scorecardresearch

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1200 വാർഡുകൾ, ഏകപക്ഷിയ തീരുമാനമെന്ന് പ്രതിപക്ഷം

ജനസംഖ്യ അടിസ്ഥാനത്തിലുള്ള വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും

ജനസംഖ്യ അടിസ്ഥാനത്തിലുള്ള വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും

author-image
WebDesk
New Update
Secretariat, Trivandrum, kerala

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: അടുത്ത വർഷം തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാൻ സർക്കാർ നീക്കം. വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും. ജനസംഖ്യ അടിസ്ഥാനത്തിലുള്ള വാർഡ് പുനർനിർണയം ആവശ്യമെങ്കിലും ഏകപക്ഷിയമായ തീരുമാനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

Advertisment

വാർഡുകളുടെ രൂപരേഖ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കുകയും, പരാതിക്കാരിൽ നിന്ന് വാദം കേൾക്കുകയും ചെയ്യും. ഇതിനു ശേഷമായിരിക്കും അന്തിമ വിജ്ഞാപനമിറക്കുകയും വോട്ടർപട്ടിക പുതുക്കുകയും ചെയ്യുക. 

2011 ൽ നടത്തിയ സെൻസസിനെ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ പുനർനിർണയം. ഒരോ വാർഡ് വീതം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൂടുമെന്നാണ് വിവരം. ഇതോടെ 1200 പുതിയ വാ​ർ​ഡു​ക​ൾ വ​രെ വ​ർ​ധി​ക്കും. മുൻസിപ്പാലിറ്റികളുടെയോ പഞ്ചായത്തുകളുടെയോ എണ്ണത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.

ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ഓ​രോ ത​ദ്ദേ​ശസ്ഥാ​പ​ന​ത്തി​ലും ഓരോ വാ​ർ​ഡ് വീ​തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് അം​ഗീ​ക​രി​ക്കു​ന്ന​തി​ന്​ തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രും. നിലവിൽ കേരളത്തിലെ 1200 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ 21,900 ജനപ്രാതിനിധികളുണ്ട്. പുനർനിർണയം വരുന്നതോടെ 1200 ജനപ്രാതിനിധികൾ കൂടി വർധിക്കും.

Read More

Advertisment
Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: