/indian-express-malayalam/media/media_files/2025/07/17/bumrah-ben-stokes-and-archer-2025-07-17-16-06-05.jpg)
Bumrah, Ben Stokes and Archer: (Source: Indian Cricket Team, ICC, Instagram)
ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ബുമ്രയെ പരുക്കേൽപ്പിക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സും പേസർ ജോഫ്ര ആർച്ചറും ശ്രമിച്ചെന്ന ആരോപണവുമായി ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. ബുമ്രയുടെ കൈവിരലിനോ തോളിനോ പരുക്കേൽപ്പിച്ച് വരും ടെസ്റ്റുകളിൽ ബുമ്ര കളിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇവർ ശ്രമിച്ചത് എന്ന് കൈഫ് ആരോപിക്കുന്നു.
ലോർഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സ്പെഷ്യലിസ്റ്റ് ബാറ്റർമാരെല്ലാം വീണപ്പോൾ ജഡേജയ്ക്ക് പിന്തുണ നൽകി ക്രീസിൽ നിൽക്കാൻ ബുമ്ര ശ്രമിച്ചിരുന്നു. 54 പന്തുകളാണ് ബുമ്ര നേരിട്ടത്. ബുമ്രയ്ക്കെതിരെ ഷോർട്ട് പിച്ച് ഡെലിവറികളാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർമാർ കൂടുതലായി എറിഞ്ഞത്.
Also Read:Vaibhav Suryavanshi: 7 ഇന്നിങ്സ്; 30 സിക്സ്; ഇംഗ്ലീഷുകാരേയും ആരാധകരാക്കി വൈഭവ്
തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ മുഹമ്മദ് കൈഫ് പറഞ്ഞത് ഇങ്ങനെ, "സ്റ്റോക്ക്സും ആർച്ചറും ബുമ്രയ്ക്കെതിരെ ബൗൺസറുകൾ എറിയാനാണ് ശ്രമിച്ചത്. ഔട്ടാക്കാൻ സാധിക്കുന്നില്ല എങ്കിൽ കൈവിരലിനോ തോളിനോ എറിഞ്ഞ് പരുക്കേൽപ്പിക്കുക. തങ്ങളുടെ ബാറ്റർമാരെ പ്രയാസപ്പെടുത്തുന്ന പ്രധാന ബോളർക്കെതിരെ ഇങ്ങനെയായിരുന്നു അവരുടെ മനസിലെ ചിന്ത."
Also Read: Virat Kohli: വിരമിച്ചിട്ടും കോഹ്ലിക്ക് എങ്ങനെ റാങ്കിങ്ങിൽ 12 പോയിന്റ് കിട്ടി? നിയമം ഇങ്ങനെ
ഒടുവിൽ ബെൻ സ്റ്റോക്ക്സ് ആണ് ബുമ്രയുടെ വിക്കറ്റ് ലോർഡ്സിലെ രണ്ടാം ഇന്നിങ്സിൽ വീഴ്ത്തിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഷോർട്ട് പിച്ച് പന്തിൽ പുൾ ഷോട്ടിനാണ് ബുമ്ര ശ്രമിച്ചത്. എന്നാൽ ബുമ്രയുടെ ടൈമിങ് തെറ്റി. റിവേഴ്സ് കപ്പ് ക്യാച്ചിലൂടെ ബാഷിർ ബുമ്രയെ മടക്കി.
നാലാം ടെസ്റ്റ് ബുമ്ര കളിക്കുമോ?
നാലാം ടെസ്റ്റ് ബുമ്ര കളിക്കുമോ എന്നതിനെ ചൊല്ലി ആശങ്ക ഉടലെടുത്തിരുന്നു. എന്നാൽ മൂന്നാം ടെസ്റ്റ് കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷമാണ് നാലാം ടെസ്റ്റ്. ഇത്രയും ദിവസത്തെ ഇടവേള ലഭിക്കുന്ന സാഹചര്യത്തിൽ നാലാം ടെസ്റ്റ് ബുമ്ര കളിക്കണം എന്ന ആവശ്യം ശക്തമാണ്.
Also Read: "സ്റ്റോക്ക്സ് പന്തെറിയുന്നു; ബാറ്റ് ചെയ്യുന്നു; റൺഔട്ടാക്കുന്നു; ബുമ്ര ജോലിഭാരവും പറഞ്ഞ് കരയുന്നു"
മാത്രമല്ല നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയിച്ചാൽ പരമ്പര 3-1ന് അവർ സ്വന്തമാക്കും. പിന്നെ അഞ്ചാം ടെസ്റ്റിന് പ്രാധാന്യമില്ല. അതിനാൽ നാലാം ടെസ്റ്റ് ബുമ്ര കളിച്ച് ടീമിനെ പരമ്പരയിൽ ഒപ്പമെത്തിക്കാനാണ് ശ്രമിക്കേണ്ടത് എന്ന വാദങ്ങൾ ശക്തമാണ്.
Read More: india Vs England: പൊരുതി വീണ് ഇന്ത്യ; ഇംഗ്ലണ്ടിന് 22 റൺസ് ജയം; 2-1ന് മുൻപിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us