scorecardresearch

Cristiano Ronaldo: റൊണാൾഡോ ഇന്ത്യയിൽ കളിക്കും? അൽ നസറിന് എതിരാളി എഫ്സി ഗോവ

Cristiano Ronaldo: അൽ നസറും തമ്മിലുള്ള കരാറിൽ എവേ മത്സരങ്ങളെ കുറിച്ചുള്ള വ്യവസ്ഥതകൾ എങ്ങനെയാണെന്നത് അനുസരിച്ചിരിക്കും റൊണാൾഡോയുടെ ഇന്ത്യയിലേക്കുള്ള വരവ്

Cristiano Ronaldo: അൽ നസറും തമ്മിലുള്ള കരാറിൽ എവേ മത്സരങ്ങളെ കുറിച്ചുള്ള വ്യവസ്ഥതകൾ എങ്ങനെയാണെന്നത് അനുസരിച്ചിരിക്കും റൊണാൾഡോയുടെ ഇന്ത്യയിലേക്കുള്ള വരവ്

author-image
Sports Desk
New Update
Cristiano Ronaldo Transfer Chances

Cristiano Ronaldo Transfer Chances: (Cristiano Ronaldo, Instagram)

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ആദ്യമായി ഒരു ഇന്ത്യൻ ഫുട്ബോൾ ടീമിനെ നേരിട്ടേക്കും. എഎഫ്സി ചാംപ്യൻസ് ലീഗ് ഗ്രൂപ്പിൽ അൽ നസറിനൊപ്പം എഫ്സി ഗോവയും വന്നതോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് ഇന്ത്യയിലേക്ക് വരാൻ വഴിയൊരുങ്ങുന്നത്. 

Advertisment

എന്നാൽ ഇന്ത്യയിൽ എഎഫ്സി ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരം കളിക്കാനെത്തുന്ന അൽ നസർ ടീമിൽ റൊണാൾഡോ ഉണ്ടാവുമോ എന്ന് വ്യക്തമല്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസറും തമ്മിലുള്ള കരാറിൽ എവേ മത്സരങ്ങളെ കുറിച്ചുള്ള വ്യവസ്ഥതകൾ എങ്ങനെയാണെന്നത് അനുസരിച്ചിരിക്കും റൊണാൾഡോയുടെ ഇന്ത്യയിലേക്കുള്ള വരവ് നിശ്ചയിക്കുക. 

Also Read: റൊണാൾഡോ വിവാഹിതനാവുന്നു; മോതിരത്തിന്റെ വില; വിരലിൽ ശസ്ത്രക്രിയ വേണം -Cristiano Ronaldo

ഇന്ന് മലേഷ്യയിലെ ക്വലാലംപുരില്‍ നടന്ന എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പിലാണ് സൗദിയിലെ അല്‍ നസ്റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത്. ഇതോടെ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുമെന്ന പ്രതീക്ഷയിൽ ത്രില്ലടിച്ചിരിക്കുകയാണ് ആരാധകർ. 

Advertisment

Also Read: Cristiano Ronaldo: എന്റെ പിതാവിനേക്കാൾ മികച്ചത് ലാമിൻ യമാൽ; ക്രിസ്റ്റ്യാനോ ജൂനിയർ

സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് എഎഫ്സി ചാംപ്യൻസ് ലീഗിലെ എവേ,ഹോം ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക. മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരുമെന്ന് പറഞ്ഞ് കായിക മന്ത്രിയും സ്പോൺസറും ആരാധകർക്ക് പ്രതീക്ഷ നൽകിയിട്ട് ഒന്നും നടക്കാതെ നിൽക്കുമ്പോഴാണ് റൊണാൾഡോ ഇന്ത്യയിൽ കളിച്ചേക്കും എന്ന വാർത്ത ഫാൻസിനെ തേടിയെത്തുന്നത്. 

Also Read: Cristiano Ronaldo: ഗോളടിക്കാൻ വളരെ എളുപ്പമെന്ന് റൊണാൾഡോ; ആ വാക്ക് വിശ്വസിച്ചിരുന്നില്ലെന്ന് വിനി

ഈ വർഷം കൊൽക്കത്ത, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലേക്ക് മെസി വരുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ റൊണാൾഡോയും മെസിയും ഇന്ത്യൻ മണ്ണിലേക്ക് അടുത്തടുത്ത സമയങ്ങളിൽ വരുന്നത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മറക്കാനാവാത്ത നിമിഷമാവും. 

Read More: Cristiano Ronaldo: പ്രതിദിന വേതനം 5 കോടി; ക്ലബിന്റെ ഷെയർ; സ്വകാര്യ ജെറ്റ്; ഞെട്ടിക്കുന്ന കരാർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: