scorecardresearch

'വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിക്ക് സമാനം'; ജോസ് കെ മാണിയെ തിരികെ വിളിച്ച് കോൺഗ്രസ് മുഖപത്രം

രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത വ്യക്തിയാണ് ജോസ് കെ മാണിയെന്നും ലേഖനം വിമർശിക്കുന്നു

രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത വ്യക്തിയാണ് ജോസ് കെ മാണിയെന്നും ലേഖനം വിമർശിക്കുന്നു

author-image
WebDesk
New Update
Jose K Mani

കേരളാ കോൺ​ഗ്രസ് എം എൽഡിഎഫിൽ എത്തിയത് സംസ്ഥാന മന്ത്രിസഭയിൽ അംഗമാവുക എന്ന ജോസ് കെ മാണിയുടെ അത്യാർത്തി മൂലമാണെന്നും ലേഖനത്തിൽ വിമർശനം

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ച് എൽഡിഎഫിൽ ചർച്ചകൾ മുറുകുന്നതിനിടെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ വിളിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ ലേഖനം. എൽഡിഎഫിലുള്ള ജോസ് കെ മാണിയുടേയും കേരളാ കോൺഗ്രസിന്രേയും അവസ്ഥ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമാണെന്ന് ലേഖനത്തിൽ പറയുന്നു. ജോസ് കെ മാണി നിലവിലുള്ളത് സിപിഎം അരക്കില്ലത്തിലാണെന്നും അവിടെ വെന്തുരുകരുതാതെ തിരികെ യുഡിഎഫിലേക്ക് മടങ്ങണമെന്നും വീക്ഷണം മുഖ പ്രസംഗത്തിൽ പറയുന്നു. 

Advertisment

കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ലെന്നത് വ്യക്തമാണ്. കേരളാ കോൺ​ഗ്രസ് എം എൽഡിഎഫിൽ എത്തിയത് സംസ്ഥാന മന്ത്രിസഭയിൽ അംഗമാവുക എന്ന ജോസ് കെ മാണിയുടെ അത്യാർത്തി മൂലമാണെന്നും കെ.എം മാണിയെ പുകഴ്ത്തുകയും ജോസ് കെ മാണിയെ താഴ്ത്തുകയും ചെയ്തുകൊണ്ട് ലേഖനം വിശദമാക്കുന്നു. 

സിപിഎമ്മിന് ഒരിക്കലും കോൺഗ്രസ് എടുക്കുന്ന സൗഹൃദപരമായ നിലപാടുകൾ ഘടകക്ഷികളോട് പുലർത്താൻ കഴിയുകയില്ല. യുഡിഎഫിനുള്ളിൽ ഘടകക്ഷികളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്ന നിലപാടാണ് കോൺഗ്രസ് എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റും നൽകിയത് അത്തരത്തിലുള്ള മുന്നണി മര്യാദയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ആ തരത്തിൽ നിലപാടെടുക്കുന്ന യുഡിഎഫിനോട് ജോസ് കെ മാണി കാണിച്ചത് കൊടും ചതിയാണെന്നും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത വ്യക്തിയാണ് ജോസ് കെ മാണിയെന്നും ലേഖനം വിമർശിക്കുന്നു. 

Read More:

Udf Jose K Mani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: