scorecardresearch

'ബുമ്രയെ ജഡേജ വിശ്വസിച്ചില്ല'; ലോർഡ്സിലെ തോൽവിയിൽ ജഡ്ഡുവിനെ പഴിച്ച് മുൻ താരം

India Vs England Test: "ഇത്തവണ തോൽക്കുമെന്ന ഭയം കൊണ്ടാണോ, ഇന്ത്യയുടെ വാലറ്റത്തിൽ വിശ്വാസം ഇല്ലാത്തതിനാലാണോ ജഡേജയുടെ സമീപനത്തിൽ മാറ്റം വന്നു"

India Vs England Test: "ഇത്തവണ തോൽക്കുമെന്ന ഭയം കൊണ്ടാണോ, ഇന്ത്യയുടെ വാലറ്റത്തിൽ വിശ്വാസം ഇല്ലാത്തതിനാലാണോ ജഡേജയുടെ സമീപനത്തിൽ മാറ്റം വന്നു"

author-image
Sports Desk
New Update
Ravindra Jadeja and Mohammed Siraj

Ravindra Jadeja and Mohammed Siraj: (Indian Cricket Team, Instagram)

ലോർഡ്സിൽ ഇന്ത്യ 193 റൺസ് ചെയ്സ് ചെയ്ത് പൊരുതി വീണെങ്കിലും വലിയ കയ്യടിയാണ് രവീന്ദ്ര ജഡേജയ്ക്ക് ലഭിച്ചത്. ജഡേജയ്ക്കൊപ്പം പിടിച്ചുനിൽക്കാൻ നിതീഷ് കുമാർ റെഡ്ഡിയും ബുമ്രയും സിറാജും ശ്രമിച്ചെങ്കിലും അധിക സമയം ഇവർക്ക് അതിജീവിക്കാനായില്ല. എന്നാൽ ലോർഡ്സിൽ അഞ്ചാം ദിനം രവീന്ദ്ര ജഡേജ സ്വീകരിച്ച സമീപനത്തെ വിമർശിക്കുകയാണ് ഇന്ത്യൻ മുൻ താരം ബൽവിന്ദർ സിങ് സന്ധു. 

Advertisment

"രവീന്ദ്ര ജഡേജ അണ്ടർ 19 കളിക്കുമ്പോൾ മുതൽ എനിക്കറിയാം. നല്ല പക്വതയുള്ള കളിക്കാരനായിരുന്നു ആ സമയവും ജഡേജ. സമർഥനായ ക്രിക്കറ്റർ ആണ്. സമ്മർദങ്ങളിൽ ശാന്തനായി നിൽക്കാൻ ജഡേജയ്ക്ക് കഴിയും. എന്നാൽ ഇത്തവണ തോൽക്കുമെന്ന ഭയം കൊണ്ടാണോ, ഇന്ത്യയുടെ വാലറ്റത്തിൽ വിശ്വാസം ഇല്ലാത്തതിനാലാണോ ജഡേജയുടെ സമീപനത്തിൽ മാറ്റം വന്നു," ബൽവിന്ദർ സിങ് പറഞ്ഞു.

Also Read: ഒറ്റക്കൈ കൊണ്ട് ദീപ്തിയുടെ തകർപ്പൻ സിക്സ്; പ്രചോദനം ഋഷഭ് പന്ത്

"ബുമ്രയിൽ കുറച്ചുകൂടി വിശ്വാസം ജഡേജ വയ്ക്കണമായിരുന്നു, പ്രത്യേകിച്ച് ബുമ്ര നന്നായി പ്രതിരോധിച്ച് കളിച്ചുകൊണ്ടിരുന്ന സമയം ആയതിനാൽ. സ്ട്രൈക്ക് നിലനിർത്താൻ വേണ്ടി സിംഗിളിന് ശ്രമിച്ചതിന് പകരം സ്വന്തം കഴിവിൽ വിശ്വാസം വെച്ച് ബൗണ്ടറി കണ്ടെത്താൻ ജഡേജയ്ക്ക് സാധിക്കുമായിരുന്നു. ജഡേജ ഇവിടെ കുറച്ചുകൂടി റൺസ് കണ്ടെത്താനാണ് ശ്രമിക്കേണ്ടിയിരുന്നത്," ഇന്ത്യൻ മുൻ താരം ബൽവിന്ദർ സിങ് പറഞ്ഞു. 

Advertisment

Also Read: 'ബുമ്രയുടെ വിരലിനോ തോളിനോ പരുക്കേൽപ്പിക്കാൻ പറഞ്ഞു'; ആരോപണവുമായി കൈഫ്

എന്നാൽ ഇന്ത്യൻ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാര ലോർഡ്സിലെ ജഡേജയുടെ ബാറ്റിങ് സമീപനത്തെ പിന്തുണച്ചാണ് സംസാരിച്ചത്. "ആ ട്രാക്കിൽ രവീന്ദ്ര ജഡേജയ്ക്ക് വേഗത്തിൽ റൺസ് കണ്ടെത്താൻ കഴിയുമായിരുന്നില്ല. സ്ലോ പിച്ച് ആയിരുന്നു. വാലറ്റക്കാർ നന്നായി കളിക്കുന്നു എന്നതും വിജയ ലക്ഷ്യത്തോട് അടുക്കുന്നു എന്നതും കണ്ടാവും ജഡേജ അങ്ങനെ ബാറ്റ് ചെയ്തത്. വിജയ ലക്ഷ്യത്തോട് കുറച്ചുകൂടി അടുക്കുമ്പോൾ റിസ്ക് എടുക്കാം എന്നായിരിക്കാം ജഡേജ കണക്കുകൂട്ടിയിട്ടുണ്ടാവുക," ചേതേശ്വർ പൂജാര പറഞ്ഞു. 

Also Read: Vaibhav Suryavanshi: 7 ഇന്നിങ്സ്; 30 സിക്സ്; ഇംഗ്ലീഷുകാരേയും ആരാധകരാക്കി വൈഭവ്

ലോർഡ്സിൽ 181 പന്തിൽ നിന്ന് 61 റൺസോടെയാണ് രവീന്ദ്ര ജഡേജ പുറത്താവാതെ നിന്നത്. 193 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 170ന് പുറത്തായി. 22 റൺസ് തോൽവി വഴങ്ങിയതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് പിന്നിലായി. 

Read More: Virat Kohli: വിരമിച്ചിട്ടും കോഹ്ലിക്ക് എങ്ങനെ റാങ്കിങ്ങിൽ 12 പോയിന്റ് കിട്ടി? നിയമം ഇങ്ങനെ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: