scorecardresearch

ബാർ കോഴ ആരോപണം തള്ളി സിപിഎം; മന്ത്രി എം.ബി. രാജേഷ് രാജി വയ്‌ക്കേണ്ടെന്ന് എം.വി. ​ഗോവിന്ദൻ

മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു

മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു

author-image
WebDesk
New Update
MV Govindan | Cpim state secretary

ഇതുസംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു (ഫയൽ ചിത്രം)

തിരുവനന്തപുരം: ബാർ കോഴ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് ചർച്ച പോലും നടന്നിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളിയ അദ്ദേഹം, മന്ത്രി എം.ബി. രാജേഷ് രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.

Advertisment

"പണപ്പിരിവ് എന്നത് വ്യാജ പ്രചാരണമാണ്. യുഡിഎഫിന്റെ കാലത്തിന്റെ ആവർത്തനം തന്നെയാണ് എൽഡിഎഫ് കാലത്തും എന്ന തെറ്റിദ്ധാരണയിൽ നിന്നാണ് ആരോപണം വരുന്നത്. ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടുകയാണ് സർക്കാർ ചെയ്തത്. ജനങ്ങളുടെ താൽപര്യമാണ് എൽഡിഎഫ് സർക്കാർ സംരക്ഷിക്കുന്നത്. അല്ലാതെ സമ്പന്നന്മാരുടെ താൽപര്യമല്ല. എൽഡിഎഫ് കാലത്ത് മദ്യ ഉപഭോഗം കുറയുകയാണ് ഉണ്ടായത്. മന്ത്രി രാജി വയ്ക്കേണ്ട കാര്യമില്ല. വ്യാജ പ്രചാരണത്തിന് എതിരായ അന്വേഷണം വേണമെന്ന് മന്ത്രി പൊലീസിന് കത്ത് നൽകിയിട്ടുണ്ട്," എം.വി. ​​ഗോവിന്ദൻ പറഞ്ഞു.

ഡ്രൈ ഡേ സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാർ ചർച്ച ചെയ്തിരുന്നല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഇടതു മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്താണ് നയം തീരുമാനിക്കുന്നത്, അല്ലാതെ ഉദ്യോഗസ്ഥരല്ല സർക്കാരിന്റെ നയം നിശ്ചയിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ മറുപടി നൽകി. "എല്ലാവരിൽ നിന്നും ഫണ്ട് പിരിക്കാറുണ്ട്. ബാറുകാരിൽ നിന്നും ഫണ്ട് പിരിച്ചിട്ടുണ്ടാകും. അവരിൽ നിന്ന് പിരിവ് വാങ്ങിയിട്ടില്ല എന്നൊന്നും പറയില്ല. ആരുടെയെങ്കിലും പണം വാങ്ങി നയം രൂപീകരിക്കുന്ന പാർട്ടിയല്ല സിപിഎം. ആരുടെയെങ്കിലും പണം വാങ്ങി നയം രൂപീകരിക്കുന്ന മുന്നണിയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി," ​ഗോവിന്ദൻ പറഞ്ഞു.

മോദി ഗ്യാരന്റി ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും മോദി മുസ്ലിങ്ങൾക്കെതിരെ വർഗീയത പ്രചരിപ്പിക്കുകയാണെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു. "വർഗീയ പ്രചാരണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ല. എന്നാൽ മഴക്കെടുതി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കുന്നു‌. വർഗീയ പ്രചാരണങ്ങൾക്കെതിരെ നടപടി എടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നത് തടയുകയാണ് ചെയ്തത്," എം.വി. ​​ഗോവിന്ദൻ പറഞ്ഞു.

Advertisment

"രാജ്യസഭാ സീറ്റ് എല്ലാ പാർട്ടിക്കും ആവശ്യപ്പെടാം. എന്നാൽ ഈ വിഷയം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം രാജ്യസഭാ സീറ്റ് വിഷയം ചർച്ച ചെയ്യും," കേരള കോൺ​ഗ്രസ് എമ്മിന്റെ സീറ്റ് ആവശ്യത്തിൽ എം.വി. ​ഗോവിന്ദൻ പറഞ്ഞു.

Read MoreKeralaNewsHere

MV Govindan Cpim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: