/indian-express-malayalam/media/media_files/2025/07/14/ravindra-jadeja-and-mohammed-siraj-2025-07-14-21-55-00.jpg)
Ravindra Jadeja and Mohammed Siraj: (Indian Cricket Team, Instagram)
india Vs England 3rd Test: ലോർഡ്സിലെ ഇന്ത്യൻ ഇന്നിങ്സിലെ 75ാം ഓവറിലെ അഞ്ചാമത്തെ ഡെലിവറി. ബാഷിറിന്റെ ഓഫ് സ്റ്റംപിന് പുറത്തായെത്തിയ പന്ത് മുഹമ്മദ് സിറാജിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സ്റ്റംപ് ഇളക്കി. അടുത്തെങ്ങും അതിന്റെ നിരാശ സിറാജിന് മറക്കാനായേക്കില്ല. രണ്ടാം ഇന്നിങ്സിൽ താൻ നേരിട്ട 30ാമത്തെ പന്തിൽ സിറാജ് വീണതോടെ ഇന്ത്യയുടെ പൊരുതൽ അവസാനിച്ചു. ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി.
193 എന്ന വിജയ ലക്ഷ്യം മറികടന്ന് പരമ്പരയിൽ 2-1ന് മുൻപിലെത്തും എന്ന ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ വെറുതെയായി. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ നടത്തിയ പൊരുതൽ ഫലം കണ്ടില്ല. വിജയ ലക്ഷ്യത്തിൽ നിന്ന് 22 റൺസ് അകലെ ഇന്ത്യ വീണു. 170 റൺസിന് ലോർഡ്സിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് അവസാനിച്ചതോടെ പരമ്പരയിൽ ലീഡെടുത്ത് ബെൻ സ്റ്റോക്ക്സും സംഘവും.
Also Read: IND vs ENG: 'ഞങ്ങൾക്ക് ഇത് തമാശ; ഇതിനപ്പുറവും ചെയ്യും'; ഇംഗ്ലണ്ടുകാരുടെ വായടപ്പിച്ച് രവി ശാസ്ത്രി
82-7 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തിയപ്പോൾ സ്കോർ 100 കടക്കുമോ എന്ന ആശങ്ക പോലും ഉയർന്നു. എന്നാൽ 53 പന്തുകളാണ് ജഡേജയ്ക്ക് ഒപ്പം നിന്ന് നിതീഷ് കുമാർ റെഡ്ഡി നേരിട്ടത്. ബുമ്ര നേരിട്ടത് 54 പന്തുകളും. എന്നാൽ ഇന്ത്യ വിജയ ലക്ഷ്യത്തിനരികെ പൊരുതി വീഴുമ്പോഴും 181 പന്തിൽ നിന്ന് 61 റൺസോടെ രവീന്ദ്ര ജഡേജ പുറത്താവാതെ നിന്നു.
Also Read: India Vs England Test: സ്കോർ ടൈ ആയത് തലവേദന; കണക്കുകൾ ഇന്ത്യക്ക് എതിര്
41-1 എന്ന നിലയിൽ നിൽക്കുമ്പോൾ കരുൺ നായരുടെ വിക്കറ്റ് പിഴുത് കാർസെയാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. നൈറ്റ് വാച്ച്മാൻ ആകാശ് ദീപിനും പിടിച്ചുനിൽക്കാനായില്ല. അഞ്ചാം ദിനം ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 135 റൺസ്. ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയത് ആറ് വിക്കറ്റ്.
Also Read: Vaibhav Suryavanshi: ബാറ്റിങ്ങിൽ നിരാശ; എന്നാൽ ബോളുകൊണ്ട് റെക്കോർഡിട്ട് വൈഭവ്
പന്തിനേയും വാഷിങ്ടൺ സുന്ദറിനേയും ആർച്ചർ മടക്കി. ഇതിനിടയിൽ രാഹുലിനെ സ്റ്റോക്ക്സ് വിക്കറ്റിന് മുൻപിൽ കുടുക്കുകയും ചെയ്തതോടെ ഇന്ത്യ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു. ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് ആണ് കളിയിലെ താരം.
Read More: 'എന്റെ വിവാഹ ദിനം നശിപ്പിച്ചു'; ജാവേദ് മിയാൻദാദിനെതിരെ ആമിർ ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us