scorecardresearch

8-4ന് തകർന്നു; ബ്രോഡിന്റെ മൂക്കെല്ല് തകർത്തു; മാഞ്ചസ്റ്ററിലെ 2014ലെ ഇന്ത്യ

India Vs England Manchester Test: ധോണി കണ്ടെത്തിയ 71 റൺസ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു. ധോണിയുടെ കരിയറിലെ മികച്ച ഇന്നിങ്സുകളിൽ ഒന്നായും അത് മാറി

India Vs England Manchester Test: ധോണി കണ്ടെത്തിയ 71 റൺസ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു. ധോണിയുടെ കരിയറിലെ മികച്ച ഇന്നിങ്സുകളിൽ ഒന്നായും അത് മാറി

author-image
Sports Desk
New Update
Shubman Gill and MS Dhoni

Shubman Gill and MS Dhoni: (Source: X)

എം എസ് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ഓൾഡ് ട്രഫോർഡിൽ ടെസ്റ്റ് കളിച്ചത്. 2014ലെ ആ ടെസ്റ്റിൽ ടോസ് നേടിയ ധോണി ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ ആദ്യ 31 പന്തിന് ഇടയിൽ ഇന്ത്യയുടെ ടോപ് 4 ബാറ്റർമാർ ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചെത്തി. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ഉണ്ട് ആ നാല് പേരുടെ കൂട്ടത്തിൽ. ആ ഓർമ മനസിലുള്ള ഗംഭീർ എന്ത് തന്ത്രമാവും ഗില്ലിനൊപ്പം ചേർന്ന് തയ്യാറാക്കുക? 

Advertisment

8-4 എന്ന നിലയിൽ ഇന്ത്യയുടെ സ്കോർ നിൽക്കുമ്പോഴാണ് ധോണി ഓൾഡ് ട്രഫോർഡിൽ ക്രീസിലേക്ക് വരുന്നത്. ഒരുവശത്ത് ധോണി ഉറച്ച് നിന്നെങ്കിലും കൂട്ടത്തകർച്ച തടയാനായില്ല. എന്നാൽ ധോണി കണ്ടെത്തിയ 71 റൺസ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു. ധോണിയുടെ കരിയറിലെ മികച്ച ഇന്നിങ്സുകളിൽ ഒന്നായും അത് മാറി. 

Also Read: യുവരാജും ഷാഹിദ് അഫ്രീദിയുമെല്ലാം നേർക്കുനേർ; എവിടെ കാണാം ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പ്?

200 മിനിറ്റ് ആണ് ധോണി ക്രീസിൽ നിന്നത്. 133 പന്തുകൾ നേരിട്ട് 71 റൺസ് എടുത്തപ്പോൾ 15 ഫോറുകൾ ധോണിയുടെ ബാറ്റിൽ നിന്ന് വന്നു. 152 റൺസിന് ഇന്ത്യ പുറത്തായപ്പോൾ ധോണിയെ കൂടാതെ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് രഹാനെയും അശ്വിനും മാത്രം. 

Advertisment

Also Read: 'ബുമ്രയെ ജഡേജ വിശ്വസിച്ചില്ല'; ലോർഡ്സിലെ തോൽവിയിൽ ജഡ്ഡുവിനെ പഴിച്ച് മുൻ താരം

മാൻ ഓഫ് ദ് മാച്ചിന്റെ മൂക്കെല്ല് തകർത്തു

ആറ് വിക്കറ്റ് വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ് ആണ് ഇന്ത്യയ്ക്ക് മുൻപിൽ വില്ലനായത്. എന്നാൽ ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ബ്രോഡിന്റെ മൂക്ക് ബൗൺസർ എറിഞ്ഞ് വരുൺ ആരോൺ തകർത്തു. ആരോണിനെതിരെ ബ്രോഡ് തുടരെ സിക്സ് പറത്തിയിരുന്നു. പിന്നാലെയാണ് ബ്രോഡിന്റെ മൂക്ക് തകർത്ത ആരോണിന്റെ ഷോർട്ട് പിച്ച് പന്ത് വന്നത്. 

Also Read: ഇംഗ്ലണ്ടിൽ നിറഞ്ഞാടി; 6 കളിയിൽ നിന്ന് വൈഭവിന് ലഭിച്ച പ്രതിഫല കണക്ക്

ബ്രോഡിന് പിന്നെ ശസ്ത്രക്രിയക്ക് വിധേയനാവേണ്ടി വന്നിരുന്നു. മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ട് ജയിക്കുന്നത് ആശുപത്രി കിടക്കയിൽ കിടന്നാണ് ബ്രോഡ് കണ്ടത്. എന്നാൽ തൊട്ടടുത്ത ടെസ്റ്റിൽ പ്രൊട്ടക്റ്റീവ് ഫെയ്സ് മാസ്ക് ധരിച്ച് ബ്രോഡ് കളിക്കാനിറങ്ങി. 

Read More: 'ബുമ്രയുടെ വിരലിനോ തോളിനോ പരുക്കേൽപ്പിക്കാൻ പറഞ്ഞു'; ആരോപണവുമായി കൈഫ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: