/indian-express-malayalam/media/media_files/2024/12/29/4U44a3jVQrqGScoGLNJv.jpg)
Bumrah: (Screenshot)
ജോലി ഭാരത്തെ തുടർന്ന് ഇന്ത്യൻ സ്റ്റാർ പേസർ ബുമ്ര സിഡ്നി ടെസ്റ്റിൽ ഫിറ്റ്നസ് പ്രശ്നം നേരിട്ടതിനെ വിമർശിച്ച് 1983ലെ ഇന്ത്യയുടെ ലോകകപ്പ് ജേതാവ് ബൽവിന്ദർ സിങ് സന്ധു. 15 ഓവർ എങ്കിലും ഒരു ഇന്നിങ്സിൽ എറിയാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ ടെസ്റ്റ് കളിക്കാൻ വരരുത് എന്നാണ് ബൽവിന്ദർ പറയുന്നത്. വർക്ക് ലോഡ് മാനേജ്മെന്റ് എന്നത് ഓസ്ട്രേലിയക്കാർ കൊണ്ടുവന്ന പദമാണ് എന്നും അതിനോട് താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോലിഭാരമോ? എത്ര ഓവർ ബുമ്ര ബോൾ ചെയ്തു? 150 ഓവറോ മറ്റോ അല്ലേ? ഒരു ടെസ്റ്റിൽ അല്ലെങ്കിൽ ഇന്നിങ്സിൽ എത്ര ഓവർ എറിഞ്ഞു? അഞ്ച് ടെസ്റ്റ്, 9 ഇന്നിങ്സ് അല്ലേ? അങ്ങനെ വരുമ്പോൾ ഓരോ ഇന്നിങ്സിലും 16 ഓവർ, ഓരോ ടെസ്റ്റിലും 30 ഓവർ എന്ന കണക്ക് വരും. ഈ 15 ഓവറും ഒറ്റയടിക്കല്ല എറിഞ്ഞത്. പല സ്പെല്ലുകളായാണ് എറിഞ്ഞത്. അതുകൊണ്ട് തന്നെ ഇതൊരു വലിയ കാര്യമാണോ? ബൽവിന്ദർ സന്ധു ചോദിക്കുന്നു.
'വർക്ക് ലോഡ് മാനേജ്മെന്റ് എന്നത് അസംബന്ധമാണ്. ഓസ്ട്രേലിയ കൊണ്ടുവന്ന പദങ്ങളാണ് ഇത്. ഞാൻ അതിനോടൊന്നും യോജിക്കുന്നില്ല. ക്രിക്കറ്റ് താരങ്ങൾ അവരുടെ ശരീരം പറയുന്നത് കേൾക്കുന്ന യുഗത്തിൽപ്പെട്ട വ്യക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ ഈ ജോലിഭാരം ക്രമീകരിക്കൽ എന്ന പദപ്രയോഗത്തോടൊന്നും ഞാൻ യോജിക്കുന്നില്ല'.
ഒരു ദിവസം 20 ഓവർ എറിയാൻ ബുമ്രയ്ക്ക് സാധിക്കുന്നില്ല എങ്കിൽ പിന്നെ ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് മറന്നേക്കു എന്നാണ് ബൽവിന്ദർ പറയുന്നത്. കരിയറിൽ ഉടനീളം നീണ്ട സ്പെല്ലുകൾ എറിഞ്ഞ കപിൽ ദേവിനെ ചൂണ്ടിക്കാട്ടിയാണ് ബുമ്രയ്ക്ക് നേരെയുള്ള മുൻ താരത്തിന്റെ വാക്കുകൾ.
'ഇപ്പോൾ നിങ്ങൾക്ക് മികച്ച ഫിസിയോമാർ ഉണ്ട്. നിങ്ങളുടെ ശരീരം നന്നായി നോക്കാൻ പ്രാപ്തരായ നല്ല ഡോക്ടർമാരുണ്ട്. അങ്ങനെയുള്ളപ്പോൾ ഒരു ദിവസം 20 ഓവർ എറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് ബുമ്ര മറന്നേക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കണം എങ്കിൽ ഒരു ഇന്നിങ്സിൽ 20 ഓവർ എങ്കിലും എറിയാനുള്ള കരുത്ത് വേണം. അതിന് സാധിക്കുന്നില്ലെങ്കിൽ പോയി ട്വന്റി20 കളിക്കുക. അവിടെ നാല് ഓവർ എറിഞ്ഞാൽ മതിയല്ലോ. ആ നാല് ഓവർ മൂന്ന് സ്പെല്ലുകളിലായാണ് എറിയുന്നത്'.
25-30 ഓവർ ഒരു ദിവസം എറിഞ്ഞിരുന്ന തലമുറയിൽ നിന്ന് വരുന്നവരാണ് ഞങ്ങൾ. ബോൾ ചെയ്തുകൊണ്ടേയിരിക്കുമ്പോൾ ശരീരം അതനുസരിച്ച് മാറും. അതുകൊണ്ട് തന്നെ ജോലിഭാരം ക്രമീകരിക്കൽ എന്നതിനോട് ഞാൻ യോജിക്കുന്നില്ല, ബൽവിന്ദർ സന്ധു പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us