scorecardresearch

Vaibhav Suryavanshi: ബാറ്റിങ്ങിൽ നിരാശ; എന്നാൽ ബോളുകൊണ്ട് റെക്കോർഡിട്ട് വൈഭവ്

Vaibhav Suryavanshi Bowling Record: ഇടംകയ്യൻ ഓർത്തഡോക്സ് ബോളറായ വൈഭവ് സൂര്യവൻഷിയുടെ കൈകളിലേക്ക് ആയുഷ് മാത്രേ പന്ത് നൽകി. 45ാം ഓവറിന്റെ അവസാന പന്തിൽ ലോ ഫുൾ ടോസ് ഡെലിവറിയാണ് വൈഭവിൽ നിന്ന് വന്നത്.

Vaibhav Suryavanshi Bowling Record: ഇടംകയ്യൻ ഓർത്തഡോക്സ് ബോളറായ വൈഭവ് സൂര്യവൻഷിയുടെ കൈകളിലേക്ക് ആയുഷ് മാത്രേ പന്ത് നൽകി. 45ാം ഓവറിന്റെ അവസാന പന്തിൽ ലോ ഫുൾ ടോസ് ഡെലിവറിയാണ് വൈഭവിൽ നിന്ന് വന്നത്.

author-image
Sports Desk
New Update
Vaibhav Suryavanshi Bowling Record

Vaibhav Suryavanshi created new bowling record: (Screengrab)

ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പമുള്ള ആദ്യ യൂത്ത് ടെസ്റ്റിൽ ബാറ്റുകൊണ്ട് തിളങ്ങാൻ വൈഭവ് സൂര്യവൻഷിക്ക് സാധിച്ചിരുന്നില്ല. 14 റൺസ് മാത്രം എടുത്ത് വൈഭവ് മടങ്ങി. എന്നാൽ ബാറ്റിങ്ങിൽ പുതിയ റെക്കോർഡ് ഇടാൻ സാധിച്ചില്ലെങ്കിലും ബോളിങ്ങിൽ തിളങ്ങി ഒരു വമ്പൻ നേട്ടം തന്റെ പേരിലാക്കുകയാണ് ഇന്ത്യയുടെ പതിനാലുകാരൻ. 

Advertisment

ഇടംകയ്യൻ ഓർത്തഡോക്സ് ബോളറായ വൈഭവ് സൂര്യവൻഷിയുടെ കൈകളിലേക്ക് ക്യാപ്റ്റൻആയുഷ് മാത്രേ പന്ത് നൽകിയത് വെറുതെയായില്ല. 45ാം ഓവറിന്റെ അവസാന പന്തിൽ ലോ ഫുൾ ടോസ് ഡെലിവറിയാണ് വൈഭവിൽ നിന്ന് വന്നത്. ഈ ഡെലിവറിയിൽ ലോങ് ഓഫിലേക്ക് കളിച്ച ഇംഗ്ലണ്ട് അണ്ടർ 19 താരം ഇന്ത്യയുടെ ഹെനിൽ പട്ടേലിന്റെ കൈകളിൽ ഒതുങ്ങി. 

Also Read: india Vs England Test: സ്കോർ ടൈ ആയത് തലവേദന; കണക്കുകൾ ഇന്ത്യക്ക് എതിര്

വൈഭവിന്റെ യൂത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ വിക്കറ്റായി ഇത് മാറി. 14 വയസും 107 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് യൂത്ത് ടെസ്റ്റിൽ ഇന്ത്യക്കായി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. യൂത്ത് ടെസ്റ്റിൽ വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി വൈഭവ് മാറി. 

Advertisment

Also Read: Vaibhav Suryavanshi: റെഡ് ബോളിൽ നിരാശപ്പെടുത്തി വൈഭവ്; സെഞ്ചുറിയടിച്ച് ആയുഷ്

2019ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ യൂത്ത് ടെസ്റ്റിൽ വിക്കറ്റ് വീഴ്ത്തിയ മനിഷിയുടെ പേരിലുള്ള റെക്കോർഡ് ആണ് വൈഭവ് മറികടന്നത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു ഈ മത്സരം. യൂത്ത് ടെസ്റ്റിൽ 13 വയസും 241 ദിവസവും പ്രായമുള്ളപ്പോൾ വിക്കറ്റ് പിഴുത പാക്കിസ്ഥാന്റെ മഹ്മൂദ് മാലിക്ക്, 13 വയസും 251 ദിവസവും പ്രായമുള്ളപ്പോൾ വിക്കറ്റ് വീഴ്ത്തിയ ഹിദായത്തുള്ള ഖാൻ എന്നിവരാണ് ഈ റെക്കോർഡിൽ വൈഭവിന് മുൻപിലുള്ളത്. 

Also Read: IND vs ENG: 'ഞങ്ങൾക്ക് ഇത് തമാശ; ഇതിനപ്പുറവും ചെയ്യും'; ഇംഗ്ലണ്ടുകാരുടെ വായടപ്പിച്ച് രവി ശാസ്ത്രി

ഇംഗ്ലണ്ട് അണ്ടർ 19 ടീമിന് എതിരെ ഒൻപത് ഓവർ എറിഞ്ഞപ്പോൾ തന്നെ വൈഭവ് രണ്ട് വിക്കറ്റ് പിഴുതു. റൺ വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ചാണ് വൈഭവിന്റെ ബോളിങ്. നേരത്തെ ആയുഷ് മാത്രേയുടെ സെഞ്ചുറി ബലത്തിൽ 540 റൺസ് ആണ് ഇന്ത്യ അണ്ട 19 ടീം ഒന്നാം ഇന്നിങ്സിൽ കണ്ടെത്തിയത്.

Read More: 'എന്റെ വിവാഹ ദിനം നശിപ്പിച്ചു'; ജാവേദ് മിയാൻദാദിനെതിരെ ആമിർ ഖാൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: