/indian-express-malayalam/media/media_files/nua0s05FKdgJLiXmfudJ.jpg)
ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തിയതായി സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷ പെയ്ത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച വരെ വ്യാപകമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 11 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ കാലവർഷം മെയ് 31 ന് കേരള തീരത്തെത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ ഇതിലും ഒരു ദിവസം മുമ്പാണ് സംസ്ഥാനത്ത് കാലവർഷമെത്തിയിരിക്കുന്നത്. സാധാരണ ഗതിയിൽ ജൂൺ ആദ്യവാരത്തിലാണ് കേരളത്തിൽ കാലവർഷം എത്തുക.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിന്റെ ദുരിതത്തിൽ കൊച്ചിയും തിരുവനന്തപുരവും അടക്കമുള്ള നഗരങ്ങൾ വലയുമ്പോഴാണ് കാലവർഷമെത്തിയിരിക്കുന്നത്. കാലവർഷ പെയ്ത്തിന്റെ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Southwest Monsoon has set in over Kerala and advanced into most parts of Northeast india today, the 30th May, 2024.@moesgoi@KirenRijiju@Ravi_MoES@ndmaindia@WMO@DDNational@airnewsalerts@PMOIndia
— India Meteorological Department (@Indiametdept) May 30, 2024
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് നിലവിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയിൽ മഴ ഏറ്റവുമധികം ദുരിതം വിതച്ചത് ആലപ്പുഴയിലായിരുന്നു. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ 8 ദുരിതാശ്വാസ ക്യാംപുകൾ കൂടി തുറന്നിട്ടുണ്ട്. കാർത്തികപ്പള്ളി താലൂക്കിൽ ആറും കുട്ടനാട്, മാവേലിക്കര താലൂക്കുകളിലായി ഒന്ന് വീതം ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്.
വർഷം | കേരളത്തിൽ കാലവർഷം എത്തിയ ദിവസം |
2000 | ജൂൺ 01 |
2001 | മേയ് 23 |
2002 | മേയ് 29 |
2003 | ജൂൺ 8 |
2004 | മേയ് 18 |
2005 | ജൂൺ 05 |
2006 | മേയ് 26 |
2007 | മേയ് 28 |
2008 | മേയ് 31 |
2009 | മേയ് 23 |
2010 | മേയ് 31 |
2011 | മേയ് 29 |
2012 | ജൂൺ 05 |
2013 | ജൂൺ 01 |
2014 | ജൂൺ 06 |
2015 | ജൂൺ 05 |
2016 | ജൂൺ 08 |
2017 | മേയ് 30 |
2018 | മേയ് 29 |
2019 | ജൂൺ 08 |
2020 | ജൂൺ 01 |
2021 | ജൂൺ 03 |
2022 | മേയ് 29 |
2023 | ജൂൺ 08 |
അതേ സമയം ഇന്നലെ രാത്രിയിൽ മഴയ്ക്ക് അൽപ്പം ശമനമുണ്ടായത് കൊച്ചിയിലെ നഗര പ്രദേശത്തിന് ആശ്വാസമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയിൽ ദുരിതത്തിലായ കളമശ്ശേരി പ്രദേശത്ത് വെള്ളക്കെട്ടിന് അൽപ്പം ശമനമുണ്ടായിട്ടുണ്ട്. മൂലേപ്പാടം മേഖലയിലും വെള്ളക്കെട്ടിന് അൽപ്പം കുറവുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്തും നഗരപ്രദേശങ്ങളിൽ ഇന്നലെയുണ്ടായ വെള്ളക്കെട്ടിന് കുറവുണ്ടായിട്ടുണ്ട്. വെള്ളം ഇറങ്ങിയതോടെ തേക്കുംമൂട് പ്രദേശത്തെ താമസക്കാരിൽ പലരും ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങി.
കോട്ടയത്തും പല മേഖലകളിലും ഇന്നലെയും ശക്തമായ മഴയാണ് ലഭിച്ചത്. ജില്ലയിലെ പല മേഖലകളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായ അവസ്ഥയിലാണ്. തൃശ്ശൂരിലും ഇന്നലെ പെയ്ത കനത്ത മഴയിൽ പല മേഖലകളും വെള്ളത്തിനടിയിലായി. വടക്കൻ ജില്ലകളിലും അതിശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്.
Read More
- വീണാ വിജയന്റെ കമ്പനിക്ക് വിദേശ അക്കൗണ്ട്; ലാവ്ലിനും പിഡബ്ല്യുസിയും കോടികൾ നിക്ഷേപിച്ചു: ഷോൺ ജോർജ്
- കേരളത്തിൽ മഴ കനക്കുന്നു; കാലവർഷം സാധാരണയേക്കാൾ ശക്തമാകുമെന്ന് കാലവസ്ഥ റിപ്പോർട്ട്
- മാസപ്പടി വിവാദത്തിൽ പൊലീസിന് കേസെടുക്കാം; ഗൂഢാലോചന, വഞ്ചനാക്കുറ്റം നിലനിൽക്കുമെന്ന് ഇ.ഡി.
- ബാർ കോഴ ആരോപണം തള്ളി സിപിഎം; മന്ത്രി എം.ബി. രാജേഷ് രാജി വയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.