/indian-express-malayalam/media/media_files/2025/02/23/WxSRc2qwZDGz1h57wFIt.jpg)
വിരാട് കോഹ്ലി: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
Virat Kohli ICC Twenty20 Ranking: 2024 ജൂൺ 29ന് ആണ് വിരാട് കോഹ്ലി ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ട്വന്റി20യോട് വിടപറഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ ഇന്ത്യൻ മുൻ ക്യാപ്റ്റന്റെ ട്വന്റി20 റാങ്കിങ് പോയിന്റ് 897ൽ നിന്ന് 909ൽ എത്തി എന്നതാണ് എല്ലാവരേയും കൗതുകത്തിലാക്കുന്നത്. എങ്ങനെയാണ് ഇത് സംഭവിച്ചത്?
ട്വന്റി20 റാങ്കിങ്ങിൽ കോഹ്ലിയുടെ റേറ്റിങ് 900ന് മുകളിൽ എത്തിയതോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി മൂന്ന് ഫോർമാറ്റിലും ഐസിസി ബാറ്റിങ് റാങ്കിങ്ങിൽ 900ന് മുകളിൽ റേറ്റിങ് കണ്ടെത്തുന്ന കളിക്കാരനായി കോഹ്ലി മാറി. കോഹ്ലിയുടെ ട്വന്റി20 റേറ്റിങ് ഉയരാൻ കാരണമായത് ഐസിസിയുടെ 'ഹിസ്റ്റോറിക്കൽ റിവിഷൻ' എന്ന രീതിയാണ്.
Also Read:പൊരുതി വീണ് ഇന്ത്യ; ഇംഗ്ലണ്ടിന് 22 റൺസ് ജയം; 2-1ന് മുൻപിൽ
കഴിഞ്ഞുപോയ മത്സരങ്ങളുടെ ഫലങ്ങൾ വീണ്ടും പരിശോധിച്ച് നോക്കി റാങ്കിങ് ഐസിസി പുനരവലോകനം ചെയ്യാറുണ്ട്. മത്സരത്തെ സംബന്ധിച്ചുള്ള വിവരങ്ങളിൽ തെറ്റായി എന്തെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഈ ഹിസ്റ്റോറിക്കൽ റിവിഷനിലൂടെ ശരിയാക്കും. ഇതിലൂടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും റേറ്റിങ് പോയിന്റ് ഐസിസി കണക്ക് കൂട്ടും.
Also Read:'ഞങ്ങൾക്ക് ഇത് തമാശ; ഇതിനപ്പുറവും ചെയ്യും'; ഇംഗ്ലണ്ടുകാരുടെ വായടപ്പിച്ച് രവി ശാസ്ത്രി
ഫോർമാറ്റിൽ നിന്ന് വിരമിച്ച താരത്തിന്റേയും കളി തുടരുന്ന താരത്തിന്റേയുമെല്ലാം റേറ്റിങ് പോയിന്റ് ഈ വിധം പുനപരിശോധിക്കും. അതിനാൽ ഒരു വർഷത്തോളമായി വിരാട് കോഹ്ലി ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ് എങ്കിലും താരത്തിന്റെ പഴയ പ്രകടനങ്ങൾ പുനപരിശോധിച്ചതിൽ നിന്നായിരിക്കാം ഇപ്പോൾ ഈ 12 പോയിന്റ് വന്നിരിക്കുന്നത്.
Also Read:ജഡജയുടെ ഓട്ടം തടഞ്ഞ് പിടിച്ചുവെച്ച് കാർസെ; കൊമ്പുകോർത്ത് താരങ്ങൾ; വിഡിയോ
ഇതോടെ ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി20യിലും ഐസിസി റാങ്കിങ്ങിൽ 900 റേറ്റിങ് തൊടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബാറ്ററായി ഇന്ത്യയുടെ റൺമെഷീൻ മാറി. വിരമിച്ച് ഒരു വർഷം പിന്നിടുമ്പോഴും കോഹ്ലിയുടെ പ്രഭാവം ക്രിക്കറ്റിൽ തുടരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ആരാധകർ പറയുന്നു.
Read More: സഞ്ജു വൈസ് ക്യാപ്റ്റൻ; സഹോദരൻ സാലി കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.