/indian-express-malayalam/media/media_files/Ne7XHrN7cVqtn9GIaU2w.jpg)
സഞ്ജു സാംസൺ, വിരാട് കോഹ്ലി, യഷ് ദയാൽ(ഫയൽ ഫോട്ടോ)
അടുത്ത ഐപിഎൽ സീസണിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ആരാധകർ. ആരാധകരുടെ ആകാംക്ഷയ്ക്ക് ആശ്വാസമേകി ഐപിഎൽ 18ാം സീസണിന്റെ മത്സരക്രമങ്ങളും വേദികളും ഇന്ന് ബിസിസിഐ പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം 5.30നാണ് ഷെഡ്യൂൾ പുറത്തിറക്കുക.
14 മത്സരങ്ങൾ തന്നെയാവും ലീഗ് ഘട്ടത്തിൽ ഓരോ ടീമും കളിക്കുക. കഴിഞ്ഞ സീസണിൽ കിരീടം ചൂടിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് തങ്ങളുടെ ഹോം ഗ്രൌണ്ടായ ഈഡൻ ഗാർഡനിൽ സീസണിലെ ഉദ്ഘാടന മത്സരം കളിക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആയിരിക്കും മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ നേരിടുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
🚨 BIG UPDATE 🚨
— Johns. (@CricCrazyJohns) February 16, 2025
IPL 2025 SCHEDULE COMING TODAY.
Live on Star network & JioHotstar from 5.30 pm IST. pic.twitter.com/e8At1qJJtz
രണ്ട് മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിലെ കലാശപ്പോരാട്ടം മെയ് 25നായിരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഈഡൻ ഗാർഡൻസിലായിരിക്കും ഫൈനൽ എന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ ചാംപ്യന്മാരുടെ ഹോം ഗ്രൌണ്ടിൽ ഫൈനൽ മത്സരം നടത്തുന്നതാണ് ഐപിഎല്ലിലെ പതിവ്.
ചെന്നൈ സൂപ്പർ കിങ്സ്-മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരങ്ങളിലേക്കാണ് പ്രധാനമായും ആരാധകരുടെ ശ്രദ്ധ. ഞായറാഴ്ചകളിൽ രണ്ട് മത്സരങ്ങൾ ഉണ്ടായേക്കും എന്നുമാണ് സൂചനകൾ.
ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപനം എത്ര മണിക്ക്?
ഇന്ത്യൻ സമയം വൈകുന്നേരം 5.30നാണ് ഐപിഎൽ 18ാം സീസൺ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നത്.
ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപനത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ കാണാം?
ജിയോ ഹോട്ട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപനത്തിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടാവും
ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപനത്തിന്റെ ലൈവ് ടെലികാസ്റ്റിങ് എവിടെ?
ടെലിവിഷനിൽ ഐപിഎൽ ഷെഡ്യൂൾ പ്രഖ്യാപനം സ്റ്റാർസ്പോർട്സ് നെറ്റ്വർക്കുകളിൽ കാണാം.
Read More
- Women Premier League: അവസാന പന്ത് വരെ ആവേശം; സജനയ്ക്ക് പിടിച്ചുകെട്ടാനായില്ല; ഡൽഹിക്ക് ത്രില്ലങ് ജയം
- Kerala Blasters: വീണ്ടും വമ്പ് കാണിച്ച് മോഹൻ ബഗാൻ; 3-0ന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
- Women Premier League: സജന ഒരു റൺസിന് പുറത്ത്; ഡൽഹിക്ക് 165 റൺസ് വിജയ ലക്ഷ്യം
- india vs Pakistan: 'കോഹ്ലിയെ കെട്ടിപ്പിടിക്കരുത്'; പാക്കിസ്ഥാൻ കളിക്കാർക്ക് ആരാധകരുടെ മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us