scorecardresearch

39ാം വയസിൽ ലോകകപ്പ്; അത് സാധ്യമായേക്കില്ല; ആശങ്ക നിറച്ച് മെസി

Lionel Messi FIFA World Cup 2026: 39ാമത്തെ വയസിൽ ലോകകപ്പ് കളിക്കുക എന്നതിലേക്ക് ചൂണ്ടിയായിരുന്നു വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ മെസിയുടെ പ്രതികരണം

Lionel Messi FIFA World Cup 2026: 39ാമത്തെ വയസിൽ ലോകകപ്പ് കളിക്കുക എന്നതിലേക്ക് ചൂണ്ടിയായിരുന്നു വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ മെസിയുടെ പ്രതികരണം

author-image
Sports Desk
New Update
Lionel Messi Last Match in Argentina

Source: Argentia Football Team, Instagram

ബ്യൂണസ് ഐറിസിൽ ഇനി ഒരിക്കൽ കൂടി ആ നീലയിലെ വെള്ളവരയൻ കുപ്പായത്തിൽ തങ്ങളുടെ ഇതിഹാസ താരം പന്ത് തട്ടാനെത്തിയേക്കില്ല എന്ന ചിന്തയിൽ ആ മത്സരം ഒരിക്കലും മറക്കാനാവാത്ത ഏടാക്കി മാറ്റുകയായിരുന്നു അർജന്റീനയുടെ ആരാധകർ. ആരാധകരുടെ സ്നേഹം നിറഞ്ഞൊഴുകിയപ്പോൾ കണ്ണീരടക്കിപ്പിടിക്കാൻ മെസിക്കുമായില്ല. അർജന്റീനയിലെ മെസിയുടെ അവസാന മത്സരമായേക്കാം അതെന്ന യാഥാർഥ്യം ആരാധകർ പ്രയാസപ്പെട്ടാണെങ്കിലും ഉൾക്കൊള്ളുന്നുണ്ട്. എന്നാൽ മത്സരത്തിന് ശേഷം മെസി 2026 ലോകകപ്പിൽ കളിക്കുന്നതിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്. 

Advertisment

39ാമത്തെ വയസിൽ ലോകകപ്പ് കളിക്കുക എന്നതിലേക്ക് ചൂണ്ടിയായിരുന്നു വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ മെസിയുടെ പ്രതികരണം. "ഇതിന് മുൻപും ഞാൻ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 39ാമത്തെ വയസിൽ ലോകകപ്പ് കളിക്കാനുള്ള സാധ്യത കുറവാണ്. ലോകകപ്പിന് ഇനി ഒൻപത് മാസം കൂടിയുണ്ട്. അത് വളരെ അടുത്താണ് എന്ന് പറയാം. പക്ഷേ ഇത് ഏറെ ദൂരെയുമാണ്," മെസി പറഞ്ഞു.

Also Read: വിങ്ങിപ്പൊട്ടി മെസി; സ്വന്തം മണ്ണിലെ അവസാന മത്സരത്തിൽ ഇരട്ട ഗോൾ; ഹൃദയം തൊട്ട് ആരാധകർ

ഇക്വഡോറിന് എതിരെയാണ് അർജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം. ഇക്വഡോറിലാണ് ഈ മത്സരം. ഈ മത്സരത്തിൽ മെസി സ്ക്വാഡിനൊപ്പം യാത്ര ചെയ്യേണ്ടതില്ല എന്ന് പരിശീലകൻ സ്കലോനി വ്യക്തമാക്കിയിരുന്നു. 2026 ലോകകപ്പിൽ മെസിയെ കളിപ്പിക്കുന്നതിനായി താരത്തിന് വേണ്ട വിശ്രമം നൽകുകയാണ് സ്കലോനി ലക്ഷ്യം വെക്കുന്നത്.

Advertisment

Also Read: ത്രില്ലടിപ്പിക്കുന്ന മെസിയുടെ നോ ലുക്ക് ബാക്ക് ഹീൽ പാസ്; മെസി-ഡിപോൾ-സുവാരസ്; ഒന്നൊന്നര സഖ്യം

മെസ്സിയുടെ കുടുംബവും വെനസ്വേലക്കെതിരായ മത്സരം കാണാൻ എത്തിയിരുന്നു. തന്റെ മക്കൾക്കൊപ്പമാണ് മെസി ഗ്രൗണ്ടിലേക്ക് വന്നത്. സ്വന്തം മണ്ണിലെ അവസാന മത്സരം എന്ന ചിന്ത മെസിയുടെ കണ്ണുകളെ നനയിച്ചു. അർജന്റീനയെ നെഞ്ചിലേറ്റുന്ന ആരാധകർക്ക് മറക്കാനാവാത്ത നിമിഷമായി അത് മാറി. മെസിയുടെ അവസാന ഹോം മത്സരം കാണാൻ ആരാധകർ സ്റ്റേഡിയം നിറഞ്ഞെത്തി.

Also Read: Cristiano Ronaldo: റൊണാൾഡോ ഇന്ത്യയിൽ കളിക്കും? അൽ നസറിന് എതിരാളി എഫ്സി ഗോവ

മെസിയോടുള്ള തങ്ങളുടെ സ്നേഹം വ്യക്തമാക്കുന്ന ബാനറുകളും ചിത്രങ്ങളും സ്റ്റേഡിയത്തിൽ ഉയർന്നു. മത്സരം ആരംഭിക്കുന്നതിന് മുൻപ് വാംഅപ്പിനായി മെസി ഇറങ്ങിയപ്പോൾ തന്നെ ആരാധകർ വലിയ ആരവം ആണ് ഉയർത്തിയത്. ആ നിമിഷം മുതൽ മെസി കണ്ണീരടക്കാൻ പ്രയാസപ്പെട്ടു.

Read More: ഏഴ് താരങ്ങളെ ഡ്രിബിൾ ചെയ്ത് മെസി; 2007ലെ അത്ഭുത ഗോൾ പോലൊന്ന് വീണ്ടും

Lionel Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: