/indian-express-malayalam/media/media_files/mrOaiwf3YyUdYBqdwLWt.jpg)
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി മുന്നിൽക്കണ്ട് കേരളത്തിൽ വർഗീയ വിഭജനം നടത്താനാണ് സിപിഎം ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് സിപിഎം തങ്ങളുടെ പരാജയം ഉറപ്പാക്കിയിരിക്കുന്നു. ആ സാഹചര്യത്തിൽ സമനില തെറ്റിയ നിലയിലാണ് കേരളത്തിലെ സിപിഎമ്മിന്റെ വർഗീയ വിഭജനത്തിനായുള്ള ശ്രമമെന്നും വി.ഡി സതീശൻ ആരോപിച്ചു.
വടകരയിൽ സിപിഎം തോൽവി ഉറപ്പിച്ചു കഴിഞ്ഞു. ആതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വടകരയില്‍ സി.പി.എം. വര്‍ഗീയത പറയുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ. കേരളത്തിന്റെ ചരിത്രത്തിൽ ജനം ഇത്രകണ്ട് ആവേശത്തിലായ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. അതിന് തെളിവായിരുന്നു വടകരയിൽ യുഡിഎഫിനൊപ്പം അണിനിരന്ന ജനക്കൂട്ടമെന്നും സതീശൻ പറഞ്ഞു.
മറ്റൊരു സ്ഥാനാർത്ഥിക്കും നേതാക്കൻമാർക്കും കിട്ടാത്ത പിന്തുണയാണ് വടകര ഷാഫി പറമ്പിലിന് നൽകിയത്. അതിൽ നേതാക്കളായ ഞങ്ങള്‍ക്ക് പോലും അസൂയ തോന്നി. അപ്പോള്‍പിന്നെ സി.പി.എമ്മിന് അസൂയ തോന്നിയതില്‍ കുറ്റം പറയാൻ കഴിയില്ലല്ലോ എന്നും സതീശൻ പറഞ്ഞു. സി.പി.എം. വര്‍ഗീയ പ്രചാരണങ്ങള്‍ തുടരുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read More:
- കണ്ണൂരിൽ ഇന്നും വിമാനങ്ങൾ റദ്ദാക്കി; ഞായറാഴ്ചയോടെ പൂർവസ്ഥിതിയിലാകുമെന്ന് പ്രതീക്ഷ
- കൊടകര കുഴൽപണക്കേസ് അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി
- വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ; ജീവനെടുത്തത് പ്രണയപ്പക
- കൊച്ചിയിൽ കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
- എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ ഇന്നും മുടങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.