/indian-express-malayalam/media/media_files/2025/08/17/lionel-messi-backheel-pass-2025-08-17-17-38-21.jpg)
Source: Inter Miami, Instagram
സുവാരസിന് പിന്നാലെ തന്റെ പ്രിയപ്പെട്ട റോഡ്രിഗോ ഡി പോൾ കൂടി ഇന്റർ മയാമിയിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് മെസി. ആ സന്തോഷം കഴിഞ്ഞ ദിവസം മെസിയുടെ കളിയിലും പ്രകടമായിരുന്നു. മെസിയിൽ നിന്ന് വന്ന ഗോൾ അസിസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഡിപോളിൽ നിന്ന് ലഭിച്ച പന്ത് ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ മെസി സുവാരസിന് ബാക്ക് ഹീൽ പാസിലൂടെ നൽകുകയായിരുന്നു. പന്ത് വലയിലാക്കിയത് സുവാരസ് ആണെങ്കിലും മെസിയുടെ ആ നോ ലുക്ക് ബാക്ക് ഹീൽ പാസ് ഒരു രക്ഷയും ഇല്ലെന്നാണ് ആരാധകർ പറയുന്നത്.
പരിക്കിന് ശേഷം മടങ്ങി എത്തിയ മെസി ഗോളടിച്ചും വണ്ടര്‍ അസിസ്റ്റിലൂടെയും ആരാധകരെ ത്രില്ലടിപ്പിക്കുകയാണ്. രണ്ടാം പകുതിയിൽ പകരക്കാരനായാണ് മെസി കളിക്കാനിറങ്ങിയത്. മെസിയുടെ ഗോളിന്റേയും അസിസ്റ്റിന്റേയും ബലത്തിൽ ലോസാഞ്ചല്‍സ് ഗ്യാലക്സിയെ 1-3ന് ഇന്റർ മയാമി വീഴ്ത്തി. 43-ാം മിനിറ്റിൽ ജോര്‍ഡി ആല്‍ബയുടെ ഗോളിലൂടെയാണ് ഇന്‍റര്‍ മായാമി മുന്നിലെത്തിയത്.
Also Read: Cristiano Ronaldo: റൊണാൾഡോ ഇന്ത്യയിൽ കളിക്കും? അൽ നസറിന് എതിരാളി എഫ്സി ഗോവ
84ാം മിനിറ്റിൽ എതിർനിരയുടെ പ്രതിരോധനിരയെ വെട്ടിച്ച് ബോക്സിന് പുറത്തുനിന്ന് തൊടുത്ത നിലംപറ്റിയ ഷോട്ട് വലയിലാക്കി മെസി മയാമിക്ക് ലീഡ് നേടിക്കൊടുത്തു. ഈ ഗോൾ വന്ന് അഞ്ച് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴാണ് ആ തകർപ്പൻ ബാക്ക് ഹീൽ പാസ് മെസിയിൽ നിന്ന് വന്നത്. ഡി പോളിന്‍റെ പാസ് ബോക്സിന് പുറത്തു നിന്നാണ് മെസി സ്വീകരിക്കുന്നത്. സുരാവസിനെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ മെസിയുടെ ബാക് ഹീല്‍ അസിസ്റ്റ്. അത് വലയിലാക്കാൻ സുവാരസിന് ഒരു പ്രയാസവും ഉണ്ടായില്ല.
മെസിയുടെ കരിയറിലെ 389ാമത്തെ അസ്സിസ്റ്റ് ആയി ഇത് മാറി. സീസണിൽ ഇന്‍റര്‍ മയാമിക്കായി 19 ഗോളുകൾ ആണ് മെസി ഇതുവരെ നേടിയത്. 10 അസിസ്റ്റുകളും സീസണില്‍ മെസിയിൽ നിന്ന് വന്ന് കഴിഞ്ഞു.
Read More: ഏഴ് താരങ്ങളെ ഡ്രിബിൾ ചെയ്ത് മെസി; 2007ലെ അത്ഭുത ഗോൾ പോലൊന്ന് വീണ്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us