/indian-express-malayalam/media/media_files/uploads/2021/06/kodakara-hawala-case-2.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കൊടകര കുഴൽപണക്കേസ് അന്വേഷിക്കുന്നുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്( ഇ.ഡി). മൂന്നു വർഷത്തിന് ശേഷവും കേസന്വേഷണം ഇഴയുകയാണന്നും പൊലീസ് റിപ്പോർട്ടിൽ നടപടിയില്ലെന്നും ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് അഡ്വ. വിനോദ് മാത്യു സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് ഇ.ഡി ഹൈക്കോടതിയില്‍ നിലപാടറിയിച്ചത്.
പൊലിസിൻ്റെ അന്തിമ റിപോർട്ട് കിട്ടിയെന്നും കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ 2023 ജനവരി 30ന് കേസ് രജിസ്റ്റര്‍ ചെയ്തതുവെന്നും ഇ.ഡി സത്യവാങ്ങ്മൂലത്തിൽ അറിയിച്ചു. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും, പല സാക്ഷികളുടെയും മൊഴിയെടുത്തുവെന്നും ഇ.ഡി വ്യക്തമാക്കി.
ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും ഇ.ഡി ആരോപിച്ചു. പൊലിസ് മേധാവിക്കും ഇ.ഡിക്കും ആദായ നികുതി കമ്മീഷണർക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്നും, തൃശൂർ അസിസ്റ്റൻഡ് കമ്മീഷണറുടെ റിപോർട്ടിൽ സ്വീകരിച്ച നടപടി അറിയിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
കുഴൽപ്പണ ഇടപാടിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇ.ഡി വൈകുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് കോടതിയിൽ നിലപാട് അറിയിച്ചത്. കൊടകര ദേശീയപാതയിൽ ഏപ്രിൽ മൂന്നിനു പുലർച്ചെ കാർ തടഞ്ഞ് പണം തട്ടിയെടുത്തെന്ന കോഴിക്കോട് ചേളന്നൂർ സ്വദേശിയായ ഡ്രൈവർ ഷംജീറിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് അരങ്ങേറിയത്. കേസുമായി യാതോരു ബന്ധവുമില്ലെന്നാണ് ബിജെപിയുടെ വാദം. തെരഞ്ഞെടുപ്പുകാലത്ത് കർണാടകയിൽ നിന്ന് ബിജെപിക്കായി മൂന്നര കോടി രൂപയാണ് അന്ന് കൊണ്ടുവന്നതെന്നാണ് ഹർജിക്കാരുടെ വാദം.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.