ലോകകപ്പ് ഇങ്ങെത്തി; പാക് ടീമിനെ നാണക്കേടിലാക്കി പുതിയ വിവാദം!

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നിർണായകമായ രണ്ട് ക്യാച്ചുകൾ കൈവിട്ടതിന് പിന്നാലെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നിർണായകമായ രണ്ട് ക്യാച്ചുകൾ കൈവിട്ടതിന് പിന്നാലെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Azam khan | body shaming

ക്യാച്ചുകൾ കൈവിട്ടതിന് പിന്നാലെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു

ടി20 ലോകകപ്പിനൊരുങ്ങുന്ന പാകിസ്താന്‍ ടീമിനെ വീണ്ടും നാണക്കേടിലാക്കി ബോഡി ഷെയ്മിങ് വിവാദം. മുൻ പാകിസ്താൻ താരം മൊയീൻ ഖാന്റെ മകനായ അസം ഖാനെ പാക് നായകൻ ബാബര്‍ അസം തന്നെ പരിഹസിച്ചെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നിർണായകമായ രണ്ട് ക്യാച്ചുകൾ കൈവിട്ടതിന് പിന്നാലെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

Advertisment

കഴിഞ്ഞ ദിവസം അസം ഖാനെതിരെ പ്രതിഷേധവുമായി പാകിസ്താൻ ക്രിക്കറ്റ് ആരാധകർ രം​ഗത്തെത്തിയിരുന്നു. മോശം പ്രകടനം നടത്തുന്ന താരത്തെ മുൻ താരത്തിന്റെ മകനെന്ന പരിഗണനയിലാണ് ടീമിൽ ഉൾപ്പെടുത്തുന്നതെന്ന് ആരാധകർ പറയുന്നു. ഇങ്ങനെയായാൽ ലോകകപ്പ് കളിക്കാൻ എന്തിനാണ് പോകുന്നതെന്നും ആരാധകർ ചോദ്യം ഉന്നയിച്ചിരുന്നു.

ഏറ്റവുമൊടുവിൽ അമേരിക്കയിലെത്തിയ പാക് ക്രിക്കറ്റ് ടീമിന്റെ പരിശീലനത്തിനിടെ സഹതാരം അസം ഖാനെ ബാബര്‍ പരിഹസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്ന യുവതാരത്തെ ബാബർ കമന്റടിക്കുന്ന വീഡിയോ ആണിത്. താരം ഇതെല്ലാം കേട്ട് മറുപടി പറയാതെ നിൽക്കുന്നതും കാണാം.

Advertisment

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഞ്ച് പന്ത് മാത്രം നേരിട്ട താരം റൺസൊന്നും എടുക്കാതെ പുറത്തായിരുന്നു. വിക്കറ്റ് കീപ്പിങ്ങിനിടെ ചില അനായാസ അവസരങ്ങൾ താരം നഷ്ടപ്പെടുത്തി. ഇതിന് പിന്നാലെയാണ് താരത്തിന് ബോഡി ഷെയ്മിങ്ങ് നേരിടേണ്ടി വന്നത്.

ടി20 ലോകകപ്പിൽ പാകിസ്താന്റെ ആദ്യ മത്സരം ജൂൺ ആറിന് അമേരിക്കയ്ക്ക് എതിരെയാണ്. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്താൻ ഇന്ത്യയെ നേരിടും.

കാനഡയും യുഎസുമാണ് ​ഗ്രൂപ്പിൽ ബാബർ അസമിന്റെയും സംഘത്തിന്റെയും മറ്റ് എതിരാളികൾ. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിസ്റ്റുകളായിരുന്ന പാകിസ്താൻ ഇത്തവണ കിരീട നേട്ടത്തിനാണ് കളത്തിലിറങ്ങുന്നത്.

Read More

Special Story T20 World Cup Pakistan Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: