/indian-express-malayalam/media/media_files/2025/07/19/hardik-pandya-and-jasmine-walia-2025-07-19-16-48-04.jpg)
Hardik Pandya and Jasmine Walia: (Source: Instagram)
ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയും ബ്രിട്ടീഷ് ഗായികയായ ജാസ്മിൻ വാലിയയും ഡേറ്റ് ചെയ്യുന്നതായുള്ള അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ വേർപിരിഞ്ഞതായാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നത്. ഹർദിക്കും ജാസ്മിനും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തെന്ന് അവകാശപ്പെട്ടാണ് ഇരുവരും വേർപിരിഞ്ഞതായുള്ള അഭ്യൂഹങ്ങൾ ശക്തമാവുന്നത്.
മോഡലും നടിയുമായ നതാഷയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെയാണ് ഹർദിക് ജാസ്മിനുമായി റിലേഷൻഷിപ്പിലാണെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഡേറ്റിങ് ആണെന്ന് ഹർദിക്കും ജാസ്മിനും തുറന്ന് പറഞ്ഞിരുന്നില്ല. പക്ഷേ ഹർദിക്കിന്റെ മത്സരങ്ങൾ കാണാൻ ജാസ്മിൻ എത്തിയിരുന്നു.
Also Read: യുവരാജും ഷാഹിദ് അഫ്രീദിയുമെല്ലാം നേർക്കുനേർ; എവിടെ കാണാം ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പ്?
2025ലെ ഐപിഎല്ലിന്റെ സമയം മുംബൈ ഇന്ത്യൻസിന്റെ ടീം ബസിൽ ജാസ്മിനെ കണ്ടതോടെ ഹർദിക്കും ജാസ്മിനും പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചു. ഏതാനും മാസങ്ങൾ മാത്രം നീണ്ട ബന്ധത്തിന് ഇരുവരും തിരശീലയിട്ടതാണോ എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം.
Also Read: 'ബുമ്രയെ ജഡേജ വിശ്വസിച്ചില്ല'; ലോർഡ്സിലെ തോൽവിയിൽ ജഡ്ഡുവിനെ പഴിച്ച് മുൻ താരം
റെഡ്ഡിറ്റിലെ ഒരു പോസ്റ്റ് ആണ് ഹർദിക്കും ജാസ്മിനും വേർപിരിഞ്ഞതായുള്ള അഭ്യൂങ്ങൾക്ക് തിരികൊളുത്തിയത്. ഹർദിക് പാണ്ഡ്യയും ജാസ്മിനും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തോ എന്നാണ് ഒരു യൂസർ പോസ്റ്റ് ചെയ്തത്. വേർപിരിഞ്ഞതായുള്ള അഭ്യൂഹങ്ങൾ ശക്തമാവുമ്പോഴും പ്രതികരിക്കാൻ ഹർദിക്കും ജാസ്മിനും തയ്യാറായിട്ടില്ല.
Also Read: ഇംഗ്ലണ്ടിൽ നിറഞ്ഞാടി; 6 കളിയിൽ നിന്ന് വൈഭവിന് ലഭിച്ച പ്രതിഫല കണക്ക്
ആരാണ് ജാസ്മിൻ വാലിയ?
ബ്രിട്ടീഷ് ഗായികയും ടെലിവിഷൻ സ്റ്റാറുമാണ് ജാസ്മിൻ. ഇംഗ്ലീഷ്, ഹിന്ദി, പഞ്ചാബി ഭാഷകളിൽ പാടുന്ന ജാസ്മിന് യുട്യൂബിൽ വലിയ ആരാധക കൂട്ടമുണ്ട്. 2017ൽ സാക്ക് നൈറ്റുമായി ചേർന്നുള്ള ബോം ഡിഗ്ഗി ഹിറ്റായതോടെയാണ് ജാസ്മിൻ ശ്രദ്ധ പിടിക്കുന്നത്. 2010ൽ ജാസ്മിൻ യുകെ റിയാലിറ്റി ഷോ ദ് ഒൺലി വേ ഈസ് എസെക്സിൽ പങ്കെടുത്തിരുന്നു.
Read More: 'ബുമ്രയുടെ വിരലിനോ തോളിനോ പരുക്കേൽപ്പിക്കാൻ പറഞ്ഞു'; ആരോപണവുമായി കൈഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.