scorecardresearch

ബുമ്ര 'GOAT'; രോഹിത് 'ലെജൻഡ്' എന്ന് ലാറ; രോഹിത്തിനും മേലെയാണോ ബുമ്രയെന്ന് ചോദ്യം

Jasprit Bumrah and Rohit Sharma: 1999 മുതൽ ഒരു ദശകത്തോളം ക്രിക്കറ്റ് ലോകത്ത് ആധിപത്യം പുലർത്തിയ ഓസീസ് ടീമിന്റെ കരുത്തായിരുന്നു മഗ്രാത്തും ഗിൽക്രിസ്റ്റും

Jasprit Bumrah and Rohit Sharma: 1999 മുതൽ ഒരു ദശകത്തോളം ക്രിക്കറ്റ് ലോകത്ത് ആധിപത്യം പുലർത്തിയ ഓസീസ് ടീമിന്റെ കരുത്തായിരുന്നു മഗ്രാത്തും ഗിൽക്രിസ്റ്റും

author-image
Sports Desk
New Update
Rohit Sharma,Jasprit Bumrah

Rohit Sharma and Jasprit Bumrah (Source: Instagram)

ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയെ 'GOAT' എന്ന് വിശേഷിപ്പിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ. ബുമ്രയ്ക്കൊപ്പം മറ്റ് മൂന്ന് ക്രിക്കറ്റ് കളിക്കാരെ കൂടി ലാറ തന്റെ GOAT ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമയെ ഇതിഹാസം എന്നാണ് ലാറ വിശേഷിപ്പിച്ചത്. 

Advertisment

സ്റ്റിക്ക് ടു ക്രിക്കറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ലാറ. ബുമ്രയെ കൂടാതെ ഓസ്ട്രേലിയൻ മുൻ ഫാസ്റ്റ് ബോളർ ഗ്ലെൻ മഗ്രാത്ത്, വിക്കറ്റ് കീപ്പർ ബാറ്റർ ആദം ഗിൽക്രിസ്റ്റ്, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്ക് കാലിസ് എന്നിവരെയാണ് ലാറ GOAT ലിസ്റ്റിൽ ബുമ്രയ്ക്കൊപ്പം ഉൾപ്പെടുത്തിയത്. 

Also Read: ഹർദിക് പാണ്ഡ്യയും ജാസ്മിനും വേർപിരിഞ്ഞു? ഇൻസ്റ്റഗ്രാം ചികഞ്ഞ് ആരാധകർ

ലാറയുടെ ലെജൻഡ്സ് ലിസ്റ്റിൽ ഇവർ

1999 മുതൽ ഒരു ദശകത്തോളം ക്രിക്കറ്റ് ലോകത്ത് ആധിപത്യം പുലർത്തിയ ഓസീസ് ടീമിന്റെ കരുത്തായിരുന്നു മഗ്രാത്തും ഗിൽക്രിസ്റ്റും. 'കംപ്ലീറ്റ് പാക്കേജ്' ആയിരുന്നു ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ജാക്ക് കാലിസ്. 

Advertisment

ലെജൻഡ് വിഭാഗത്തിൽ നാല് കളിക്കാരുടെ പേരുകളാണ് ബ്രയാൻ ലാറ പറഞ്ഞത്. GOAT വിഭാഗത്തിന് താഴെയാണ് ലെജൻഡ് വിഭാഗം കളിക്കാർ വരുന്നത്. ഇന്ത്യയെ ട്വന്റി20 ലോക കിരീടത്തിലേക്കും ചാംപ്യൻസ് ട്രോഫി ജയത്തിലേക്കും നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ ലെജൻഡ്സ് ലിസ്റ്റിൽ ഉൾപ്പെടുന്നു. 

Also Read: 8-4ന് തകർന്നു; ബ്രോഡിന്റെ മൂക്കെല്ല് തകർത്തു; മാഞ്ചസ്റ്ററിലെ 2014ലെ ഇന്ത്യ

രോഹിത് ശർമയെ കൂടാതെ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ, ഷഹീൻ ഷാ അഫ്രിദി, കെയ്ൻ വില്യംസൺ എന്നിവരാണ് ലാറയുടെ ലെജൻഡ്സ് ലിസ്റ്റിൽ ഉൾപ്പെടുന്നവർ. പീറ്റേഴ്സൻ 2018ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 

Also Read: ഇന്ത്യ ജയിച്ചിട്ടില്ലാത്ത മാഞ്ചസ്റ്റർ; അവിടെ കയറി 17ാം വയസിൽ സെഞ്ചുറിയടിച്ച സച്ചിൻ; വേറെന്ത് പ്രചോദനം വേണം ഗില്ലിന്?

ഷഹീൻ ഷാ ഇപ്പോഴും പാക്കിസ്ഥാന് വേണ്ടി കളിക്കുന്നു. രണ്ട് വട്ടം സെൻട്രൽ കോൺട്രാക്റ്റ് നിരസിച്ച കെയ്ൻ വില്യംസൺ ഇപ്പോൾ ന്യൂസിലൻഡ് സ്ക്വാഡിലെ സ്ഥിരം സാന്നിധ്യം അല്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടത്തിലേക്ക് ടീമിനെ വില്യംസൺ നയിച്ചിരുന്നു. 2019ലെ ഏകദിന ലോകകപ്പ് സെമിയിലും എത്തി. 

Read More:'ബുമ്രയെ ജഡേജ വിശ്വസിച്ചില്ല'; ലോർഡ്സിലെ തോൽവിയിൽ ജഡ്ഡുവിനെ പഴിച്ച് മുൻ താരം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: