/indian-express-malayalam/media/media_files/2025/05/28/2bAfUf2vHfnpsL2eyTq5.jpg)
Cristiano Ronaldo Transfer Chances Photograph: (Cristiano Ronaldo, Instagram)
1000 കരിയർ ഗോൾ എന്ന ചരിത്ര നേട്ടം ഇനി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 50 ഗോൾ മാത്രം അകലെ. 950 കരിയർ ഗോൾ എന്ന നാഴികക്കല്ലിലേക്ക് റൊണാൾഡോ എത്തി. പ്രായം 40ൽ എത്തിയെങ്കിലും 1000 ഗോൾ ലക്ഷ്യമിട്ട് മുൻപോട്ട് പോകും എന്ന് വ്യക്തമാക്കുകയാണ് 950ാം ഗോൾ വലയിലാക്കിയതിന് പിന്നാലെ സൂപ്പർ താരം.
സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനുവേണ്ടി എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 950ാമത്തെ ഗോൾവന്നത്. കിങ്‌സ്‌ലി കോമാന്റെ പാസില്‍ നിന്നാണ് റൊണാൾഡോ സ്കോർ ചെയ്തത്. ക്ലബിനും ദേശിയ ടീമിനും വേണ്ടിയുള്ള 1279 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 950 ഗോളുകൾ നേടിയത്.
Also Read: ടി20 ലോകകപ്പ്; ഇനി 15 മത്സരങ്ങൾ കൂടി; 10 പേർ സ്ഥാനമുറപ്പിച്ചു; സഞ്ജുവിനെ വെട്ടുമോ?
റയല്‍ മാഡ്രിഡിനുവേണ്ടിയാണ് ക്രിസ്റ്റ്യാനോ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. 450 ഗോള്‍ റയൽ കുപ്പായത്തിൽ നേടിയപ്പോൾ മാറ്റസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 145 ഗോളുകളും പോര്‍ച്ചുഗീസ് ദേശീയ ടീമിനുവേണ്ടി 143 ഉം ഗോളുകളും വലയിലാക്കി. കൂടുതൽ ഗോളുകൾക്കായുള്ള തന്റെ വിശപ്പ് തുടരുന്നു എന്നാണ് റൊണാൾഡോ 50 ഗോളുകൾ മാത്രം അകലെയായുള്ള ആ ചരിത്ര നേട്ടത്തിലേക്ക് ചൂണ്ടി പറഞ്ഞത്.
Also Read: കോഹ്ലിയുടേയും രോഹിത്തിന്റേയും തോളിലേറി ഇന്ത്യ; നാണക്കേട് ഒഴിവാക്കി; india vs Australia ODI
1000 ഗോളുകൾ എന്ന നേട്ടം വേണ്ടെന്ന് വെച്ച് ബൂട്ടഴിക്കാനാണ് കുടുംബം തന്നോട് ആവശ്യപ്പെടുന്നത് എന്ന് റൊണാൾഡോ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വിരമിക്കുന്ന സമയം തനിക്ക് എല്ലാ അർഥത്തിലും സംതൃപ്തി അനുഭവപ്പെടണം എന്നതിനാലാണ് 1000 ഗോളുകൾ തികയ്ക്കാൻ ആഗ്രഹിക്കുന്നതെന്ന് റൊണാൾഡോ വ്യക്തമാക്കി.
" ആളുകൾ, പ്രത്യേകിച്ച് എന്റെ കുടുംബം പറയുന്നത് കരിയർ അവസാനിപ്പിക്കാനുള്ള സമയമായി എന്നാണ്. നീ വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. എന്തിനാണ് 1000 ഗോളുകൾ സ്കോർ ചെയ്യാൻ നീ ആഗ്രഹിക്കുന്നത് എന്നാണ് അവരുടെ ചോദ്യം. പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല. ഇപ്പോഴും എനിക്ക് നന്നായി കളിക്കാനാവുന്നു. എന്റെ ക്ലബിനേയും ദേശിയ ടീമിനേയും ഞാൻ സഹായിക്കുന്നു. പിന്നെ എന്തുകൊണ്ട് എനിക്ക് മുൻപോട്ട് പോയിക്കൂടാ?" കാനൽ 11ൽ സംസാരിക്കുമ്പോൾ റൊണാൾഡോ പറഞ്ഞു.
Also Read: ടോസ് ശാപം തുടരുന്നു; ഗില്ലിന് ഹാട്രിക്; രോഹിത്തിന്റെ റെക്കോർഡ് തകർക്കുമോ?
"പൂർണ സംതൃപ്തിയോടെ എനിക്ക് വിരമിക്കണം. കാരണം എന്റെ എല്ലാം ഞാൻ ഫുട്ബോളിനാണ് നൽകിയത്. അധികം വർഷങ്ങൾ മുൻപിൽ ഇല്ല എന്ന് എനിക്ക് അറിയാം. പക്ഷേ ഉള്ള കുറച്ച് വർഷങ്ങൾ ഞാൻ ഏറ്റവും ആസ്വദിച്ച് തന്നെ കളിക്കും," റൊണാൾഡോ നയം വ്യക്തമാക്കുന്നു.
Read More: ഫിഫ ഉടക്കുമെന്ന് നേരത്തെ അറിയാമായിരുന്നില്ലേ? മെസിപ്പടയെ കൊണ്ടുവരുന്നതിൽ പിഴച്ചതെവിടെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us