/indian-express-malayalam/media/media_files/2025/01/03/aDEU0c5JjOSrJ2L9CFA6.jpg)
Bumrah against Konstas Photograph: (Screenshot)
സിഡ്നി ടെസ്റ്റിൽ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ ഒന്നാം ഇന്നിങ്സിൽ 185 റൺസിന് ഇന്ത്യയെ ഓസ്ട്രേലിയ ചുരുട്ടിക്കെട്ടി. പക്ഷേ ബോളിങ്ങിന് ഇറങ്ങിയ ഇന്ത്യൻ ടീമിന്റെ ശരീരഭാഷ ക്യാപ്റ്റൻ ബുമ്രയിൽ നിന്ന് തന്നെ വ്യക്തം. ഓസീസ് ഓപ്പണർമാരുമായി ആദ്യ ഓവറുകളിൽ തന്നെ ബുമ്ര കൊമ്പുകോർത്തു. തൊട്ടടുത്ത പന്തിൽ ഖ്വാജയെ വീഴ്ത്തി ക്യാപ്റ്റന്റെ സൂപ്പർ സ്ട്രൈക്ക്.
ഓസീസ് ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവറിലാണ് ബുമ്ര ഓസ്ട്രേലിയൻ ഓപ്പണർമാരുമായി ഏറ്റുമുട്ടിയത്. മൂന്നാം ഓവറിലെ നാലാമത്തെ പന്ത് എറിയാൻ ബുമ്ര റൺഅപ്പിന് ഒരുങ്ങി തുടങ്ങിയപ്പോഴും ഖവാജ ബാറ്റിങ് പൊസിഷനിൽ നിന്നിരുന്നില്ല. ഇത് ബുമ്രയെ പ്രകോപിപ്പിച്ചു. ഖവാജയുടെ പെരുമാറ്റം ചോദ്യം ചെയ്ത് എത്തിയ ബുമ്രയ്ക്ക് നേരെ കോൺസ്റ്റസും വന്നതോടെ അന്തരീക്ഷം മോശമായി.
Heated words between Sam Konstas & Bumrah. pic.twitter.com/KI6JYxML1K
— Johns. (@CricCrazyJohns) January 3, 2025
ഒടുവിൽ അംപയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തൊട്ടടുത്ത ബുമ്രയുടെ ഹാർഡ് ലെങ്ത് ഡെലിവറി ഖ്വാജ ലീവ് ചെയ്തു. എന്നാൽ ഓവറിലെ അവസാന പന്തിൽ ഖ്വാജയെ ബുമ്ര വീഴ്ത്തി. സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിവസത്തിലെ അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര ഓസ്ട്രേലിയക്ക് മുന്നറിയിപ്പ് നൽകുന്നത്. ഖ്വാജയുടെ വിക്കറ്റ് വീഴ്ത്തി ബുമ്ര നേരെ നോക്കിയത് കോൺസ്റ്റാസിനേയും.
ഓഫ് സ്റ്റംപ് ലൈനിൽ വന്ന ബുമ്രയുടെ ഫുൾ ലെങ്ത് ഡെലിവറിയിൽ ബാക്ക് ഫൂട്ടിൽ കളിക്കാനാണ് ഖ്വാജ ശ്രമിച്ചത്. ബാറ്റിലുരസി പന്ത് സെക്കൻഡ് സ്ലിപ്പിൽ രാഹുലിന്റെ കൈകളിലേക്ക് എത്തി. ഇതോടെ ഓസ്ട്രേലിയ ഒന്നാം ദിനം അവസാനിപ്പിച്ചത് 9-1 എന്ന നിലയിലും. ഇത് ഇന്ത്യയ്ക്ക് കളിയിലേക്ക് തിരികെ വരാനുള്ള ആത്മവിശ്വാസവും നൽകുന്നു.
ഒന്നാം ദിനം ടോസ് നേടി ക്യപ്റ്റൻ ബുമ്ര ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും കാര്യങ്ങൾ ഇന്ത്യയുടെ വഴിയേ വന്നില്ല. ബോളണ്ടും സ്റ്റാർക്കും ലയോണും ചേർന്ന് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ വിക്കറ്റ് വീഴ്ത്തി 200ന് ഉള്ളിൽ സന്ദർശകരെ ഒതുക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.