ആഘോഷം ജാവോ മൈതാനത്ത് ആവര്‍ത്തിക്കുകയും ചെയ്തു. ഗ്രൂപ്പ് എഫിൽ അർമേനിയയെ എതിരില്ലാത്ത 5 ഗോളിന് തകർത്തത് റൊണാൾഡോയുടേയും സംഘത്തിന്റേയും ആത്മവിശ്വാസം കൂട്ടും.

Read More: Cristiano Ronaldo: റൊണാൾഡോ ഇന്ത്യയിൽ കളിക്കും? അൽ നസറിന് എതിരാളി എഫ്സി ഗോവ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: