scorecardresearch

വിങ്ങിപ്പൊട്ടി മെസി; സ്വന്തം മണ്ണിലെ അവസാന മത്സരത്തിൽ ഇരട്ട ഗോൾ; ഹൃദയം തൊട്ട് ആരാധകർ

Lionel Messi Argentina: സ്വന്തം മണ്ണിലെ അവസാന മത്സരം എന്ന ചിന്ത മെസിയുടെ കണ്ണുകളെ നനയിച്ചു. അർജന്റീനയെ നെഞ്ചിലേറ്റുന്ന ആരാധകർക്ക് മറക്കാനാവാത്ത നിമിഷമായി അത് മാറി

Lionel Messi Argentina: സ്വന്തം മണ്ണിലെ അവസാന മത്സരം എന്ന ചിന്ത മെസിയുടെ കണ്ണുകളെ നനയിച്ചു. അർജന്റീനയെ നെഞ്ചിലേറ്റുന്ന ആരാധകർക്ക് മറക്കാനാവാത്ത നിമിഷമായി അത് മാറി

author-image
Sports Desk
New Update
Lionel Messi Argentina

Source: Argentina Football, Instagram

വിരമിക്കൽ എപ്പോഴായിരിക്കും എന്ന് അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ബ്യുണസ് ഐറിസിലെ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം സ്വന്തം മണ്ണിലെ തന്റെ അവസാന മത്സരമാവും എന്ന വ്യക്തമായ സൂചന മെസി നൽകിയിരുന്നു. അതുകൊണ്ട് തന്നെ ആ മത്സരം ഹൃദയത്തിൽ കുറിച്ചിടാൻ പാകത്തിൽ വൈകാരികമായിട്ടാണ് അർജന്റീനയുടെ ആരാധകരും കളിക്കാരും മെസിയും താരത്തിന്റെ കുടുംബവുമെല്ലാം ഏറ്റെടുത്തത്. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചപ്പോൾ ആദ്യ ഗോളും അവസാന ഗോളും വന്നത് മെസിയിൽ നിന്ന്. ഇരട്ട ഗോളോടെ സ്വന്തം മണ്ണിൽ അവസാനമായി നീലയിലെ വെള്ള വരയൻ കുപ്പായത്തിലിറങ്ങിയ മത്സരം മെസി ആഘോഷമാക്കി.

Advertisment

മെസ്സിയുടെ കുടുംബവും മത്സരം കാണാൻ എത്തിയിരുന്നു. തന്റെ മക്കൾക്കൊപ്പമാണ് മെസി ഗ്രൗണ്ടിലേക്ക് വന്നത്. സ്വന്തം മണ്ണിലെ അവസാന മത്സരം എന്ന ചിന്ത മെസിയുടെ കണ്ണുകളെ നനയിച്ചു. അർജന്റീനയെ നെഞ്ചിലേറ്റുന്ന ആരാധകർക്ക് മറക്കാനാവാത്ത നിമിഷമായി അത് മാറി. മെസിയുടെ അവസാന ഹോം മത്സരം കാണാൻ ആരാധകർ സ്റ്റേഡിയം നിറഞ്ഞെത്തി.

Also Read: ത്രില്ലടിപ്പിക്കുന്ന മെസിയുടെ നോ ലുക്ക് ബാക്ക് ഹീൽ പാസ്; മെസി-ഡിപോൾ-സുവാരസ്; ഒന്നൊന്നര സഖ്യം

മെസിയോടുള്ള തങ്ങളുടെ സ്നേഹം വ്യക്തമാക്കുന്ന ബാനറുകളും ചിത്രങ്ങളും സ്റ്റേഡിയത്തിൽ ഉയർന്നു. മത്സരം ആരംഭിക്കുന്നതിന് മുൻപ് വാംഅപ്പിനായി മെസി ഇറങ്ങിയപ്പോൾ തന്നെ ആരാധകർ വലിയ ആരവം ആണ് ഉയർത്തിയത്. ആ നിമിഷം മുതൽ മെസി കണ്ണീരടക്കാൻ പ്രയാസപ്പെട്ടു.

Advertisment

Also Read: Cristiano Ronaldo: റൊണാൾഡോ ഇന്ത്യയിൽ കളിക്കും? അൽ നസറിന് എതിരാളി എഫ്സി ഗോവ

2026 ലോകകപ്പിൽ മെസി അർജന്റീനക്ക് വേണ്ടി കളിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഫിഫ ലോകകപ്പിന് മുൻപ് ഇനി അർജന്റീനയ്ക്ക് സ്വന്തം മണ്ണിൽ മത്സരമില്ല. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് കരുത്ത് കാണിച്ച് നേരത്തെ തന്നെ അർജന്റീന 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരുന്നു.

Also Read: എങ്ങനെ മരിച്ചു? എവിടെ വെച്ച് മരിച്ചു? എന്തുകൊണ്ട് മരിച്ചു? പറയൂ; യുവേഫയുടെ ഇരട്ടത്താപ്പ് ചൂണ്ടി മുഹമ്മദ് സല

സെപ്റ്റംബര്‍ 10ന് ആണ് അര്‍ജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം. ഇക്വഡോറാണ് എതിരാളികൾ. യുഎസ്, കാനഡ, മെക്സിക്കോ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് ശേഷം മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read More: ഏഴ് താരങ്ങളെ ഡ്രിബിൾ ചെയ്ത് മെസി; 2007ലെ അത്ഭുത ഗോൾ പോലൊന്ന് വീണ്ടും

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: