/indian-express-malayalam/media/media_files/2025/01/15/bAWdEDv3Qr7J12FlMU4o.jpg)
സ്മൃതി മന്ഥാന Photograph: (ഫയൽ ഫോട്ടോ)
BCCI Central Contract Women Cricket: ഇന്ത്യൻ വനിതാ ക്രിക്കറ്റ് കളിക്കാരുടെ വാർഷിക കരാർ സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ച് ബിസിസിഐ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാന, ഓൾറൗണ്ടർ ദീപ്തി ശർമ എന്നീ മൂന്ന് താരങ്ങളാണ് ഗ്രേഡ് എ വിഭാഗത്തിൽ വരുന്നത്. 50 ലക്ഷം രൂപയാണ് ഗ്രേഡ് എ വിഭാഗത്തിൽ വരുന്ന കളിക്കാരുടെ വാർഷിക പ്രതിഫലം.
ഇടംകൈ സ്പിന്നർ രാജേശ്വരി ഗയക് വാദിനെ ബി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കി. മധ്യനിര ബാറ്റർ ജെമിമ റോഡ്രിഗസ്, പേസർ റേണുക താക്കൂർ, വിക്കറ്റ് കീപ്പർ ബാറ്റർ റിച്ചാ ഘോഷ്, ഓപ്പണർ ഷഫാലി വർമ എന്നിവർ ഗ്രൂപ്പ് ബി കാറ്റഗറിയിൽ സ്ഥാനം നിലനിർത്തി. 30 ലക്ഷം രൂപയാണ് ഗ്രൂപ്പ് ബി കാറ്റഗറിയിൽ വരുന്ന കളിക്കാരുടെ വാർഷിക പ്രതിഫലം.
ടിറ്റാസ് സാധു, ഓൾറൗണ്ടർ ശ്രേയങ്ക പാടിൽ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, വിക്കറ്റ് കീപ്പർ ബാറ്റർ ഉമ ഛേത്രി എന്നിവർ പുതിയതായി ബിസിസിഐയുടെ വാർഷിക കരാറിൽ ഇടം നേടി. ഗ്രേഡ് സി കാറ്റഗറിയിലാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നത്. മേഘ്ന സിങ്, ദേവിക വൈദ്യ, എസ് മേഘ്ന, അഞ്ജലി ശർവാണി, ഹർലീൻ ഡിയോൾ എന്നിവർക്ക് ഗ്രേഡ് സിയിലെ സ്ഥാനം നഷ്ടമായി.
View this post on InstagramA post shared by Team india (@indiancricketteam)
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് കളിക്കാരുടെ വാർഷിക കരാർ സംബന്ധിച്ച വിവരങ്ങൾ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ചാംപ്യൻസ് ട്രോഫി കഴിയുന്നതോടെ പുരുഷ ക്രിക്കറ്റ് കളിക്കാരുടെ വാർഷിക കരാർ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ട്വന്റി20 ക്രിക്കറ്റിൽ നിന്നും വിരമിച്ച വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർക്ക് ഗ്രേഡ് എ കാറ്റഗറി നൽകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.