/indian-express-malayalam/media/media_files/2025/07/14/ravindra-jadeja-and-brydon-carse-2025-07-14-21-26-46.jpg)
Ravindra Jadeja and Brydon Carse: (Screengrab)
ലോർഡ്സ് അഞ്ചാം ദിനം ത്രില്ലർ പോരാട്ടത്തിന് വേദിയായപ്പോൾ രവീന്ദ്ര ജഡേജയും ബ്രൈഡൻ കാർസെയും തമ്മിൽ കൊമ്പുകോർത്തു. ഇന്ത്യൻ ബാറ്റർമാർ റൺസിനായി ഓടുന്നതിന് ഇടയിൽ കാർസെ തടസം സൃഷ്ടിച്ചതാണ് പ്രകോപനമായത്. ജഡേജയുമായി കൂട്ടിയിടിച്ചതിന് പുറമെ ഇന്ത്യൻ താരത്തെ പിടിച്ചുവെക്കാനും കാർസെ ശ്രമിച്ചു. ഇതോടെ കാർസെയും ജഡേജയും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് ഇടപെട്ടാണ് ഇരുവരേയും പിന്തിരിപ്പിച്ചത്.
അഞ്ചാം ദിനം ജയം പിടിക്കാനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഇടയിൽ ഇന്ത്യൻ ഇന്നിങ്സിന്റെ 37ാം ഓവറിൽ ആണ് ഈ സംഭവം. കാർസെയ്ക്ക് എതിരെ തേർഡ് മാനിലേക്ക് കളിച്ച് ഡബിൾ ഓടിയെടുക്കാനാണ് ജഡേജ ശ്രമിച്ചത്. എന്നാൽ ഇംഗ്ലണ്ട് സീമറുടേയും ഇന്ത്യൻ ബാറ്ററുടേയും ശ്രദ്ധ പന്തിലേക്കായതോടെ പിച്ചിന് നടുവിൽ വെച്ച് ഇരുവരും കൂട്ടിയിടിച്ചു.
Also Read: Vaibhav Suryavanshi: ബാറ്റിങ്ങിൽ നിരാശ; എന്നാൽ ബോളുകൊണ്ട് റെക്കോർഡിട്ട് വൈഭവ്
തന്നെ പിടിച്ചുവെക്കാനുള്ള കാർസെയുടെ ശ്രമത്തിൽ ക്ഷുഭിതനായ ജഡേജ ഓട്ടം പൂർത്തിയാക്കിയതിന് പിന്നാലെ കാർസെയുടെ നേരെ വരികയായിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ ചൂടേറിയ വാക്കേറ്റമുണ്ടായി. ഇന്ത്യയുടെ വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ ലോർഡ്സിൽ ഇന്ത്യയെ ജയിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം.
DRAMA BETWEEN RAVINDRA JADEJA AND CARSE .!!
— MANU. (@IMManu_18) July 14, 2025
- Ben Stokes came and chatting Both Jaddu & Carse.!!!
pic.twitter.com/x853nsoOGt
Also Read: india Vs England Test: സ്കോർ ടൈ ആയത് തലവേദന; കണക്കുകൾ ഇന്ത്യക്ക് എതിര്
147-9 എന്ന സ്കോറിലേക്ക് വീണ് തോൽവി മുൻപിൽ കണ്ട ഇന്ത്യയെ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ മുൻപോട്ട് കൊണ്ടുപോയത്. എന്നാൽ ജയത്തിലേക്ക് എത്താനായില്ല. 50ൽ അധികം പന്തുകൾ നേരിട്ട് നിതീഷ് കുമാർ റെഡ്ഡിയും ജസ്പ്രീത് ബുമ്രയും ജഡേജയ്ക്ക് വേണ്ട പിന്തുണ നൽകിയിരുന്നു.
Read More: 'എന്റെ വിവാഹ ദിനം നശിപ്പിച്ചു'; ജാവേദ് മിയാൻദാദിനെതിരെ ആമിർ ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us