scorecardresearch

കലിതുള്ളാൻ കാലവർഷമെത്തുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ മെയ് അവസാനത്തോടെ കാലവർഷ പെയ്ത്തുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്

കേരളത്തിൽ മെയ് അവസാനത്തോടെ കാലവർഷ പെയ്ത്തുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്

author-image
WebDesk
New Update
Rain | Monsoon | kerala climate

കഴിഞ്ഞ വർഷം ജൂൺ 8 നായിരുന്നു സംസ്ഥാനത്ത് കാലവർഷമെത്തിയത്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കൻ ബംഗാൾ ഉൾക്കടലിലേക്കും നിക്കോബാർ ദ്വീപുകൾക്കും തെക്കൻ ആൻഡമാൻ കടലിലേക്കും കടന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെ കേരളത്തിൽ മെയ് അവസാനത്തോടെ കാലവർഷ പെയ്ത്തുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. കഴിഞ്ഞ 20 വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത്തവണ കേരളത്തിൽ കാലവർഷമെത്തുന്നത് പതിവിലും നേരത്തെയാണ്. കഴിഞ്ഞ വർഷം ജൂൺ 8 നായിരുന്നു സംസ്ഥാനത്ത് കാലവർഷമെത്തിയത്.

Advertisment

മറാത്തുവാഡയില്‍ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.  

മാലിദ്വീപ്, കൊമോറിൻ മേഖലകളിലും കാലവർഷം കൃത്യസമയത്ത് മുന്നേറിയതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.  2023-ൽ, തെക്ക് ആൻഡമാൻ കടലിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചു കഴിഞ്ഞു.അടുത്ത 36 മണിക്കൂറില്‍ കാലവര്‍ഷം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മെയ് 22 വരെ കാലാവസ്ഥാ വകുപ്പ് ‘യെല്ലോ’ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിക്കോബാർ ദ്വീപുകളിൽ വ്യാപകമായ മഴ ലഭിച്ചു. മേൽപ്പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുത്ത്, തെക്കുപടിഞ്ഞാറൻ മൺസൂൺ മാലിദ്വീപിന്റേയും കൊമോറിൻ പ്രദേശത്തിന്റെ ചില ഭാഗങ്ങളിലും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും നിക്കോബാർ ദ്വീപുകളിലും തെക്കൻ ആൻഡമാൻ കടലിലും മുന്നേറിയിട്ടുണ്ട്” ഐഎംഡി പറഞ്ഞു. 

Imd

                                                                              (Photo credit: IMD)

Advertisment

സംസ്ഥാനത്ത് ഒറ്റപെട്ട സ്ഥലങ്ങളില്‍ മെയ് 19, 20, 21 തീയതികളില്‍ അതി തീവ്രമായ മഴയ്ക്കും, മെയ് 19 മുതല്‍ 22 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മറാത്തുവാഡയില്‍ രൂപം കൊണ്ട ന്യൂനമർദ്ദം അവിടെ നിന്നും  തെക്കന്‍ തമിഴ്‌നാട് വഴി ചക്രവാത ചുഴിയിലേക്കു നീണ്ടുനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 6 -7 ദിവസം ഇടിമിന്ന‍ലോട് കൂടിയും കാറ്റോട് കൂടിയതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. 

Read More

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: