/indian-express-malayalam/media/media_files/2025/01/25/gKxXVq8Z8RliZASQCseW.jpg)
ഇന്ത്യൻ ക്രിക്കറ്റ് ടീം: (ഇൻസ്റ്റഗ്രാം)
ചെപ്പോക്ക് ട്വന്റി20യിൽ പവർപ്ലേയിൽ കൃത്യമായ ഇടവേളയിൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയെങ്കിലും ബട്ട്ലറുടെ ബാറ്റിങ് കരുത്തിൽ സ്കോർ ഉയർത്തി ഇംഗ്ലണ്ട്. 10 ഓവറിലേക്ക് കളി എത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഓപ്പണർമാരെ സ്കോർ രണ്ടക്കം കടക്കാൻ അനുവദിക്കാതെ ഇന്ത്യ മടക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ബൌണ്ടറി കടത്തിയാണ് ഫിൽ സോൾട്ട് തുടങ്ങിയത്. അർഷ്ദീപിന് എതിരെ ഫ്ലിക്ക് ചെയ്ത് മിഡ് ഓണിലൂടെ സോൾട്ട് ബൌണ്ടറി കണ്ടെത്തി പോസിറ്റിവായി തുടങ്ങുകയായിരുന്നു. എന്നാൽ ആദ്യ ഓവറിലെ നാലമത്തെ പന്തിൽ തന്നെ സോൾട്ടിനെ അർഷ്ദീപ് മടക്കി ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കം നൽകി.
ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ പന്തിൽ പുൾ ഷോട്ടിനായിരുന്നു ഫിൽ സോൾട്ടിന്റെ ശ്രമം. എന്നാൽ ഡീപ് സ്ക്വയർ ലെഗ്ഗിൽ വാഷിങ്ടൺ സുന്ദറിന്റെ കൈകളിൽ ഒതുങ്ങി. ഇതോടെ 6-1ലേക്ക് ഇംഗ്ലണ്ട് വീണു. എന്നാൽ അർഷ്ദീപിന്റെ രണ്ടാമത്തെ ഓവറിൽ 16 റൺസ് ആണ് ബട്ട്ലർ അടിച്ചെടുത്തത്.
എന്നാൽ മൂന്നാം ഓവറിൽ സൂര്യ പന്ത് നൽകിയത് വാഷിങ്ടൺ സുന്ദറിലേക്ക്. ആദ്യ പന്തിൽ തന്നെ ബെൻ ഡക്കറ്റിനെ വാഷിങ്ടൺ സുന്ദർ കൂടാരം കയറ്റി. വാഷിങ്ടണിന്റെ പന്തിൽ സ്വീപ്പ് ഷോട്ട് കളിക്കാനായിരുന്നു ബെൻ ഡക്കറ്റിന്റെ ശ്രമം. എന്നാണ് ടോപ് എഡ്ജ് ആയി പന്ത് സ്ക്വയർ ലെഗ്ഗിൽ ധ്രുവ് ജുറെലിന്റെ കൈകളിലേക്ക് എത്തി. ആറ് പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രം എടുത്താണ് ബെൻ ഡ്രസ്സിങ്ങ റൂമിലേക്ക് മടങ്ങിയത്.
മറുവശത്ത് ബട്ട്ലർ ബൌണ്ടറികൾ കണ്ടെത്തി ആക്രമണം തുടരുമ്പോൾ നാലാം ഓവർ എറിയാനെത്തിയത് അക്ഷർ പട്ടേൽ. അക്ഷറിന് എതിരെ തുടരെ സിക്സും ഫോറും ഹാരി ബ്രൂക്കിന്റെ ബാറ്റിൽ നിന്ന് വന്നു. ഇതോടെ അഞ്ച് ഓവറിലേക്ക് എത്തിയപ്പോൾ ഇംഗ്ലണ്ട് സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എന്ന നിലയിലായി.
ബട്ട്ലറെ അക്ഷർ മടക്കി
സിക്സ് പറത്തിയാണ് രവി ബിഷ്ണോയിയെ ബട്ട്ലർ സ്വാഗതം ചെയ്തത്. ബിഷ്ണോയിയുടെ ഗൂഗ്ലിയിൽ ഫ്രണ്ട് ലെഗ് നീക്കി ബോളറുടെ തലയ്ക്ക് മുകളിലൂടെ ബട്ട്ലർ സിക്സ് പായിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് സ്കോർ 50 കടന്നു. ആറാമത്തെ ഓവറിൽ വീണ്ടും സൂര്യ ബോളിങ്ങ് ചെയിഞ്ച് കൊണ്ടുവന്നു. വരുൺ ആണ് പന്തെറിയാൻ എത്തിയത്.
ആറാം ഓവറിലെ ആദ്യ പന്തിൽ വരുൺ ബട്ട്ലറെ വിക്കറ്റിന് മുൻപിൽ കുടുക്കിയെങ്കിലും റിവ്യുവിൽ തേർഡ് അംപയർ നോട്ട്ഔട്ട് വിധിച്ചു. എന്നാൽ ഓവറിലെ മൂന്നാമത്തെ പന്തിൽ ഹാരി ബ്രൂക്കിന്റെ ഭീഷണി വരുൺ ചക്രവർത്തി ഒഴിവാക്കി. വരുണിന്റെ പന്ത് ഓഫ് സ്റ്റംപ് ഇളക്കിയത് കണ്ട് ഒര നിമിഷം ബ്രൂക്ക് അവിശ്വസനീയതയോടെ ക്രീസിൽ നിന്നു.
പിന്നാലെ 30 പന്തിൽ നിന്ന് 40 റൺസ് എടുത്ത് നിന്ന ബട്ട്ലറെ അക്ഷർ മടക്കി. ഡീപ് മിഡ് വിക്കറ്റിൽ തിലക് വർമയ്ക്ക് ക്യാച്ച് നൽകിയാണ് ബട്ട്ലർ മടങ്ങിയത്. രണ്ട് ഫോറും മൂന്ന് സിക്സുമാണ് ബട്ട്ലറിന്റെ ബാറ്റിൽ നിന്ന് വന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.