/indian-express-malayalam/media/media_files/2025/07/08/sanju-samson-and-saly-samson-2025-07-08-19-04-00.jpg)
Sanju Samson and Saly Samson: (Instagram)
കേരള ക്രിക്കറ്റ് ലീഗ് ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി സാലി സാംസണിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണിന്റെ സഹോദരനാണ് സാലി. സഞ്ജു സാംസൺ ആണ് വൈസ് ക്യാപ്റ്റൻ എന്നതും ആരാധകരെ കൗതുകത്തിലാക്കുന്നു.
28 ലക്ഷം രൂപയ്ക്കായിരുന്നു സഞ്ജു സാംസണിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിനെ സ്വന്തമാക്കാനായി കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ അനുവദനീയമായ ലേലത്തുകയിലെ പകുതിയും ചിലവഴിച്ചിരുന്നു.
Also Read: Vaibhav Suryavanshi: ബാറ്റിങ്ങിൽ നിരാശ; എന്നാൽ ബോളുകൊണ്ട് റെക്കോർഡിട്ട് വൈഭവ്
രണ്ടാം സീസണിന് മുൻപായി കളിക്കാരെ ടീമിൽ നിലനിർത്താതിരുന്നതോടെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിന് 28 ലക്ഷം രൂപയ്ക്ക് സഞ്ജുവിനെ സ്വന്തമാക്കാനായത്. സഞ്ജുവും ഓൾറൗണ്ടർ കൂടിയായ സാലിയും ഒരുമിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സിനായി തകർത്തടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
Also Read: india Vs England Test: സ്കോർ ടൈ ആയത് തലവേദന; കണക്കുകൾ ഇന്ത്യക്ക് എതിര്
അടിസ്ഥാന വിലയായ 75000 രൂപയ്ക്ക് ആണ് സാലിയെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെത്തിച്ചത്. 34കാരനായ സാലി സാംസൺ 2021ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ലിസ്റ്റ് എയിൽ ആറു മത്സരങ്ങൾ കളിച്ചു. വലംകയ്യൻ ബാറ്ററാണ് സാലി. അഗ്രസീവ് ബാറ്റിങ് ശൈലിയാണ് സാലിയുടേയും.
Also Read: IND vs ENG: 'ഞങ്ങൾക്ക് ഇത് തമാശ; ഇതിനപ്പുറവും ചെയ്യും'; ഇംഗ്ലണ്ടുകാരുടെ വായടപ്പിച്ച് രവി ശാസ്ത്രി
സാലി അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനായി കളിച്ചിട്ടുണ്ട്. കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു സഞ്ജുവിന്റെ സഹോദരൻ. ഓഗസ്റ്റ് 21ന് ആണ് കേരള ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നത്. സെപ്റ്റംബർ ആറ് വരെയാണ് ടൂർണമെന്റ്. തിരുവനന്തപുരത്താണ് മത്സരങ്ങൾ.
Read More: 'എന്റെ വിവാഹ ദിനം നശിപ്പിച്ചു'; ജാവേദ് മിയാൻദാദിനെതിരെ ആമിർ ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us