scorecardresearch

കണ്ണൂരിൽ ഇന്നും വിമാനങ്ങൾ റദ്ദാക്കി; ഞായറാഴ്ചയോടെ പൂർവസ്ഥിതിയിലാകുമെന്ന് പ്രതീക്ഷ

തൊഴിലാളി സമരത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ 250ഓളം വിമാന സർവീസുകളാണ് ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത്

തൊഴിലാളി സമരത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ 250ഓളം വിമാന സർവീസുകളാണ് ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത്

author-image
WebDesk
New Update
Air India Express crisis

ഫയൽ ഫൊട്ടോ

കണ്ണൂർ: ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായ ശേഷവും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വീണ്ടും മുടങ്ങി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് സർവീസുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പുലർച്ചെ  5.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനവും, അബുദാബിയിലേക്ക് 9.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനവുമാണ് റദ്ദാക്കിയത്.

Advertisment

വെള്ളിയാഴ്ച 75ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ശനിയാഴ്ചയും നിരവധി സർവീസുകൾ മുടങ്ങുമെനാണ് സാധ്യത. ഞായറാഴ്ചയോടെ പ്രവർത്തനം സാധാരണനിലയിലാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. റദ്ദാക്കിയ ടിക്കറ്റുകളുടെ തുക യാത്രക്കാർക്ക് തിരികെ നൽകുമെന്നും, ആവശ്യമെങ്കിൽ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് ബുക്കുചെയ്യാമെന്നും വിമാനക്കമ്പനി അറിയിച്ചു.

തൊഴിലാളി സമരത്തെ തുടർന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 250ഓളം വിമാന സർവീസുകളാണ് ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത്. ജീവനക്കാരും മാനേജ്മെന്റും തമ്മിൽ, വ്യാഴാഴ്ച ഡൽഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചര്‍ച്ച നടക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. 

പിരച്ചിവിട്ട ജീവനക്കാരെ തിരികെയെടുക്കണമെന്നത് അടക്കമുള്ള യൂണിയന്റെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കുകയും സമരം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ സമരം അവസാനിപ്പിച്ച ശേഷംവും പൂർവസ്ഥിതിയിലേക്ക് കമ്പനിക്ക് എത്താൻ സാധിക്കാത്തതാണ്, മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പോലും ദുരിതം വിതയ്ക്കുന്നത്.

Advertisment

Read More:

Flight Kannur Airport

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: