scorecardresearch

ഇന്ത്യ ജയിച്ചിട്ടില്ലാത്ത മാഞ്ചസ്റ്റർ; അവിടെ കയറി 17ാം വയസിൽ സെഞ്ചുറിയടിച്ച സച്ചിൻ; വേറെന്ത് പ്രചോദനം വേണം ഗില്ലിന്?

India Vs England Fourth Test: ഓൾഡ് ട്രഫോർഡിൽ അവസാനമായി സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റർ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ആണ്. അതും സച്ചിന്റെ 17ാം വയസിൽ

India Vs England Fourth Test: ഓൾഡ് ട്രഫോർഡിൽ അവസാനമായി സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റർ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ആണ്. അതും സച്ചിന്റെ 17ാം വയസിൽ

author-image
Sports Desk
New Update
Shubman Gill and Sachin Tendulkar

Shubman Gill and Sachin Tendulkar: (Source: Instagram)

india Vs England Test 4th Test: 90 വർഷത്തിന് ഇടയിൽ ഒൻപത് ടെസ്റ്റുകൾ ആണ് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ ഇന്ത്യ കളിച്ചത്. ഒൻപത് ടെസ്റ്റുകൾ കളിച്ചിട്ടും ഒരു ജയം പോലും ഇന്ത്യക്ക് നേടാനാവാത്ത രണ്ട് ഗ്രൗണ്ടുകളിൽ ഒന്നാണ് ഓൾഡ് ട്രഫോർഡ്. ഇവിടേക്കാണ് ആൻഡേഴ്സ്ൻ-ടെണ്ടുൽക്കർ ടെസ്റ്റ് പരമ്പര 2-2ന് സമനിലയിലാക്കാൻ ലക്ഷ്യമിട്ട് ശുഭ്മൻ ഗില്ലിന്റെ ഇന്ത്യ ഇറങ്ങുന്നത്. വിജയക്കണക്കുകൾ മാഞ്ചസ്റ്ററിൽ ഇന്ത്യക്ക് പറയാനില്ലെങ്കിലും ഇംഗ്ലണ്ടിന്റെ ഈ ഉരുക്കുകോട്ടയിൽ കയറി സെഞ്ചുറിയടിച്ച സച്ചിന്റെ ക്ലാസിക് ഇന്നിങ്സ് ഗില്ലിനും കൂട്ടർക്കും പ്രചോദനമാകും. 

Advertisment

ഓൾഡ് ട്രഫോർഡിൽ അവസാനമായി സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റർ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ആണ്. അതും സച്ചിന്റെ 17ാം വയസിൽ. നാലാം ഇന്നിങ്സിലാണ് സച്ചിന്റെ സെഞ്ചുറി വന്നത്. സച്ചിന്റെ വിദേശ മണ്ണിലെ ആദ്യ സെഞ്ചുറിയായി ഇത് മാറി. 

Also Read: യുവരാജും ഷാഹിദ് അഫ്രീദിയുമെല്ലാം നേർക്കുനേർ; എവിടെ കാണാം ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പ്?

408 റൺസ് ആണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് മുൻപിലേക്ക് എത്തിയത്. സച്ചിൻ ഓൾഡ് ട്രഫോർഡിൽ അന്ന് ക്രീസിലേക്ക് വരുമ്പോൾ ഇന്ത്യയുടെ സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 109. ഇംഗ്ലീഷ് ബോളിങ് നിരയ്ക്ക് മുൻപിൽ നെഞ്ചുവിരിച്ച് ഇന്ത്യയുടെ പതിനേഴുകാരൻ. 189 പന്തിൽ നിന്ന് 119 റൺസോടെ സച്ചിൻ പുറത്താവാതെ നിന്നു. 

Advertisment

225 മിനിറ്റാണ് ആ പതിനേഴുകാരൻ അന്ന് ക്രീസിൽ നിന്നത്. 17 ഫോറും സച്ചിന്റെ ബാറ്റിൽ നിന്ന് വന്നു. സച്ചിന്റെ മികവിൽ അഞ്ചാം ദിനം കളി സമനിലയിൽ അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ സ്കോർ 343-6. പ്രതിഭാസ താരമാണ് താനെന്ന് ക്രിക്കറ്റ് ലോകത്തിന് മുൻപിൽ സച്ചിൻ പ്രഖ്യാപിച്ച ഇന്നിങ്സ് ആണ് അവിടെ ഓൾഡ് ട്രഫോർഡിൽ കണ്ടത്. 

Also Read: 'ബുമ്രയെ ജഡേജ വിശ്വസിച്ചില്ല'; ലോർഡ്സിലെ തോൽവിയിൽ ജഡ്ഡുവിനെ പഴിച്ച് മുൻ താരം

അവസാനം ഇന്ത്യ മാഞ്ചസ്റ്ററിൽ കളിച്ചത് 11 വർഷം മുൻപ്

11 വർഷം മുൻപാണ് ഇന്ത്യ അവസാനമായി ഓൾഡ് ട്രഫോർഡിൽ ടെസ്റ്റ് കളിച്ചത്. എം എസ് ധോണിയുടെ ഇന്ത്യ ഇവിടെ ഇന്നിങ്സ് തോൽവിയിലേക്ക് വീണു. അന്ന് ഇന്ത്യയുടെ ഇന്നിങ്സിൽ ആറ് കളിക്കാരാണ് പൂജ്യത്തിന് പുറത്തായത്. 

1936ൽ ആണ് ഇന്ത്യ ആദ്യമായി ഓൾഡ് ട്രഫോർഡിൽ ടെസ്റ്റ് കളിച്ചത്. അന്ന് മത്സരം സമനിലയിലായി. 1946ൽ ഇന്ത്യ വീണ്ടും ഈ ഗ്രൗണ്ടിലേക്ക് എത്തിയപ്പോഴും സമനിലയിൽ കളി അവസാനിച്ചു. 1952ലെ ഇന്ത്യയുടെ ഓൾഡ് ട്രഫോർഡ് ടെസ്റ്റിൽ ഇംഗ്ലണ്ട് ജയം പിടിച്ചത് ഇന്നിങ്സിനും 207 റൺസിനുമാണ്. 

Also Read: ഇംഗ്ലണ്ടിൽ നിറഞ്ഞാടി; 6 കളിയിൽ നിന്ന് വൈഭവിന് ലഭിച്ച പ്രതിഫല കണക്ക്

1959ലെ ടെസ്റ്റിൽ ഇവിടെ ഇന്ത്യ തോൽവി വഴങ്ങിയത് 171 റൺസിന്. 1971ലെ ഇന്ത്യ-ഇംഗ്ലണ്ട് ഓൾഡ് ട്രഫോർഡ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. 1974ൽ ഇംഗ്ലണ്ട് ഇന്ത്യയെ ഇവിടെ 113 റൺസിന് തോൽപ്പിച്ചു. 1982ലും 1990ലും ഇവിടെ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. 2014ലെ ധോണിയുടെ ഇന്ത്യ ഇവിടെ ഇന്നിങ്സിനും 54 റൺസിനാണ് തോറ്റത്.

Read More: 'ബുമ്രയുടെ വിരലിനോ തോളിനോ പരുക്കേൽപ്പിക്കാൻ പറഞ്ഞു'; ആരോപണവുമായി കൈഫ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: