scorecardresearch

അർജന്റീന-ബ്രസീൽ പോര്; ഇത് മാർക്വിഞ്ഞോസിനും മാർട്ടിനസിനും കുറച്ച് പേഴ്സണലാണ്

Champions League Final Inter Milan vs PSG: മുന്നേറ്റത്തിൽ ഇടത് വശത്ത് നിന്നാണ് മാർട്ടിനസിന്റെ ആക്രമണം. ഇവിടെ മാർട്ടിനസിന് തടയിടാൻ പിഎസ്ജി ക്യാപ്റ്റൻ മാർക്വിഞ്ഞോസിന് സാധിക്കുമോ?

Champions League Final Inter Milan vs PSG: മുന്നേറ്റത്തിൽ ഇടത് വശത്ത് നിന്നാണ് മാർട്ടിനസിന്റെ ആക്രമണം. ഇവിടെ മാർട്ടിനസിന് തടയിടാൻ പിഎസ്ജി ക്യാപ്റ്റൻ മാർക്വിഞ്ഞോസിന് സാധിക്കുമോ?

author-image
Sports Desk
New Update
Lautaro Martinez, Marquinhos

Lautaro Martinez, Marquinhos: (Marquinhos, Lautaro Martinez, Instagram)

Champions League Final PSG vs Inter Milan: പിഎസ്ജിയും ഇന്റർ മിലാനും ചാംപ്യൻസ് ലീഗ് കലാശപ്പോരിന് ഇറങ്ങുമ്പോൾ ഒരു സൗത്ത് അമേരിക്കൻ കൊമ്പുകോർക്കലും ഫുട്ബോൾ ലോകത്തിന് മുൻപിലേക്ക് എത്തും. അർജന്റീനയ്ക്കായി കോപ്പ അമേരിക്ക ഫൈനലിൽ വിജയ ഗോൾ അടിച്ച ഇന്റർ മിലാന്റെ ലൗതാരോ മാർട്ടിനസിനെ മ്യൂണിക്കിൽ തടയാൻ പിഎസ്ജി ഇറക്കുന്നത് ബ്രസീൽ നായകൻ മാർക്വീഞ്ഞോസിനെ. അലയൻസ് അരീനയിൽ ഈ ചിരവൈരികളുടെ പ്രകടനവും നിർണായകമാവും. 

Advertisment

2025ൽ ഏഴ് യൂറോപ്യൻ മത്സരങ്ങളിൽ നിന്ന് എട്ട് ഗോളാണ് ലൗതാരോ മാർട്ടിനസ് സ്കോർ ചെയ്തത്. ബാഴ്സയ്ക്ക് എതിരായ ആദ്യ പാദത്തിൽ മാത്രമാണ് മാർട്ടിനസിന് ഗോൾ നേടാനാവാതെ പോയത്. അത് പരുക്കിനെ തുടർന്ന് ഗ്രൗണ്ട് വിടേണ്ടി വന്നതിനെ തുടർന്ന്. എന്നാൽ ആറ് ദിവസത്തിന് ശേഷം നടന്ന രണ്ടാം പാദത്തിൽ ബാഴ്സയ്ക്കെതിരെ ഗോൾ കണ്ടെത്താൻ മാർട്ടിനസിനായി. 

Also Read: PSG vs Inter Milan: എംബാപ്പെയും മെസിയും നെയ്മറും പോയതോടെ രക്ഷപെട്ടു; പിഎസ്ജിയുടെ കളി മാറിയത് എങ്ങനെ?

എൻറിക്വെയുടെ ടീമിന്റെ ഹൃദയ തുടിപ്പ്

മുന്നേറ്റത്തിൽ ഇടത് വശത്ത് നിന്നാണ് മാർട്ടിനസിന്റെ ആക്രമണം. ഇവിടെ മാർട്ടിനസിന് തടയിടാൻ പിഎസ്ജി ക്യാപ്റ്റൻ മാർക്വിഞ്ഞോസിന് സാധിക്കുമോ? പിഎസ്ജിയുടെ വിശ്വസ്തനായ സെന്റർ ബാക്കാണ് മാർക്വീഞ്ഞോസ്, എൻറിക്വെയുടെ ടീമിന്റെ ഹൃദയ തുടിപ്പ്. 

Advertisment

ചാംപ്യൻസ് ലീഗ് കിരീടം ഉയർത്താൻ മാർക്വീഞ്ഞോസ് പ്രാപ്തനും അർഹനുമാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ കലാശപ്പോരിൽ മാർക്വിഞ്ഞോസിന് കിരീടം ഉയർത്തണം എങ്കിൽ ചാംപ്യൻസ് ലീഗിൽ ഈ സീസണിൽ ഗോൾവേട്ട ഒരു വിനോദമാക്കിയ ലൗതാരോ മാർട്ടിനസിന് പൂട്ടിടണം. 

Also Read: Cristiano Ronaldo: രണ്ട് സാധ്യതകൾ റൊണാൾഡോയ്ക്ക് മുൻപിൽ; ക്രിസ്റ്റൽ പാലസിന്റെ ഓഫറും; ട്വിസ്റ്റ് ഇങ്ങനെ

പിഎസ്ജിയെ തങ്ങളുടെ ആദ്യ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തിക്കുന്ന ക്യാപ്റ്റൻ എന്ന നേട്ടമാണ് ബ്രസീലിയൻ താരത്തിന് മുൻപിൽ വന്ന് നിൽക്കുന്നത്. ഇത് തന്റെ രണ്ടാമത്തെ ചാംപ്യൻസ് ലീഗ് ഫൈനലാണ് എന്നും ഇത്തവണ കിരീടം അകന്ന് പോകാൻ അനുവദിക്കില്ല എന്നും മാർക്വിഞ്ഞോസ് വ്യക്തമാക്കുന്നു. 2013 മുതൽ പിഎസ്ജിക്കായി പന്ത് തട്ടുകയാണ് മാർക്വിഞ്ഞോസ്. 

Also Read: Cristiano Ronaldo: റൊണാൾഡോയ്ക്കായി വിചിത്ര ഓഫർ വെച്ച് അൽ നസർ; ചിരവൈരികൾക്കായി കളിക്കാം

ഫൈനലിൽ പിഎസ്ജിക്കെതിരേയും ലൗതാരോ മാർട്ടിനസ് ഗോൾ വല കുലുക്കിയാൽ പ്രിക്വാർട്ടർ മുതൽ ഫൈനൽ വരെ എല്ലാ മത്സരങ്ങളിലും ഗോൾ നേടുന്ന ആറാമത്തെ താരമാവും മാർട്ടിനസ്. ഇന്റർ മിലാന് വേണ്ടി ചാംപ്യൻസ് ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവുമാവും മാർട്ടിനസ്. 

Read More

Psg Brazil Argentina Champions League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: