/indian-express-malayalam/media/media_files/2025/07/17/vaibhav-suryavanshi-and-england-fans-2025-07-17-12-50-34.jpg)
Vaibhav Suryavanshi and England Fans: (X)
അഞ്ച് യൂത്ത് ഏകദിനങ്ങളും ഒരു യൂത്ത് ടെസ്റ്റുമാണ് ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഇന്ത്യ അണ്ടർ 19 ടീം ഇതുവരെ കളിച്ചത്. ഇതിൽ എല്ലാ മത്സരങ്ങളിലും വൈഭവ് സൂര്യവൻഷി പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചു. ഇംഗ്ലണ്ടിൽ കളിച്ച ഏഴ് ഇന്നിങ്സിൽ നിന്ന് വൈഭവ് പറത്തിയത് 30 സിക്സുകൾ. പ്രായം 14 എന്നതോ ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പമുള്ള ആദ്യ പര്യടനം എന്നതോ ഇംഗ്ലണ്ട് മണ്ണിലെ തന്റെ ആദ്യ പരമ്പര എന്നതോ ഒന്നും വൈഭവ് സൂര്യവൻഷിക്ക് ഒരു വെല്ലുവിളിയേ ആയില്ല.
വൈഭവിന്റെ ഈ 30 സിക്സിൽ 29 എണ്ണവും വന്നത് യൂത്ത് ഏകദിനത്തിൽ നിന്നാണ്. ഐപിഎല്ലിലെ റെക്കോർഡുകൾ തകർത്തെറിഞ്ഞ സെഞ്ചുറിയോടെയാണ് വൈഭവ് ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം പിടിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനായി പറക്കുന്നതിന് മുൻപ് ദേശിയ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ പരിശീലന മത്സരത്തിൽ നിന്ന് വൈഭവ് 90 പന്തിൽ നിന്ന് 190 റൺസും അടിച്ചെടുത്തു.
Also Read: Virat Kohli: വിരമിച്ചിട്ടും കോഹ്ലിക്ക് എങ്ങനെ റാങ്കിങ്ങിൽ 12 പോയിന്റ് കിട്ടി? നിയമം ഇങ്ങനെ
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും വൈഭവിനെ തന്റെ തനത് ശൈലിയിൽ നിന്ന് കളിക്കുന്നതിൽ നിന്ന് തടഞ്ഞില്ല. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ആദ്യ യൂത്ത് ഏകദിനത്തിൽ വൈഭവ് നേടിയത് 19 പന്തിൽ നിന്ന് 48 റൺസ്. അഞ്ച് സിക്സ് ഇവിടെ വൈഭവിന്റെ ബാറ്റിൽ നിന്ന് വന്നു. മൂന്ന് ഫോറും. 252 ആയിരുന്നു ഈ കളിയിലെ സ്ട്രൈക്ക്റേറ്റ്.
രണ്ടാമത്തെ യൂത്ത് ഏകദിനത്തിൽ 34 പന്തിൽ നിന്ന് 45 റൺസ് ആണ് വൈഭവ് നേടിയത്. ഇവിടെ മൂന്ന് സിക്സും വൈഭവ് അടിച്ചു. മൂന്നാമത്തെ യൂത്ത് ഏകദിനത്തിൽ വൈഭവ് തകർത്തടിച്ച് സെഞ്ചുറിക്ക് അരികിലെത്തി. 31 പന്തിൽ നിന്ന് 86 റൺസ് ആണ് വൈഭവ് കണ്ടെത്തിയത്. വൈഭവിന്റെ ബാറ്റിൽ നിന്ന് വന്നത് ഒൻപത് സിക്സ്.
Also Read: "സ്റ്റോക്ക്സ് പന്തെറിയുന്നു; ബാറ്റ് ചെയ്യുന്നു; റൺഔട്ടാക്കുന്നു; ബുമ്ര ജോലിഭാരവും പറഞ്ഞ് കരയുന്നു"
റെക്കോർഡുകൾ പിഴുതെറിഞ്ഞ സെഞ്ചുറി
അഞ്ചാമത്തെ യൂത്ത് ഏകദിനത്തിൽ വൈഭവ് സെഞ്ചുറിയോടെ റെക്കോർഡുകൾ പലതും പിഴുതെറിഞ്ഞു. 78 പന്തിൽ നിന്ന് 143 റൺസ് നേടിയാണ് വൈഭ് പുറത്തായത്. ഇന്ത്യക്കായി യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. 10 സിക്സ് ആണ് ഇവിടെ വൈഭവ് പറത്തിയത്.
യൂത്ത് ഏകദിനത്തിൽ നിന്ന് യൂത്ത് ടെസ്റ്റിലേക്ക് എത്തിയപ്പോൾ ആദ്യ മത്സരത്തിൽ വൈഭവിന് തിളങ്ങാനായില്ല. 14 റൺസ് മാത്രം എടുത്ത് വൈഭവ് ഒന്നാം ഇന്നിങ്സിൽ മടങ്ങി. രണ്ടാം ഇന്നിങ്സിൽ 56 റൺസ് എടുത്തപ്പോൾ വൈഭവിന്റെ ബാറ്റിൽ നിന്ന് ഒരു സിക്സ് പറന്നു.
വൈഭവിന്റെ തൂക്കിയടി ഇംഗ്ലീഷ് ആരാധകരേയും ആകർഷിച്ച് കഴിഞ്ഞു. വൈഭവ് സൂര്യവൻഷിയുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന ഇംഗ്ലണ്ട് ആരാധകരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ ഇത്ര വലിയ പ്രശസ്തിയിലേക്ക് ഉയരുന്നതോടെ പൃഥ്വി ഷായുടെ അവസ്ഥയിലേക്ക് വൈഭവ് വീണ് പോകരുത് എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രാർഥന.
🚨 Teenage sensation Vaibhav Suryavanshi hits a sublime 52-ball hundred at Visit Worcestershire New Road and ends out on 143 from 73 deliveries, with 23 boundaries 🤯🇮🇳 @BCCIpic.twitter.com/xD3TWqEMnz
— Worcestershire CCC (@WorcsCCC) July 5, 2025
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനായുള്ള മികച്ച പ്രകടനത്തോടെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വൈഭവിന്റെ വരവ് വൈകില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. വൈഭവിന് മുൻപിൽ ഇപ്പോൾ തന്നെ എൻഡോഴ്സ്മെന്റ് ഡീലുകളുടെ പ്രളയമാണ് എന്ന് ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞിരുന്നു. ഇതെല്ലാം ക്രിക്കറ്റിൽ നിന്ന് വൈഭവിന്റെ ശ്രദ്ധ തിരിക്കില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read More: india Vs England: പൊരുതി വീണ് ഇന്ത്യ; ഇംഗ്ലണ്ടിന് 22 റൺസ് ജയം; 2-1ന് മുൻപിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us