/indian-express-malayalam/media/media_files/ZaugVqT76I3Mhd768fUF.jpg)
ചിത്രം: എക്സ്
ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷകൾ ഉടൻ ക്ഷണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. നിലവിലെ ഇന്ത്യൻ ടീം പരിശീലകൻ രാഹുൻ ദ്രാവിഡിന് മുഖ്യപരിശീലക സ്ഥാനത്ത് തുടരുന്നതിനുള്ള കാലവധി ടി20 ലോകകപ്പിന് ശേഷം അവസാനിക്കും. ഇതാണ് പുതിയ അപേക്ഷകൾ ക്ഷണിക്കാൻ കാരണം.
ദ്രാവിഡിന് പരിശീലക സ്ഥാനത്ത് തുടരണമെങ്കിൽ വീണ്ടും അപേക്ഷിക്കാമെന്നും ജയ് ഷാ വ്യക്തമാക്കി. "ഹെഡ് കോച്ച് സ്ഥാനത്തേക്കുള്ള അപേക്ഷകൾ ഉടൻ ക്ഷണിക്കും. ദ്രാവിഡിന് വീണ്ടും അപേക്ഷിക്കണമെങ്കിൽ അതാവാം. മാനദണ്ഡങ്ങൾ തീരുമാനിച്ചിട്ടുണ്ട്. അതിനുശേഷമാകും ഉപദേശക സമിതിയുമായി കൂടിയാലോചിച്ച് സപ്പോർട്ട് സ്റ്റാഫിനായുള്ള അപേക്ഷകൾ ക്ഷണിക്കുക," ജയ് ഷ പറഞ്ഞു.
ടി20 ലോകകപ്പിനായി ഇന്ത്യൻ ടീം അടുത്ത മാസം വെസ്റ്റ് ഇൻഡീസിലേക്കും യുഎസിലേക്കും രണ്ടു ബാച്ചുകളായി പോകുമെന്നും ഷാ കൂട്ടിച്ചേർത്തു. ഐപിഎൽ പ്ലെ-ഓഫിൽ കടക്കാത്ത ടീമുകളിലെ കളിക്കാർ മെയ് 24നും, ബാക്കിയുള്ളവർ ഐപിഎല്ലിന് ശേഷവും രാജ്യം വിടും.
ടി20 ലോകകപ്പ് കഴിഞ്ഞ് നടക്കുന്ന മീറ്റിങിൽ 'ഇംപാക്റ്റ് പ്ലെയർ' നിയമത്തെക്കുറിച്ച് എല്ലാ പങ്കാളികളുമായും ബോർഡ് ചർച്ചചെയ്യുമെന്നും ജയ് ഷാ അറിയിച്ചു. ഈ വർഷത്തെ ഐപിഎൽ സീസണിൽ നിരവധി ചർച്ചകൾക്ക് കാരണമായ നിയമമാണ് ഇംപാക്റ്റ് പ്ലയന്റ റൂൾ. നിയമം ഓൾറൗണ്ടർമാരുടെ റോൾ വളരെയധികം കുറച്ചെന്നാണ് പ്രധാന വിമർശനം.
Read More Sports News Here
- 'രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല'; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
- ഹൈദരാബാദിൽ ഫഹദിന്റെ 'ആവേശം' കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.