/indian-express-malayalam/media/media_files/bkSpZHIXcWxiVsM7ltwA.jpg)
നേരത്തെ അറിയച്ചിരുന്നതിലും ഒരു ദിവസം നേരത്തെയാണ് മുഖ്യമന്ത്രിയുടെ മടങ്ങി വരവ്
തിരുവനന്തപുരം: യാത്രാ ക്രമീകരണത്തിൽ വീണ്ടും മാറ്റം വരുത്തി വിദേശ സന്ദർശനം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരിച്ചെത്തി. നേരത്തെ അറിയച്ചിരുന്നതിലും ഒരു ദിവസം നേരത്തെയാണ് മുഖ്യമന്ത്രിയുടെ മടങ്ങി വരവ്. പുലർച്ചെ 3.15 നുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്.
നേരത്തെ നിശ്ചയിച്ചതിലും നേരത്തെ വിദേശ സന്ദർശനം പൂർത്തിയാക്കിയാണ് മുഖ്യമന്ത്രിയും കുടുംബവും നാട്ടിലേക്ക് മടങ്ങിയെത്തിയത്. രണ്ട് ദിവസം മുമ്പാണ് സിംഗപ്പൂർ സന്ദർശനം വെട്ടിക്കുറച്ച് പിണറായി വിജയൻ ദുബായിൽ എത്തിയിരുന്നു. അതിന് ശേഷം ഓൺലൈനായി നടന്ന മന്ത്രിസഭാ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ഞായറാഴ്ച്ച ദുബായിൽ നിന്നും കേരളത്തിലെത്തുമെന്നായിരുന്നു യോഗത്തിലും അദ്ദേഹം അറിയിച്ചിരുന്നത്. ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. ഭാര്യ കമല, മകള്‍ വീണ, ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് മകന്‍ വിവേക്, ചെറുമകനും അദ്ദേഹത്തിനൊപ്പം വിദേശ യാത്രയില്‍ പങ്കെടുത്തിരുന്നു. യാതൊരു ഔദ്യേഗിക അറിയിപ്പും കൂടാതെയാണ് മുഖ്യമന്ത്രി വിദേശ സന്ദർശനത്തിന് പോയതെന്നാരോപിച്ച് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Read More
- തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1200 വാർഡുകൾ, ഏകപക്ഷിയ തീരുമാനമെന്ന് പ്രതിപക്ഷം
- സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്
- മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ; പീഡനം നേരിട്ട 10 വയസുകാരിയുടെ മൊഴിയിൽ പ്രതിയെ തിരഞ്ഞ് പൊലീസ്
- കൽപ്പാത്തി ക്ഷേത്രത്തിൽ നടൻ വിനായകന് പ്രവേശന വിലക്കില്ലെന്ന് ഭാരവാഹികൾ; സംഭവിച്ചത് ഇതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us